കർമ 10 (THE FINDING’S ) [Vyshu] 204

“യെസ്. നിലമ്പൂരിലെ ഒരു കോളനി ആണ് സ്ഥലം.
പക്ഷെ അവിടെ ഏത് ബിൽഡിങ് ആണെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഞാൻ ട്രാൻസ്‌ഫോർമർ അഡ്രസ് പോസ്റ്റ്‌ നമ്പർ എന്നിവ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്.”

“അത് മതി ബാക്കി ഞാൻ കൺസ്യൂമർ നമ്പർ വച്ച് കണ്ടെത്തിക്കൊള്ളാം.”

“അനി സൂക്ഷിക്കണം ഒറ്റപ്പെട്ട് കിടക്കുന്ന വളരെ മോശം സ്ഥലം ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്.”

“ഹരി ഞാൻ നോക്കിക്കോളാം. നീ ലേഖയോട് അല്ല സോറി മാടത്തോട് വിവരങ്ങൾ പറയണം ഞാൻ അങ്ങോട്ടേക്ക് പോവുകയാണ്.”

“Ok ഡാ ”

“Ok ആവിശ്യം വന്നാൽ ഞാൻ വിളിക്കാം.”

ഫോൺ കാൾ കട്ട് ആയതിനു പിന്നാലെ അനി തന്റെ കാർ നിലമ്പൂർ ലക്ഷ്യമാക്കി തിരിച്ചു.

………………

കുറച്ച് നേരത്തേ അന്വേഷണത്തിനോടുവിൽ അനി കോളനിക്കകത്ത് റോഡിനോട് ചേർന്ന ഇരുനില കെട്ടിടം കണ്ടെത്തി. ആരും ശ്രെദ്ധിക്കാത്ത രീതിയിൽ Kseb മീറ്ററിനരികിൽ പതിച്ച കൺസ്യൂമർ നമ്പർ നോക്കി അനി അത് ഉറപ്പിച്ച ശേഷം തൊട്ടടുത്ത് റോഡരികിൽ പാർക്ക്‌ ചെയ്ത കാറിൽ കയറി ഇരുന്ന് വീണ്ടും പരിസരം വീക്ഷിക്കാൻ തുടങ്ങി.

ഒറ്റ നോട്ടത്തിൽ ആൾപാർപ്പില്ലാത്ത കെട്ടിടം ആയാണ് അവന് തോന്നിയത്.

അവിടെ ഇരുന്ന് കൊണ്ട് ബിൽഡിങ്ങിന് അകത്തേക്ക് കടക്കുവാനുള്ള മാർഗം കണ്ടെത്തിയ അനി അതിന് വേണ്ട സാധനങ്ങൾ കൂടി സംഘടിപ്പിച്ച ശേഷം തിരിച്ചു വന്നു. കാർ കുറച്ച് ദൂരത്തായി പാർക്ക് ചെയ്ത് നേരം ഇരുട്ടുവാനായി കാത്തു.

നേരം ഇരുട്ടിയ ശേഷം ആൾതിരക്ക് കുറഞ്ഞതോടു കൂടി കയ്യിൽ കരുതിയ ഗ്യാസ് കട്ടറും കൊണ്ട് അനി കെട്ടിടത്തിനു പിന്നിലേ ഗ്രില്ലുകൾ കട്ട് ചെയ്ത് അകത്തേക്ക് കയറി.

അകത്തെ ലൈറ്റുകൾ ഓൺ ചെയ്യാതെ തന്റെ ഫോണിലെ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ അനി അവിടം പരിശോധിക്കാൻ തുടങ്ങി.

ആകെ മൊത്തം അഞ്ച് മുറികളാണ്. എന്നാൽ അതിൽ ഒരു മുറിയിൽ സിനിമാ തിയറ്ററിൽ കാണുന്നത് പോലെ ഒരുപാട് pvc പൈപ്പുകൾ അറ്റത്ത് ബെന്റ് ഘടിപ്പിച്ചു പുറത്തേക്ക് പോകുന്നതിലെ ആസ്വഭാവികത അനിയെ കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു.

പൈപ്പിന്റെ അറ്റം നോക്കി പോയ അനി എത്തിച്ചേർന്നത് സ്റ്റെയർ കേസിനടിയിലായി നിർമിച്ച ഒരു രഹസ്യ അറയിലേക്കായിരുന്നു.

അറയിലേക്കുള്ള പടവുകൾ ഇറങ്ങുമ്പോൾ അവിടെ പ്രകാശത്തിന്റെ സാന്നിധ്യം കൂടി കൂടി വരുന്നതായി അനി തിരിച്ചറിഞ്ഞു.

താഴത്തെ പടിയിലെ ഇരുമ്പ് കവാടം കൂടി ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തു മാറ്റിയതോടെ മുന്നിൽ ഒരു മനുഷ്യ രൂപം കണ്ട് അനിയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ പൊഴിഞ്ഞു…

“സുഭാഷേട്ടാ….”

(തുടരും…)

17 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പാർട്ട്‌ 3 മിസ്സിംഗ്‌ ആണ്

    1. സെർച്ച്‌ ചെയ്താലേ കിട്ടുന്നുള്ളു. എന്താണെന്നറിയില്ല

    2. കമ്പിളികണ്ടം ജോസ്

      സംഭവം കിടു..അടുത്തതും കളറാക്കണെ..

      1. ♥️?♥️♥️♥️

  2. ♥️♥️♥️

  3. Super bro,waiting for next part

    1. Tanq♥️♥️♥️

  4. നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. Tanq♥️♥️♥️

  5. Previous vayikatte✌

    1. Ok♥️♥️

  6. സൂര്യൻ

    ഒത്തിരി ലേറ്റു൦ പേജ് കുറവും കഥയുടെ interest കളയുക സ്വഭാവിക൦

    1. I know but ???. Will try???

  7. നിധീഷ്

    ♥♥♥

    1. ♥️♥️♥️

  8. Latayitu ayalum vannathil santhosham page kuttan sramikanam al the best

    1. Tanq♥️♥️♥️

Comments are closed.