കർമ 10 (THE FINDING’S ) [Vyshu] 205

“അവൻ നമ്മൾ സംസാരിക്കുന്നത് ശ്രെദ്ധിച്ചിരുന്നു. അങ്ങനെ എടുത്ത് തന്നതാ.”

……………………….

പൂർണ്ണമായും സുഖം പ്രാപിക്കും മുമ്പേ ആന്റണി തന്റെ സ്വാധീനം ചെലുത്തി ഫിറ്റനസ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു ഇതിനോടകം തിരികെ ജോലിയിൽ കയറിയിരുന്നു .

തന്റെ കയ്യെത്തും ദൂരത്തു നഷ്ട്ടപ്പെട്ട പണം കണ്ടെത്തുക എന്നതായിരുന്നു അയാളുടെ പ്രധാന ലക്ഷ്യം. കൂട്ടത്തിൽ പ്രതികാരവും.

തന്റെ ഓഫീസിലെ ചെയറിലേക്ക് അയാൾ നീണ്ട് നിവർന്നിരുന്നു.

അർദ്ധ ബോധാവസ്ഥായിലും നടന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് വ്യക്തതയുണ്ട്.

ഹവാലാ മുസ്തഫയുടെ ടീം ആകും അത്. ഒന്നിനെയും ഞാൻ വെറുതേ വിടില്ല.

പക്ഷെ അതിനിടയിലേക്ക് കയറി വന്നവർ….

താൻ അന്വേഷിച്ചിരുന്ന കേസിലെ പ്രതികൾ ആണ് ആ പണവും സുഭാഷിനെയും കൊണ്ട് കടന്നു കളഞ്ഞത്. സംഘട്ടനത്തിനിടയിൽ മുഖആവരണം മാറിയപ്പോൾ അതിലൊരു സ്ത്രീയുടെ മുഖം തനിക്ക് വ്യക്തമായതാണ്. തന്നെ ആക്രമിച്ച ഒരുത്തനെയും വെറുതേ വിടില്ല. അയാൾ ഒന്നും കൂടി ആത്മഗതം എന്നോണം മനസ്സിൽ പറഞ്ഞു. അയാളുടെ പല്ലുകൾ ഞെരിഞ്ഞമർന്നു.

“സാർ… സാർ… ”

“ഉം എന്താടോ?”

റൂമിലേക്ക് കയറി വന്ന കോസ്റ്റബിളിനോട് ആന്റണി ചോദിച്ചു.

“സാർ ഒരു ശ്യാം വർമ്മ കാണാൻ വന്നിട്ടുണ്ട്.”

“ഉം ഇങ്ങോട്ടേക്കു വരാൻ പറ.”

………………..

സേവിയർ സഞ്ജുവിന് നൽകിയ നോട്ട് ബുക്ക്‌ അനിയുടെ കൈകളിൽ എത്തിയതോടെ സൂഷ്മതയോടെ അതിലെ ഓരോ താളും അവൻ മറിച്ചു നോക്കുവാൻ തുടങ്ങി.

എന്തൊക്കയോ കണക്കുകളും മറ്റും കുറിച്ചിട്ട ഒരു പുസ്‌തകം ആയിരുന്നു അത്. ആ നോട്ട് ബുക്ക് മറിച്ച് നോക്കുന്നതിനിടയിൽ അനിക്ക് അതിനിടയിൽ സൂക്ഷിച്ച ഒരു കടലാസ് തുണ്ട് കയ്യിൽ കിട്ടി.

അവന്റെ കണ്ണുകൾ വികസിച്ചു.

17 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പാർട്ട്‌ 3 മിസ്സിംഗ്‌ ആണ്

    1. സെർച്ച്‌ ചെയ്താലേ കിട്ടുന്നുള്ളു. എന്താണെന്നറിയില്ല

    2. കമ്പിളികണ്ടം ജോസ്

      സംഭവം കിടു..അടുത്തതും കളറാക്കണെ..

      1. ♥️?♥️♥️♥️

  2. ♥️♥️♥️

  3. Super bro,waiting for next part

    1. Tanq♥️♥️♥️

  4. നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. Tanq♥️♥️♥️

  5. Previous vayikatte✌

    1. Ok♥️♥️

  6. സൂര്യൻ

    ഒത്തിരി ലേറ്റു൦ പേജ് കുറവും കഥയുടെ interest കളയുക സ്വഭാവിക൦

    1. I know but ???. Will try???

  7. നിധീഷ്

    ♥♥♥

    1. ♥️♥️♥️

  8. Latayitu ayalum vannathil santhosham page kuttan sramikanam al the best

    1. Tanq♥️♥️♥️

Comments are closed.