“നിനക്ക് അവനെ ഇഷ്ടമാണോ….? ”
അത്കേട്ട് ഗീതു പെട്ടന്ന് തലയുയർത്തി അച്ഛനെയൊന്ന് നോക്കി,അതുപോലെ തന്നെ തല താത്തു.
ഒന്നും മിണ്ടിയില്ല
വാടിനിൽക്കുന്ന അവളുടെ തോളിൽ പിടിച്ച് ശിവരാമൻ പതിയെ നടന്നു. മൃതുവായൊന്ന് പുഞ്ചിരിച്ചുകൊണ്ട്,
“എനിക്ക് മനസിലാവും നിന്റെ പ്രായത്തിലുള്ള ഏത് ഒരാൾക്കും ഉണ്ടാകുന്ന ഒരു അസുഗമാണിത്. നിന്നെ ഒരിക്കലും ഞാൻ കുറ്റം പറയില്ല… വെറും പ്രായത്തിന്റെ പക്കുത ഇല്ലായ്മ…
പക്ഷേ മോളെ നീ ഒന്നോർക്കണം . ജീവിതം ഇന്നോ നാളെയോ തീരില്ല. അച്ഛൻ എന്നും ഒപ്പം ഉണ്ടാകണമെന്നില്ല.
ശെരിയെന്താണെന്നു തിരിച്ചറിയുമ്പോഴേക്കും എല്ലാം കൈവിട്ടുപോയിട്ടുണ്ടാവും.എപ്പോ ചെയ്യുന്നോതെല്ലാം ശെരിയെന്നൊക്കെ തോന്നും… നിന്നോടുള്ള ഇഷ്ടക്കൂടുതലുകൊണ്ട് ചോദിക്കുവാ.. നിനക്കവനെ ഇഷ്ടമാണോ…?”
“അത്…അത്…ഞാൻ…”
“ഈ ഒഴിഞ്ഞുമാറുന്നതിന്റെ അർഥം അതുതന്നെയല്ലേ…”
അവൾ തലകുനിച്ചു കൊണ്ട്
സമ്മതിച്ചു..
“മ്മ് ”
“നിനക്കവനെ ഇഷ്ടമാണ് ശെരി അവനു നിന്നോടോ…”
“അത്… അച്ഛാ…ശരൺ… അവനൊരു പാവമാ… ”
“നിന്നോട് ചോദിച്ചത് ഉത്തരം പറ… അവനും നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ…?
“അത്… അങ്ങനെ…. ഇല്ല, ഇഷ്ടമാണെന്ന് അവൻ പറഞ്ഞിട്ടില്ല
“ഹ….ഹ…. ഹ…. ഇത് എന്തൊരു തമാശ. ഇഷ്ടമാണെന്ന് പറഞ്ഞട്ടില്ല.എന്നുട്ടും ഇഷ്ടമാണെന്ന് കരുതി അവനെ നീ സ്നേഹിക്കുന്നു. തമാശ കളിക്കുവാണോ ആണോ നീയ്….? ഹ് ”
“അല്ല അച്ഛാ എനിക്ക് അവനെ നന്നയി അറിയാം..
“അച്ഛന് മനസിലാവുന്നില്ല മോളെ എന്തുകൊണ്ടാണ് നീ അവനെ ഇത്രയും വിശ്വസിക്കുന്നതെന്നു. എന്നാലും അച്ഛന്റെ ഉള്ളിലൊരു പേടി.. ടീവിയിലും പാത്രത്തിലും ഒക്കെ എത്ര എത്ര വാർത്തകൾ വരുന്നതാ നീയും കണ്ടിട്ടുള്ളതല്ലേ…..?അറിഞ്ഞുകൊണ്ട് ഒരു ആപത്തിൽ ചെന്നു ചാടരുത്. തിരിച്ചുകയറാൻ പിന്നീട്ഒരിക്കലും കഴിയില്ല….
അത്രയൊക്കെ പറഞ്ഞത് കേട്ടിട്ടും
അവൾക്കൊരു ചാഞ്ചലതയും പ്രേകടമായില്ല…
“ദേ നോക്കിയേ…”
നിന്നെ ഒരു പരീക്ഷണ വസ്തുവാക്കൻ എനിക്ക് ആകില്ല മോളേ..”
അവൾ ഒന്ന് പുഞ്ചിരിച്ചോണ്ട്,
“അതെല്ലാം അച്ഛന്റെ വെറും തോന്നലുകൾ മാത്രമാണ്.ഒരുവട്ടം ശരണിനോട് സംസാരിച്ചാൽ എല്ലാം മനസിലാകും. അച്ഛൻ സമ്മതിക്കുവാണെങ്കിൽ ഞാൻ പറയാം അച്ഛനോട് സംസാരിക്കാൻ. ശരൺ.. അവൻ തീർച്ചയായും വരും.എനിക്കുറപ്പുണ്ട് അച്ഛന്റെ എല്ലാ വിഷമങ്ങളും മാറും.”
വീണ്ടും അവളെ ഉപദേശിക്കനൊ തർക്കിക്കാനോ അച്ഛൻ മടിച്ചു.
” അതൊരു തെറ്റായ സംശയമണെങ്കിൽ അങ്ങ് മാറ്റിയേക്കാം
എനിക്ക് അവനോടു സംസാരിക്കണം.
നിനക്ക് 2 ദിവസം സമയം തരാം. അവനോട് എന്നെ വന്നു കാണാൻ പറ……”
“ശെരി അച്ഛാ… ”
സന്തോഷത്തോടെ അകത്തേക്ക് ഓടിപ്പോകുന്ന അവളെ അയാൾ ദയനീയമായി നോക്കി.
“ഈശ്വരാ എത്ര വലിയ കൊടും വിഷമാണ് അവളിൽ നിറചിരിക്കുന്നത്…
അപ്പോഴാണ് ഗൈറ്റ് തുറന്ന് പാൽകാരൻ ദിനേശൻ വന്നത്. പാൽകുപ്പി കൈയിൽ കൊടുത്തിട്ടു.
“എന്താ രാമേട്ട രാവിലെ എന്താ പരുപാടി.. അല്ല എന്തായിതു
കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ…’?”
✌
?
??
????
????
Omg?that was unexpected.ee story thudakkam muthale vayikunna oralanu njan kadha nalla resamullathavum ennariyamayirunnu.
Saran avante ishttam parayuo,avalde achane kanan povuo?ellam kathirunnu kanam.bro page kootti ezhuthuo bro
Your words are boost my fingers to writing more…..
Thank u so much..
????
??????????????????????????????????????
????????????????????????????????????