ഇങ്ങിനെയും ചിലർ [മൗനം കൊണ്ട് മുറിവേറ്റവൾ] 70

Views : 1038

ഇങ്ങിനെയും ചിലർ

Author : മൗനം കൊണ്ട് മുറിവേറ്റവൾ

 

“നിങ്ങൾ അമ്പലക്കാരാണോ ?പള്ളിക്കാരാണോ ?” അടുത്ത സീറ്റിൽ നിന്നും അങ്ങനൊരു ചോദ്യം കേട്ടപ്പോൾ ഞാൻ തെല്ലൊന്നു അമ്പരന്നു …വേറെ ഒന്നുമല്ല ആ ചോദ്യത്തിലെ നിഷ്കളങ്കത ആണ് എന്നെ അമ്പരപ്പിച്ചത് .കുട്ടികാലത്തെന്നോ കൂട്ടുകാർ പലപ്പോഴും ചോദിച്ചിരുന്ന ചോദ്യം.വാക്കുകളുടെ അര്ഥത്തിന്റെ വ്യാപ്തി…..ചോദ്യകർത്താവിനെ ഞാൻ  നോക്കി പുഞ്ചിരിച്ചു. ഏകദേശം അമ്പതു വയസ്സ്  തോന്നിക്കുന്ന ഒരു ചേച്ചി ..എനിക്ക് ആ ചോദ്യം ഇഷ്ട്പെട്ടില്ലെന്നു കരുതിയാകും അവരതു തിരുത്തി.അല്ല ഓണം ആണോ ക്രിസ്മസ് ആണോ ആഘോഷിക്കുന്നെന്ന്  അറിയാനാ … എനിക്കവരുടെ സംസാരം ഇഷ്ടപെട്ടില്ലെന്നു കരുതിക്കാണും  , എന്റെ മൗനത്തിൽ നിന്നും …

 

മോളെന്താ ആലോചിക്കുന്നേ ?എന്റെ ചോദ്യം  ഇഷ്ടായില്ല ?

ഒന്നുമില്ല ചേച്ചി ..സുഖമോ ചേച്ചിക്ക് ?

ആഹ് പിന്നെ ..അതെന്തു ചോദ്യ കൊച്ചേ……രണ്ടു കാലിൽ എഴുന്നേറ്റു നടക്കാനുള്ള യോഗം ഈശ്വരൻ തന്നില്ലേ അതിൽ കവിഞ്ഞെന്തു സുഖം ആണ് നമുക്കൊക്കെ വേണ്ടത് ?

ശെരിയാ ;

ചേച്ചി എന്താ ചെയ്യണേ ?എന്നും കാണാറുണ്ട് പക്ഷെ നമ്മൾ മിണ്ടിയിട്ടില്ല.

ഞാൻ ഒരു തയ്യൽ കടയിൽ പണിക്ക് പോകുവാ .

ചേച്ചി തയ്ക്കുമോ  അപ്പോൾ ?

നിക്ക് അവിടെ ഹെമിങ് വർക്ക് ആണ് കൊച്ചേ   …

ആഹാ

ഒരു ബ്ലൗസ് തുന്നിയാൽ 10/- രൂപ കിട്ടും …വർക്ക് ഏറിയും കുറഞ്ഞുമൊക്കെ ഇരിക്കും …എന്നാലും ഒരുമാസം മാസം 3000 /- കിട്ടും .. ചിലമാസം അതിൽ കൂടുതലും …

അപ്പൊ വീട്ടു കാര്യങ്ങളൊക്കെ എങ്ങിനെ നടക്കും ചേച്ചി ?ഭർത്താവിന് എന്താ ജോലി ?

