കർമ 10 (THE FINDING’S ) [Vyshu] 205

കർമ 10

Author : Vyshu

[ Previous Part ]

 
(പലർക്കും ഈ കഥ ഇഷ്ട്ടമാകാതെ പോകുന്നുണ്ടോ എന്നൊരു സംശയം….

പോസിറ്റീവ് ആയാലും നെഗറ്റിവ് ആയാലും വിലയേറിയ കമന്റുകൾ പ്രതീക്ഷിക്കുന്നു.)

“വാ പോകാം.”
മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തിയ ശേഷം അനി അവന്റെ മുന്നിലേക്ക്‌ കയറി നിന്നു.

“ആരാ. എവിടത്തേക്ക് പോകുന്ന കാര്യമാ ഇയാള് പറയുന്നത്.”
മുഖത്ത് ചെറിയൊരു നീരസത്തോടെ അവൻ പറഞ്ഞു.

ഒരു ചെറു ചിരിയോടെ അനി തന്റെ കീശയിൽ നിന്നും പോലീസിന്റെ ID കാർഡ് എടുത്ത് അവന് നേരെ പിടിച്ചു.

“ഇനിയും എന്തെങ്കിലും സംശയം ഉണ്ടോ?. വാ പോകാം.”

“എന്നെ എന്തിനാ കൊണ്ട് പോകുന്നത്. ഞാനൊന്നും ചെയ്തിട്ടില്ല.”

കുറച്ച് സമയം മുമ്പ് അവൻ നടത്തിയ ഫോൺ സംഭാഷണം അനി അവന് തന്നെ കേൾപ്പിച്ചു കൊടുത്തു.

“സാറേ ഞാൻ. എനിക്ക് ആ സ്ത്രീയെ കണ്ട് പരിചയം മാത്രമേ ഉള്ളു.”
നിർദയമായി അവൻ അനിയെ നോക്കി

“നീ ബഹളം വച്ച് സീൻ ആക്കണ്ട. ഇവിടെ ആരും ഒന്നും ഇതുവരെ അറിഞ്ഞിട്ടില്ല. എനിക്ക് കുറച്ച് കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. അതിന് ശേഷം തീരുമാനിക്കാം നീ നിരപരാധി ആണോ അല്ലയോ എന്ന്.”

ആദ്യമൊന്നു മടിച്ചെങ്കിലും അനി ചെറുതായി ബലം പ്രയോഗിച്ചതോടെ അവൻ അനിയുടെ കൂടെ പുറത്തേക്കിറങ്ങി.

ഈ സമയം കൊണ്ട് അനിയുടെ വാഹനം റിപ്പയർ ചെയ്ത് വച്ചിരുന്നു.

“ചേട്ടാ ഞാനിവനെ കൂടെ കൂട്ടുന്നുണ്ട്. എന്റെ ഒരു ഫ്രണ്ടിന്റെ കാർ ഇവിടെ അടുത്ത് ബ്രേക്ക്‌ഡൗൺ ആയി അതൊന്നു നോക്കണം.”

പ്രായം ചെന്ന മനുഷ്യന് റിപ്പയർ ചെയ്തതിന്റെ പൈസ നൽകുന്നതിനിടയിൽ അനി പറഞ്ഞു.

“സഞ്ജു പോയിട്ട് വേഗം വരണം. കുറച്ച് തിരക്കുള്ള ദിവസമാ”

“ഞാൻ വേഗം വരാം ചേട്ടാ.”

“ടൂൾസ് വേണ്ടേ?”

“അതൊക്കെ അവന്റെ കാറിൽ ഉണ്ട്.”
അതിന് മറുപടി നൽകിയത് അനി ആയിരുന്നു.

ഇരുവരും വേഗം തന്നെ അനിയുടെ കാറിൽ കയറി വർക്ഷോപ്പിൽ നിന്നും പുറത്ത് കടന്നു.

കുറച്ച് ദൂരം പിന്നിട്ടതോടെ അനി കാർ ഒരു മരത്തണലിലേക്ക് ഒതുക്കി.

“നിന്റെ ഡ്രൈവിംഗ് ലൈസൻസ് എടുക്ക്.”

വിറയാർന്ന കൈയ്യോടെ അവൻ തന്റെ ഡ്രൈവിംഗ് ലൈസൻസ് അനിക്ക് നൽകി.

“സഞ്ജു ശരൺ. അല്ലെ?”

“അതേ.”

“നിന്റെ ഫോൺ എടുക്ക്.”
ഒന്ന് മടിച്ചെങ്കിലും അതും അവൻ അനിക്ക് നേരെ നീട്ടി.

17 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പാർട്ട്‌ 3 മിസ്സിംഗ്‌ ആണ്

    1. സെർച്ച്‌ ചെയ്താലേ കിട്ടുന്നുള്ളു. എന്താണെന്നറിയില്ല

    2. കമ്പിളികണ്ടം ജോസ്

      സംഭവം കിടു..അടുത്തതും കളറാക്കണെ..

      1. ♥️?♥️♥️♥️

  2. ♥️♥️♥️

  3. Super bro,waiting for next part

    1. Tanq♥️♥️♥️

  4. നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. Tanq♥️♥️♥️

  5. Previous vayikatte✌

    1. Ok♥️♥️

  6. സൂര്യൻ

    ഒത്തിരി ലേറ്റു൦ പേജ് കുറവും കഥയുടെ interest കളയുക സ്വഭാവിക൦

    1. I know but ???. Will try???

  7. നിധീഷ്

    ♥♥♥

    1. ♥️♥️♥️

  8. Latayitu ayalum vannathil santhosham page kuttan sramikanam al the best

    1. Tanq♥️♥️♥️

Comments are closed.