ഗീതുവിൻ്റെ കടലാസ്പൂക്കൾ 11 [Dinan saMrat°] 80

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 11 ”

Geethuvinte Kadalasspookkal | Author : Dinan saMrat°

[ Previous Part ]

 

ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ആയെന്റെ പിറ്റേന്ന് തന്നെ ഗീതു  എല്ലാം അച്ഛനോട് പറയാൻ  തീരുമാനിച്ചു

സിറ്റ് ഔട്ടിലെ തൂണിൽ വലതുകയ് ഊന്നി, മറ്റൊന്ന് എണത്തും കുത്തി മുറ്റത്തേക്ക് നോക്കി നിക്കുന്ന അച്ഛനെ അവൾ വിളിച്ചു..
“അച്ഛാ…”

വിളികേട്ട് തല ചെരിച്ചൊന്നു നോക്കി, അത് കണ്ടപ്പോൾ പിന്നൊന്നും ആലോചിക്കാതെ അവൾ അച്ഛന്റെ കാലിൽ വീണു മാപ്പു ചോദിച്ചു.

“sry… അച്ഛാ..”

തന്റെ കാലിൽ പിടിച്ച് മാപ്പ് ചോദിക്കുന്ന അവളെ കണ്ടിട്ട് ശിവരാമൻ ഒന്നും പറയാതെ മുറ്റത്തേക്ക് ഇറങ്ങി നടന്നു.
ഗീതുവിന് ഉള്ളിലൊരു വിഷമം തോന്നി.. എപ്പോഴും അച്ഛന് തന്നോട് ദേഷ്യമാണെന്ന് അവൾ വിചാരിച്ചു.ഒന്നുമടിച്ചെങ്കിലും ഗീതു അച്ഛന് പുറകെ നടന്നു….

“ചിറകുകൾക്ക് ശക്തി ആയെന്നു തിരിച്ചറിയുമ്പോൾ കുഞ്ഞുകിളികൾ തള്ളക്കിളിയെ ഉപേക്ഷിച്ചു മറ്റൊരിടത്തേക്ക് സ്വയം പറന്നുപോകാൻ ശ്രെമിക്കും…. ”

“ഉപദേശിക്കുന്നത് തല്ലിവളർത്താൻ അറിയാഞ്ഞിട്ടല്ല. അറിവില്ലായ്മ കൊണ്ട് ചെയ്തുകൂട്ടിയ തെറ്റാണന്നു പറഞ്ഞു മനസിലാക്കി ഇനിയും അതാവർത്തിയ്ക്കാതിരിക്കാനാണ്….”

ഒരല്പം കുറ്റബോധം നിഴലിക്കുന്ന മനസുമായി അവൾ മറുത്തൊന്നും പറയാതെ അതെല്ലാം കേട്ടു.

“ഹും സ്വന്തം മക്കൾ എന്തു തെറ്റ് ചെയ്താലും ഭൂരിഭാഗം രക്ഷിതാക്കളും അവരോടു ക്ഷമിക്കാറുണ്ട്. എന്നാൽ നിനക്കറിയില്ല ഒരു പെൺകുട്ടിയുടെ അച്ഛന്റെ മനസ്സിൽ എന്താണെന്ന്….
അവളെ ഒരു സുരക്ഷിതമായ സ്ഥാനത്തു എത്തിക്കുന്നതു വരെ  ഉള്ളിൽ തീയാണ് അവളുടെ ഓരോ ചലനങ്ങളും ശ്രെദ്ധിക്കും. വഴിപിഴച്ചുപോകാതിരിക്കാൻ അവർ കഴിയുന്നതെല്ലാം ചെയ്യും,സഹിക്കും  ഒരുനാൾ ചോറുകൊടുത്ത കൈയിൽ തന്നെ തിരിഞ്ഞുകൊത്താൻ തുനിഞ്ഞാൽ …..”

“എല്ലാം സമ്മതിക്കുന്നു……. എന്ന ഇങ്ങനെ ഒന്നും പറയല്ലേ…
ശെരിയാണ് എല്ലാരേയും ഞാൻ..,.   അച്ഛനോട് ഞാൻ കള്ളം പറഞ്ഞു, ഏട്ടനോടും ചേച്ചിയോടും എല്ലാരോടും….എന്നാൽ ആരെയും ചതിക്കണമെന്നോ ഉപേക്ഷിച്ചു പോണമെന്നോ ഒന്നുംതന്നെ എന്റെ മനസിൽ പോലും ഉണ്ടായിരുന്നില്ല..

“എനിക്ക്  ഒറ്റക്കാര്യത്തിനാണ് നിന്നോട് ദേഷ്യം . അങ്ങനെയൊരിഷ്ടത്തേക്കുറിച്ച് എന്നോട് മറച്ചുവച്ചതിനു.. എന്തും പറയാനുള്ള സ്വാതന്ത്ര്യം നിനക്ക് തന്നിട്ടുണ്ട് നിനക്ക് മാത്രമല്ല എന്റെ മൂന്നു മക്കൾക്കും…

“ഒന്നും മനഃപൂർവം അല്ല എല്ലാം തുറന്നുപറയണം എന്നു പലവട്ടം കരുതിയതായാണ് പക്ഷേ…
എല്ലാരും കുറ്റം ചുമത്തി ശിക്ഷിക്കും മുൻപ് എനിക്ക് പറയാനുള്ളതും കൂടി അച്ഛാൻ കേൾക്കണം.”

“എത്രയുമൊക്കെ നടന്നിട്ടും നീ ഇതുതന്നെ വീണ്ടും വീണ്ടും പറയുന്നതെന്തിനാണ്…..?”

“അച്ഛൻ കരുതുന്നപോലെ ഒന്നും നടന്നിട്ടില്ല. ശരൺ, അച്ഛൻ കരുതുന്നപോലെ ഒരാളല്ല… എനിക്കറിയാം അവനെ… അവനെല്ലാം എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്…. ”

“അതുകൊണ്ട്……… അവൻ അതൊക്കെ നിന്നോട് മെനഞ്ഞെടുത്തു പറഞ്ഞതാണെങ്കിലോ…….”

“ഒരിക്കലും അല്ല അച്ഛാ നമ്മുടൊപ്പം നിൽക്കാനുള്ള പണവും സൽപ്പേരുമൊന്നും ഇല്ലങ്കിലും നമ്മളെക്കാൾ സ്നേഹവും വിശ്വാസവും അവനുണ്ട്. അതുഞാൻ കണ്ടറിഞ്ഞതാണ്.”

ഇത്രയും ഉറപ്പിച്ചു പറയുന്ന അവളൂടെ മുഖത്തേക്ക് ശിവരാമൻ  നോക്കി.,

9 Comments

  1. ????

    1. ????

  2. Omg?that was unexpected.ee story thudakkam muthale vayikunna oralanu njan kadha nalla resamullathavum ennariyamayirunnu.
    Saran avante ishttam parayuo,avalde achane kanan povuo?ellam kathirunnu kanam.bro page kootti ezhuthuo bro

    1. Your words are boost my fingers to writing more…..

      Thank u so much..

      ????

  3. വിശ്വനാഥ്

    ??????????????????????????????????????

    1. ????????????????????????????????????

Comments are closed.