എനിക്ക് 3000 രൂപയെ ശമ്പളമുള്ളൂ എന്ന് മനസിൽ പറഞ്ഞു പഠിപ്പിച്ചാൽ എന്റെ ചിലവുകൾ അതിനുള്ളിൽ നിൽകും …ശമ്പളം കിട്ടുന്ന ദിവസം ഏല്ലാവർക്കും പലഹാരം വാങ്ങും ….എന്നും രാവിലെ പൂർണ്ണത്രയീശന് കാണിക്കയിടും ..പിന്നെ ബസ് കൂലി .. വീട്ടിലേക്കെന്തെലും  നുള്ളിയും പെറുക്കിയും കൊടുക്കും …അത്രേള്ളൂ എന്റെ ചിലവുകൾ …ദാ , ഈ മാല കണ്ടോ കൊച്ചു, പണിയെടുത്തുണ്ടാക്കിയ ക്യാഷ് കൊണ്ട് വാങ്ങീതാ ഒരു പവനുണ്ട് …

ആണോ ?? കൊള്ളാട്ടോ …

ചേച്ചിടെ മോളെ കെട്ടിക്കാറായിട്ടുണ്ട്. കൊച്ചിയിൽ ഓ കമ്പനിയിൽ ആണ്‌ അവൾക്ക് ജോലി.. അവൾക്ക്  മാസം 9000/  കിട്ടും…അവൾ വല്യ പഠിപ്പൊക്കെ കഴിഞ്ഞതാ ….ഈ മാലയവൾക്ക് കല്യാണം ആവുമ്പോൾ കൊടുക്കണം ..പിന്നെ കൈയ്യിലെ ഈ വളയും അവൾക്കുള്ളതാ …

ആഹാ !…അപ്പൊ ചേച്ചി കല്യാണം കഴിച്ചിട്ടില്ലേ ?

ഇല്ല

അയ്യോ അതെന്തു പറ്റി ..

(സംസാരത്തിനിടയിൽ ചേച്ചിയുടെ എട്ടുരൂപ ടിക്കറ്റ്  ഞാൻ എടുത്തു)

Recent Stories

The Author

മൗനം കൊണ്ട് മുറിവേറ്റവൾ

7 Comments

  1. മനോഹരം ചില ജീവിതങ്ങൾ അങ്ങിനെയാണ് മറ്റുള്ളവർക്ക് വേണ്ടി ഉരുകാൻ മാത്രം

  2. Nannayittund. Enik oru friend und avalude valyamma kalyanam kazhichittilla. Ente friendinte achan nalla kudikkum chilavinonnum kodukkilla. Aa valyammayanu avaleyum avale chettaneyum valarthiyath. Ippol ith vayichappol aa valyammaye orthupoyi.

  3. കൈലാസനാഥൻ

    തീരെ ചെറുപ്പത്തിൽ കേട്ടിട്ടുള്ളതും ചോദിച്ചിട്ടും ഉള്ള ചോദ്യം ആദ്യം ഞെട്ടിച്ചു. പിന്നെയാണ് യാഥാർത്ഥ്യത്തിലേക്ക് വന്നത്. കഥയിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം പ്രസക്തവും അങ്ങനെയുള്ള ജീവിതങ്ങളും ധാരാളമുണ്ട്. ആ ചേച്ചിയേ പോലെ എത്രയോ ചേച്ചിമാർ ഉണ്ട് പലരും കറവപ്പശു പോലെയും എന്നാലും അവരുടെ ആത്മാഭിമാനം പ്രസക്തം തന്നെ. അതിൽ അവരുടെ ആഗ്രഹങ്ങളും ഇച്ഛാഭംഗവും എല്ലാ മുണ്ട്. കഥാകൃത്തിന്റെ അനുഭവത്തിൽ അതായത് നിരീക്ഷണത്തിലും സഹജീവികളോടുള്ള അനുകമ്പയും മനസ്സിലാക്കാൻ പറ്റുന്നുണ്ട്. അഭിനന്ദനങ്ങൾ

  4. നന്നായിട്ടുണ്ട്… 💖💖💖💖💖

  5. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  6. Superb ഇതിന്റെ ബാക്കി കൂടി എഴുതുമോ

  7. റിയൽ സ്റ്റോറി ആണോ?😶 കൊള്ളാം. 🙂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com