ഗീതുവിൻ്റെ കടലാസ്പൂക്കൾ 11 [Dinan saMrat°] 80

Views : 3144

എന്നെ ഇഷ്ടമാണെന്ന് പറയുന്നു അച്ഛനോട് സംസാരിക്കാൻ വരാൻ പറയുന്നു എനിക്ക് മനസിലാവുന്നില്ല നീ എന്താ ഉദ്ദേശിക്കുന്നെന്നു….”

സംശയം കലർന്ന ഭയത്തോടെ
“ശരൺ നിനക്ക് എന്നെ ഇഷ്ടമല്ലേ…”

“ഇഷ്ടമോ നിനക്കെന്താ വട്ടാണോ.. അങ്ങനെ ഞാൻ എപ്പഴെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ…?എടി എടി നിനക്ക് പ്രാന്ത് ആണോ..?
നീ എന്തൊക്കെയാ എന്നെപ്പറ്റി ധരിച്ചു വച്ചിരിക്കുന്നത്…?” നിനക്കെന്തൊ കാര്യമായി പറ്റിട്ടുണ്ട്. അതോ ഇനി ചേട്ടന്റെ കൈയിന്നു 2 കിട്ടിയപ്പോഴേക്കും സ്വബോധമെല്ലാം പോയോ….”

“അപ്പോ നിനക്ക് എന്നെ ഇഷ്ടമല്ലേ…?
കിണറിൽ വെള്ളം പൊങ്ങുന്നപോലെ ഗീതൂന്റെ കണ്ണുകൾ നിറഞ്ഞു. സൂര്യപ്രകാശം ഏറ്റപ്പോൾ അതിലൊരു കുഞ്ഞു നക്ഷത്രം തിളങ്ങി.

അവളുടെ സങ്കടം കണ്ട് അവളെ സമാധാനിപ്പിക്കാനിന്നോണം

” ഇഷ്ടമല്ലെന്നു ഞാൻ പറഞ്ഞോ…..ഇഷ്ടമാണ്  പക്ഷേ അതൊരു സുഹൃത്ത് എന്നാതിലപ്പുറം ഒന്നുമില്ല… മുൻപും ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ”

“അല്ല നീ നുണ പറയ്യ ”
അവളുടെ മനസ്സുമുഴുവൻ നിരാശ പടർന്നു.

“അല്ല ഗീതു ഞാൻ സത്യം ആണ് പറയുന്നത്…”

അതൊക്കെ നിന്റെ പ്രായത്തിന്റെ തോന്നലണ്….

അവന്റെ വാക്കുകൾ ഒന്നും ഗീതുവിന് സഹിക്കാൻ കഴിഞ്ഞില്ല. ഇത്രയും നാൾ മാറോടണച്ചുറക്കിയ സ്വാപ്നങ്ങൾ ഒക്കെ തന്റെ വെറുമൊരു തോന്നൽ മാത്രമാണോന്നു അവൾ ഭയന്നു.
ഒഴികിവന്ന കണ്ണിരു തുടച്ചുകൊണ്ട്.

“കൊള്ളാം ഗഭിരമായിട്ടുണ്ട്.എത്ര നന്നായിയാണു നീ അഭിനയിക്കുന്നത് ”
എന്റെ ഈ കണ്ണിൽ നോക്കി പറയാവോ
എന്നെ ഇഷ്ടമല്ലെന്നു.

ഒന്നുമടിച്ചെങ്കിലും അത് കേട്ട് അവൻ ഒരു ദീർഘ ശ്വാസത്തിനൊടുവിൽ,

“അല്ല… നീ എനിക്കൊരു ഫ്രണ്ട് മാത്രമാണ്. അതിനപ്പുറത്രക്ക് ഒന്നും ഞാൻ ചിന്തിച്ചട്ടില്ല …”

അവൾ തകർന്നുപോയ്‌ … കണ്ണുനീർതുള്ളികൾ അവളുടെ അനുവാദത്തിനായ് കാത്തുനിൽക്കാതെ ഇരു കവിലൂടെയും ഒഴുകി ഇറങ്ങി
.

“ഇല്ല ഞാനിതു വിശ്വസിക്കില്ല..”

തിരിഞ്ഞു നിന്ന അവന്റെ തോളിൽ ഗീതു മെല്ലെ പിടിച്ചു

“ശരൺ……..”

ആ കൈ എടുത്തുമാറ്റിട്ട്  അവളുടെ ഇരുതൊളിലും പിടിച്ചോണ്ട്,

“അതെ വിശ്വസിക്കണം എല്ലാം… ഗീതു നമുക്കി സംസാരം എവിടെ വച്ച് നിർത്താം. അല്ലെങ്കിൽ നമ്മുടെ ഫ്രണ്ട്ഷിപ്പിനെ ബാധിക്കും… നിന്റെ അച്ഛനോട് പിന്നീട് ഞാൻ സംസാരിക്കാം എപ്പോ ഞാൻ പൊന്നു.”

കൂടുതൽ ഒന്നും പറയാതെ അവൻ പോകാൻ ഒരുങ്ങിയപ്പോൾ ഉള്ളിലെവിടെയോ പ്രതീക്ഷയുടെ ഒരു വെട്ടം അവൾ കണ്ടതുകൊണ്ടാവണം
അത് തടഞ്ഞു  അഭിമുഖമായി അവൾ നിന്നത്.

” നിന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടല്ലോ… നീ കരയുകയാരുന്നില്ലേ… ഹ് അങ്ങനെ ആണെങ്കിൽ നീ പറ ഇപ്പോ ഒഴുക്കിയ കണ്ണീറിന്റെ അർഥം എന്താണ്…?

എന്നെ ഇഷ്ടമാണെന്നല്ലേ…?

അന്ന്…അന്ന് ബസിൽ വച്ച് ഏട്ടൻ എന്നെ തല്ലാൻ ആഞ്ഞപ്പോൾ അത് തടഞ്ഞ് എന്നെ രക്ഷിച്ചതിന്റെ അർഥം എന്താണ്…?

Recent Stories

The Author

Dinan saMrat°

9 Comments

    1. 🦋🦋

  1. 💖💖💖💖

    1. 💕💕🦋🦋

  2. Omg😱that was unexpected.ee story thudakkam muthale vayikunna oralanu njan kadha nalla resamullathavum ennariyamayirunnu.
    Saran avante ishttam parayuo,avalde achane kanan povuo🤔ellam kathirunnu kanam.bro page kootti ezhuthuo bro

    1. Your words are boost my fingers to writing more…..

      Thank u so much..

      💕💕🦋🦋

  3. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com