കർമ 10 (THE FINDING’S ) [Vyshu] 204

കുറച്ച് കൂടി വ്യക്തമാക്കിയാൽ വാഹനങ്ങളുടെ അടിവശം ആസിഡ് ഉപയോഗിച്ച് നശിപ്പിച്ചിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞാൽ.???”

അത് കേട്ടതോടെ എല്ലാം കൈവിട്ടു പോയവന്റ ഭാവമായിരുന്നു അവന്.

“”””ഇനി ഒന്നും ഒളിച്ചിട്ട് കാര്യമില്ല. എങ്ങനെയെങ്കിലും ഇയാളുടെ കാല് പിടിച്ചിട്ടാണെങ്കിലും ഇതിൽ നിന്നും ഊരണം.”””””

“സാർ. സാറിനെങ്ങനെ ഇതെല്ലാം അറിയാം.”
ആശ്ചര്യം നിറഞ്ഞ ചോദ്യവുമായി അവൻ അനിയെ നോക്കി…

അതിന് ഒരു ചിരി ആയിരുന്നു അനിയുടെ മറുപടി.

“ആ സ്ത്രിയുടെ പേര് എന്താണ്.”

“വാണി എന്നാണ് എന്നോട് പറഞ്ഞത്.”

“അവരുടെ ഫോൺ നമ്പർ എത്രയാണ്.”

സഞ്ജു തന്റെ മൊബൈൽ ഫോൺ തിരികെ വാങ്ങി ആ സ്ത്രീയുടെ നമ്പർ അനിക്ക് കൈമാറി. അനി അത് ഹരിക്ക് മെസ്സേജ് ആയി അയച്ചു കൊടുത്ത് ചെക്ക് ചെയ്യാൻ ഏല്പിച്ചു.

“വേറെ എന്തെങ്കിലും അവരെ ക്കുറിച്ച് അറിയുമോ.”

“അവർക്ക് ഒരു 40-45 വയസ്സ് കാണും. പിന്നെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞത്.
ചിലപ്പോൾ സേവിയർ ചേട്ടന് കൂടുതൽ അറിയാമായിരിക്കും.”

“ആരാ ഈ സേവിയർ.”

“അവര് ജോലി ചെയ്തിരുന്ന ആധാരം എഴുത്തു ഓഫീസിന്റെ ഓണർ.”

ഈ സമയം തന്നെ അനിക്ക് ഹരിയുടെ മെസ്സേജ് വന്നു.
ഫോൺ നമ്പർ. Its fake.

……………………………

സഞ്ജു പറഞ്ഞത് പ്രകാരം അനി തന്റെ കാർ ആധാരം എഴുത്തു ഓഫീസിനു മുന്നിൽ ആയി നിർത്തി.

“മറക്കണ്ട നീ പറയുന്ന ഓരോ കാര്യവും ഞാൻ ഇവിടെ ഇരുന്ന് കേൾക്കും.

എന്തെങ്കിലും തരികിട കാട്ടനാണ് ഭാവമെങ്കിൽ കേരളാ പോലീസിന്റെ തനി സ്വഭാവം നീ അറിയും.”
തെല്ലും ഗൗരവത്തോടെ അനി സഞ്ജുവിനോടായി പറഞ്ഞു.

ഇല്ല സാർ എന്നെ വിശ്വസിക്കാം.”

“ഉം ശെരി. സംശയം തോന്നാത്ത രീതിയിൽ വേണം കാര്യങ്ങൾ ചോദിച്ചറിയാൻ.”

സഞ്ജുവിന്റെ ഫോൺ വാങ്ങി വച്ച ശേഷം തന്റെ കയ്യിലെ വോയിസ്‌ ട്രാൻസ്മിറ്ററുകളിൽ ഒന്ന് ഓൺ ചെയ്ത് അത് സഞ്ജുവിന്റെ കീശയിൽ ഫിക്സ് ചെയ്തു.

Ok ഇനി പൊയ്ക്കോ.

………………………….

അനി കയ്യിലെ റിസീവർ റെക്കോർഡ് മോഡിൽ ഇട്ട് അതിലെ സംഭാഷണം കേൾക്കുവാൻ ക്ഷമയോടെ കാത്തിരുന്നു.

……………..

17 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പാർട്ട്‌ 3 മിസ്സിംഗ്‌ ആണ്

    1. സെർച്ച്‌ ചെയ്താലേ കിട്ടുന്നുള്ളു. എന്താണെന്നറിയില്ല

    2. കമ്പിളികണ്ടം ജോസ്

      സംഭവം കിടു..അടുത്തതും കളറാക്കണെ..

      1. ♥️?♥️♥️♥️

  2. ♥️♥️♥️

  3. Super bro,waiting for next part

    1. Tanq♥️♥️♥️

  4. നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. Tanq♥️♥️♥️

  5. Previous vayikatte✌

    1. Ok♥️♥️

  6. സൂര്യൻ

    ഒത്തിരി ലേറ്റു൦ പേജ് കുറവും കഥയുടെ interest കളയുക സ്വഭാവിക൦

    1. I know but ???. Will try???

  7. നിധീഷ്

    ♥♥♥

    1. ♥️♥️♥️

  8. Latayitu ayalum vannathil santhosham page kuttan sramikanam al the best

    1. Tanq♥️♥️♥️

Comments are closed.