കർമ 10 (THE FINDING’S ) [Vyshu] 204

“പാസ്സ്‌വേർഡ്‌?”

“51510”

ഫോൺ ലോക്ക് തുറന്നതോടെ അനി സഞ്ജുവിന്റെ ഫോൺ നമ്പർ മനസ്സിലാക്കി അത് ഹരിക്ക് കൈമാറിയിരുന്നു.

“ഇനി പറ നിനക്കെങ്ങനെ ആ സ്ത്രികളെ അറിയാം?”

“അയ്യോ സാറേ അതിൽ ഒരാളെ മാത്രമേ എനിക്കറിയൂ. വർക്ഷോപ്പിനടുത്തുള്ള ആധാരം എഴുതുന്ന ഓഫീസിൽ വച്ചാ ഞാൻ അവരെ കണ്ടിട്ടുള്ളത്.”

“നീ എന്താ ഇത് നേരത്തേ ആ പോലീസ്കാർ വന്നപ്പോൾ പറയാതിരുന്നത്?”

“അത്. അത്. പേടിച്ചിട്ടാ സാറേ. വെറുതേ പൊല്ലാപ്പെടുത്തു തലയിൽ കയറ്റണ്ടാ എന്ന് കരുതി.”

“പിന്നെ നീയെന്തിനാ അവര് വന്ന ശേഷം നിന്റെ കയ്യിലുണ്ടായിരുന്ന വാഹനങ്ങളുടെ RC യുടെയും മറ്റും ഫോട്ടോക്കൊപ്പികൾ നശിപ്പിച്ചു കളഞ്ഞത്.”

അനി അത് പറഞ്ഞതോടെ അവന്റെ മുഖത്ത് നടുക്കം വ്യക്തമായിരുന്നു.

“നിന്നെ കൊണ്ട് പോയി ജയിലിലും സ്റ്റേഷനിലും ഇടാനൊന്നും എനിക്ക് ഉദ്ദേശമില്ല പക്ഷെ നിനക്കറിയുന്ന കാര്യങ്ങൾ നീ സത്യസന്ധമായി പറഞ്ഞു തരണം.”
ഗൗരവത്തിൽ അവന്റെ മുഖത്ത് നോക്കിക്കൊണ്ട് അനി പറഞ്ഞു.

“ഞാൻ പറയാം സാർ.”

“എന്നാൽ തുടങ്ങിക്കോ.”
തന്റെ ഫോണിൽ അവന്റെ ശബ്ദം റെക്കോർഡ് ചെയ്ത് കൊണ്ട് അനി പറഞ്ഞു.

“അവരെ എനിക്ക് ആ ആധാരം എഴുതുന്ന ഓഫീസിൽ വച്ചാണ് പരിചയം. വർക്ഷോപ്പിൽ വരുന്ന വാഹനങ്ങൾക്ക് ചിലപ്പോഴൊക്കെ ഞാൻ ഇൻഷുറൻസ് പുതുക്കി നൽകാറുണ്ട്. എന്റെ ലാപ്ടോപ്പ് ഉപയോഗിച്ച് ഇൻഷുറൻസ് പുതുക്കിയാൽ അതിന്റെ പ്രിന്റ്ഔട്ട്‌ എടുത്തിരുന്നത് ആ ആധാരം എഴുതുന്ന ഓഫീസിലെ പ്രിന്റർ ഉപയോഗിച്ചാണ്. അങ്ങനെ ആണ് ആ സ്ത്രിയുമായി പരിചയപ്പെടുന്നത്.

ആ പരിചയത്തിന്റെ പുറത്ത് ഞാൻ അവരോട് അത്യാവശ്യ ഘട്ടങ്ങളിൽ പൈസ കടം വാങ്ങാൻ ഒക്കെ തുടങ്ങി.

ഒരിക്കൽ കുറച്ചേറെ പൈസ കടം വാങ്ങുകയും അതെനിക്ക് പറഞ്ഞ സമയത്തിൽ തിരിച്ച് കൊടുക്കാൻ കഴിയാതെയും വന്നു. അന്ന് ആ സ്ത്രീ അതിന് പകരമായി കുറച്ച് വാഹനങ്ങളുടെ RC യുടെ കോപ്പി എടുത്തു നൽകുമോ എന്ന് ചോദിച്ചു.

“എന്തോ ഉടായിപ്പ് ആണെന്നറിഞ്ഞിട്ടും എന്റെ നിവർത്തികേട് കൊണ്ട് ഞാൻ അത് ചെയ്തു.”

“പിന്നീട് പൈസ കിട്ടുന്നത് കൊണ്ട് അതൊരു ശീലം ആക്കി അല്ലേ.”

മറുപടി പറയാതെ അവൻ തല താഴ്ത്തി ഇരുന്നു.

“RC യുടെ കോപ്പി കൈമാറുക മാത്രമല്ല. അതിൽ ചില വാഹനങ്ങൾ കൃത്രിമമായി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞാൽ….

17 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പാർട്ട്‌ 3 മിസ്സിംഗ്‌ ആണ്

    1. സെർച്ച്‌ ചെയ്താലേ കിട്ടുന്നുള്ളു. എന്താണെന്നറിയില്ല

    2. കമ്പിളികണ്ടം ജോസ്

      സംഭവം കിടു..അടുത്തതും കളറാക്കണെ..

      1. ♥️?♥️♥️♥️

  2. ♥️♥️♥️

  3. Super bro,waiting for next part

    1. Tanq♥️♥️♥️

  4. നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. Tanq♥️♥️♥️

  5. Previous vayikatte✌

    1. Ok♥️♥️

  6. സൂര്യൻ

    ഒത്തിരി ലേറ്റു൦ പേജ് കുറവും കഥയുടെ interest കളയുക സ്വഭാവിക൦

    1. I know but ???. Will try???

  7. നിധീഷ്

    ♥♥♥

    1. ♥️♥️♥️

  8. Latayitu ayalum vannathil santhosham page kuttan sramikanam al the best

    1. Tanq♥️♥️♥️

Comments are closed.