വെള്ളയുടുപ്പിന്റെ പോക്കറ്റിൽ ക്യാപ്പില്ലാതെയിട്ട പേനയുടെ മഷി, അറിയാതെ തുണിയിൽ പടരുന്നപോലെ അവന്റെ മുഖത്തും ഉള്ളിലെ സങ്കടവും വിഷമവും പടർന്നു.
” നിന്നെ അവർ ഒരുപാട് തല്ലിയോ….”
കയ്യിലെ കേട്ട് കണ്ട് ഇത് എന്തുപറ്റിയതാണ്… ഗീതു എന്താ ഉണ്ടായേ എന്തേലും ഒന്ന് പറ…
അവൾ ഒന്ന് ചിരിച്ചു…
ഇത്രയും ഒക്കെ വാങ്ങി നിൽക്കുന്ന അവളെ മനസിലാവാത്ത പോലെ നോക്കി.
“എന്തിനാ നീ ചിരിക്കൂന്നേ….?
“ഒന്നുമില്ല..”
“പറഞ്ഞതല്ലേ നിന്നോട്… ” വേണ്ടാന്ന്
എത്ര വട്ടം.. ” അല്ലെങ്കിൽ ഇതൊന്നും സംഭവിക്കില്ലാരുന്നു.
“അത് മറ്റൊരു രീതിയിൽ നന്നായെന്ന എനിക്ക് തോന്നുന്നത്..”
നന്നായെന്നോ നിനക്കെന്തുപറ്റി ഗീതു…
ഗീതു അവനെ തന്നെ കണ്ണെടുക്കാതെ നോക്കി. അവൾ
തന്നെ തന്നെയാണോ ഇങ്ങനെ നോക്കുന്നതെന്നു അറിയാൻ പുറകിലേക്ക് ഒന്ന് നോക്കി ഉറപ്പുവരുത്തി.
“ഗീതു നീ എന്താ എന്നെ ഇങ്ങനെ വല്ലാതെ നോക്കുന്നെ…?.
“ശരണിനു എന്നെ അത്രയ്ക്ക് ഇഷ്ടമാണോ….”
“ഇഷ്ടം …..ഇഷ്ടമോ …. ഏയ്.. പ്രയാസപ്പെട്ടുന്നു ചിരിച്ചു മുഖത്തു പടർത്തി.”
അതുകണ്ടു അവളൊന്നു ചിരിച്ചു “ഇനിയും ഞാൻ ഒന്നും ഒളിക്കുന്നില്ല …
“എന്തു ഒളിക്കുന്നില്ലന്ന്..”
“വേറൊന്നുമല്ല… അല്പം നാണത്തോടെ തല താഴ്ത്തി
“ഈ..ഈ ചെക്കനെ എനിക്ക് ഇഷ്ടമാണ്……
“എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ശരൺ..”
പ്രണയം നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഗീതു ശരണിനെ നോക്കി…
അവന്റെ മറുപടിയും പെട്ടന്നാരുന്നു.
“എനിക്കും നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഗീതു …”
അവൾ ഞെട്ടി.അവൻ പറഞ്ഞതും ഇത്രയും നാൾ താൻ കേൾക്കാൻകൊതിച്ചതും അത് തന്നെയാരുന്നു .അവളുടെ ഹൃദയമിടിപ്പിന്റെ വേഗം വല്ലാതെ കൂടി…..മനസിലൊരു മഴപെയ്യതോഴിഞ്ഞ കുളിരിൽ , ചില്ലകളിൽ 2 ഇണപ്രാവുകൾ മുട്ടിയിരുമി.. ചുണ്ടുകൾ കൊണ്ട് കൊഞ്ചി കുഴഞ്ഞു. അനുരാഗം ഈണം മീട്ടുന്ന രാവിൽ പതഞ്ഞൊഴുകുന്ന കാട്ടരുവിയുടെ നാദമവൾ കേട്ടു.
“അതെ ഇഷ്ടമാണ് ഇഷ്ടമുള്ളതുകൊണ്ടല്ലേ നമ്മൾ ഇത്രയും നല്ല സൃഹൃത്തുകൾ ആയതു… അല്ലേ…. നിനക്കും അങ്ങനെ തന്നെയല്ലേ…?.”
” ശോ……ശരൺ ഇതു അത്തരമൊരു ഇഷ്ടത്തേക്കുറിച്ചല്ല ഞാൻ പറഞ്ഞത്… ശെരിക്കും എനിക്ക് നിന്നെ ഇഷ്ടമാണ് കറച്ചുകൂടി സിംപിൾ ആയി പറയാം
I love u…ശരൺ ”
“ഗീതു നീ സീരിയസ് ആണോ..അതോ എന്നെ പറ്റിക്കാൻ വേണ്ടി…”
“അല്ല, ആരെയും പറ്റിക്കനോ ഒരു നേരമ്പോക്കോ ഒന്നുമല്ല ഒരുപാട് ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും എടുത്ത തീരുമാനം തന്നെയാണ്…
എപ്പോ നിന്നെ കാണാൻ വന്നത് നിനക്ക് പറയാനുള്ളതും കേൾക്കാൻ കൂടിയാണ്..”
“ഞാനെന്തുപറയാൻ..?”
“നിനക്ക് എന്നോട് പറയാനുള്ളത് എല്ലാം. ”
ഞാൻ നമ്മളെക്കുറിച്ച് എല്ലാമച്ഛനോട് പറഞ്ഞു.. നിന്നെ കാണണമെന്നും സംസാരിക്കണമെന്നും അച്ഛൻ പറഞ്ഞു.അതിനാണ് ഞാൻ വന്നത്….”
“സംസാരിക്കണമെന്നോ എന്തിനു……?
“ശരൺ നീ… നിനക്കല്ലാം അറിയില്ലേ…? വീണ്ടും എന്നെ എന്റെ മുന്നിൽ നാടകം കളിക്കുവാണോ…?” മുൻപ് പാലവട്ടം
നീ എന്നെ ഇതുപോലെ ഓരോന്ന് പറഞ്ഞു വിഷമിപ്പിച്ചട്ടുണ്ട്.ഇതു അങ്ങനെ കാണല്ല്.
” സത്യമായിട്ടും. നീ എന്തൊക്കെയാണ് ഈ പറയുന്നേ….?
✌
?
??
????
????
Omg?that was unexpected.ee story thudakkam muthale vayikunna oralanu njan kadha nalla resamullathavum ennariyamayirunnu.
Saran avante ishttam parayuo,avalde achane kanan povuo?ellam kathirunnu kanam.bro page kootti ezhuthuo bro
Your words are boost my fingers to writing more…..
Thank u so much..
????
??????????????????????????????????????
????????????????????????????????????