കോമിക് ബോയ് 2 [Fang leng] 74

Views : 2875

റോസ് :എന്ത്‌ തള്ളാ മോനെ ഈ തള്ളുന്നത്

ജോൺ :സത്യമാടി വേണമെങ്കിൽ വിശ്വസിക്ക്

ജൂലി :കണ്ടിട്ട് നല്ല വിലയുള്ളതാണെന്ന് തന്നെയാ തോന്നുന്നത്

റോസ് :എന്റെ ബർത്ത് ഡേയും ഉടനെ വരുന്നുണ്ട് അത് മറക്കണ്ട

ജോൺ :ആര് മറന്നു ആ ദുരന്ത ദിവസം ഞാൻ ഒരിക്കലും മറക്കില്ല

റോസ് :നീ പോയെ എവിടെയോ പോയി കിടന്നിട്ട് ഉച്ചക്ക് കയറി വന്നിരിക്കുന്നു മനുഷ്യനെ മേനക്കെടുത്താൻ

ജൂലി :അത് ശെരിയാണല്ലോ നീ ഇതുവരെ എവിടെയായിരുന്നു ജോൺ

ജോൺ :ഞാൻ ഓഫീസ്റൂമിലായിരുന്നു ഇന്ന്‌ സർട്ടിഫിക്കേറ്റ് സബ്മിറ്റ് ചെയേണ്ട ലാസ്റ്റ് ഡേറ്റായിരുന്നില്ലേ

ജൂലി :അത് ശെരിയാണല്ലോ ഞാനും ഇത് വരെ ഒന്നും സബ്മിറ്റ് ചെയ്തിട്ടില്ല

ജോൺ :എന്നിട്ടാണോ നീ ഇവിടെ വാചകമടിച്ചോണ്ടിരിക്കുന്നത് വേഗം ചെല്ല് ഇപ്പോൾ തന്നെ ഒരു കുട്ടക്കുള്ള ആളുണ്ട് ഓഫീസിനു മുൻപിൽ

ജൂലി ബാഗിൽ ഫയൽ തിരായുവാൻ തുടങ്ങി

ജൂലി :നാശം ഞാൻ ഫയലെടുക്കാൻ മറന്നു

ജോൺ :ഇനിയിപ്പോൾ എന്ത്‌ ചെയ്യും

റോസ് :നമുക്ക് വീട്ടിൽ ചെന്ന് എടുത്ത്കൊണ്ട് വന്നാലോ

ജോൺ :അതൊന്നും നടക്കുന്ന കാര്യമല്ല ഇപ്പോൾ തന്നെ ഒരുപാട് സമയമായി

ജൂലി :എല്ലാം എന്റെ വിധി ഈ ഇടയായി എന്റെ സമയം ഒട്ടും ശെരിയല്ല

പെട്ടെന്നാണ് പുറകിൽ നിന്ന് ജൂലി ആ വിളികേട്ടത് “മിസ്സ്‌ ജൂലി ”

ജൂലി വേഗം പുറകോട്ടു തിരിഞ്ഞു ആ കാഴ്ച്ച കണ്ട് ജൂലി ഞെട്ടി അത് പീറ്റർ ആയിരുന്നു

ജൂലി :ദൈവമേ ഇവനെന്താ

റോസ് :അത് പീറ്റർ അല്ലെ അവനെന്താ ഇവിടെ

ജോൺ :എന്താ ജൂലി വല്ല പ്രേശ്നവും ഉണ്ടോ ആരാ അത്

ജൂലി :ഹേയ് പ്രേശ്നമൊന്നുമില്ല ഞാൻ ഇപ്പോൾ വരാം

ജൂലി വേഗം പീറ്ററിന്റെ കയ്യും പിടിച്ചു താഴെക്ക് നടന്നു

പീറ്റർറും ജൂലിയും കോളേജ് ഗ്രൗണ്ടിൽ

ജൂലി :എന്താ നിന്റെ ഉദ്ദേശം നീ എന്തിനാ ഇങ്ങോട്ടേക്ക് വന്നത്

പീറ്റർ :അത് പിന്നെ ഒരു പ്രദാന കാര്യം

ജൂലി :നിർത്ത് നീ എന്താ പറയാൻ പോകുന്നതെന്ന് എനിക്കറിയാം ഞാനാണു തെറ്റ് ചെയ്തത് നിന്നെ വീട്ടിൽ പൂട്ടിയിടേണ്ടതായിരുന്നു

പീറ്റർ :ഞാൻ പറയുന്നത് ആദ്യമൊന്ന് കേൾക്ക് എന്നിട്ട് എന്നെ എന്ത്‌ വേണമെങ്കിലും പറഞ്ഞോ

ജൂലി :ഇത്രയും ചെയ്തിട്ട് ഇനി നീ പറയുന്നതും ഞാൻ കേൾക്കണോ

പീറ്റർ കൈയിലുണ്ടായിരുന്ന ഫയൽ ജൂലിക്ക് നേരെ നീട്ടി

ജൂലി :ഇത് എന്റെ ഫയലല്ലേ ഇത് തരാനാണോ നീ വന്നത്

Recent Stories

The Author

Fang leng

5 Comments

  1. റസീന അനീസ് പൂലാടൻ

    Saffron city അഥവാ കാവി.ഈ സൈറ്റും തീവ്രവാദികൾ കീഴടക്കിയോ

    1. ഫാങ് ലെങ്

      ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണ് നിങ്ങൾ ഇപ്പോൾ പറഞ്ഞത് സേഫ്രോൺ സിറ്റി എന്നത് വെറുതെ ഇട്ട ഒരു പേരാണ് നിങ്ങൾ ഇങ്ങനെ ഒരു അർത്ഥം കണ്ടെത്തും എന്ന് കരുതിയില്ല 😔😔

    2. എന്തുവാടെയ്, saffron എന്ന നിറം ഉപയോഗിക്കാനേ പാടില്ലേ? Saffron എന്നതിന് കുങ്കുമപ്പൂവ് എന്ന അർത്ഥവും വരുന്നുണ്ട്. ഇനി കുങ്കുമപ്പൂവ് സീരിയൽ കണ്ടിരുന്ന കേരളത്തിലെ പെണ്ണുങ്ങളെയൊക്കെ താൻ തീവ്രവാദികൾ ആക്കുമോ?
      കാവി നിറം എന്നത് Hinduism, Buddhism, Sikhism, Jainism എന്നീ മതങ്ങളിൽ പ്രാധാന്യമുള്ള ഒരു നിറമാണ്. ആ നിറം കണ്ടാൽ ഒരു പാർട്ടിയായി മുദ്രകുത്തുന്ന നിങ്ങളുടെ വിവരം മനസ്സിലാക്കാവുന്നതേയുള്ളു 🤭
      പച്ച ഡ്രസ്സ്‌ ഇട്ടുനടക്കുന്നവരെ ഇസ്ലാം തീവ്രവാദികൾ എന്ന് വിളിച്ചാൽ എങ്ങനെയിരിക്കും?

    3. സൂര്യൻ

      നല്ല വിവരം. മനുഷ്യനായിട്ട് ചിന്തിക്കാൻ പ൦ിക്ക്.ഇത് ഒരു കഥയ.അത്ര പോലും ചിന്തിക്കാനുള്ള കഴിവില്ലെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com