കർമ 10 (THE FINDING’S ) [Vyshu] 204

“സേവിയർ ചേട്ടാ.”

“ആ സഞ്ജു എന്തായി കാര്യങ്ങൾ. നീ പോലീസിനോട് ഒന്നും പറഞ്ഞട്ടില്ലല്ലോ.”

“ഇല്ല.”

“അത്‌ നന്നായി. എന്തിനാ വെറുതേ പൊല്ലാപ്പെടുത്തു തലയിൽ കയറ്റുന്നത്. അല്ലെങ്കിൽ തന്നെ നൂറു കൂട്ടം പ്രശ്നങ്ങളാ.”

“ആ സ്ത്രീയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ.”

“ഇല്ല. ഒരു രണ്ട് രണ്ടര മാസം മുമ്പ് ഒന്നും പറയാതെ ഇവിടെ നിന്നും പോയതാ.”

“അവരെ കണ്ടെത്താൻ എന്തെങ്കിലും വഴി ഉണ്ടോ ചേട്ടാ.”

“അത് എന്തിനാ? വെറുതേ വേണ്ടാത്ത പണിക്ക് നീ പോവണ്ടാ. നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ നിന്റെ വയ്യാത്ത ചേച്ചിയും അമ്മയും പട്ടിണിയിലാകും അത് നീ മറക്കണ്ട.”

“അത് അറിയാഞ്ഞിട്ടല്ല ചേട്ടാ. എന്റെ ഒരു കസ്റ്റമറുടെ വണ്ടി അവരുടെ കയ്യിലാ. അത് കണ്ടെത്താനാ.”

“എടാ എനിക്കവരെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. ഒരിക്കൽ ഇവിടെ വന്ന്‌ ജോലി അന്വേഷിച്ചു. ടൈപ്പിംഗ്‌ അറിയാവുന്നത് കൊണ്ടും സ്ത്രീ ആയത് കൊണ്ട് ശമ്പള ഇനത്തിൽ എനിക്ക് ലാഭം ഉള്ളത് കൊണ്ടും അവരെ ഇവിടെ നിർത്തി.”

“അവരുടെ താമസം എവിടെയാണെന്ന് അറിയുമോ?”

“ഇല്ലെടാ.”

ചെറിയ നിരാശയോടെ ആണ് അനി ഈ സംഭാഷണങ്ങൾ കേട്ട് കൊണ്ടിരുന്നത്.
യാതൊരു വിധ പതർച്ചയും ഇല്ലാതെ വേഗത്തിലുള്ള മറുപടികൾ ആയതു കൊണ്ട് തന്നെ സേവിയർ പറഞ്ഞതെല്ലാം സത്യമാകാൻ മാത്രമേ വഴിയുള്ളു.

………………….

“സഞ്ജു ഒരു മിനിറ്റ്.”

സഞ്ജു തിരികെ കാറിലേക്ക് കയറുന്നതിനിടയിൽ ആണ് സേവിയർ ഓഫീസിനു പുറത്തേക്ക് വന്ന് അവനെ വിളിച്ചത്.

“നിനക്ക് ഉപകാരപ്പെടുമോ എന്നെനിക്കറിയില്ല. വാണി ഉപയോഗിച്ചിരുന്ന മേശ വലിപ്പിൽ നിന്നും കിട്ടിയതാണ്. ഇവിടെ ജോലിക്ക് നിൽക്കുന്ന പുതിയ പയ്യൻ എടുത്ത് തന്നതാ.”

“അവന് എങ്ങനെ ഇത്?.”

സേവിയർ നീട്ടിയ നോട്ട് ബുക്ക്‌ വാങ്ങിക്കൊണ്ട് സഞ്ജു ചോദിച്ചു.”

17 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പാർട്ട്‌ 3 മിസ്സിംഗ്‌ ആണ്

    1. സെർച്ച്‌ ചെയ്താലേ കിട്ടുന്നുള്ളു. എന്താണെന്നറിയില്ല

    2. കമ്പിളികണ്ടം ജോസ്

      സംഭവം കിടു..അടുത്തതും കളറാക്കണെ..

      1. ♥️?♥️♥️♥️

  2. ♥️♥️♥️

  3. Super bro,waiting for next part

    1. Tanq♥️♥️♥️

  4. നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. Tanq♥️♥️♥️

  5. Previous vayikatte✌

    1. Ok♥️♥️

  6. സൂര്യൻ

    ഒത്തിരി ലേറ്റു൦ പേജ് കുറവും കഥയുടെ interest കളയുക സ്വഭാവിക൦

    1. I know but ???. Will try???

  7. നിധീഷ്

    ♥♥♥

    1. ♥️♥️♥️

  8. Latayitu ayalum vannathil santhosham page kuttan sramikanam al the best

    1. Tanq♥️♥️♥️

Comments are closed.