കൃഷ്ണവേണി IX[രാഗേന്ദു] 1629

കൃഷ്ണവേണി IX

Author: രാഗേന്ദു

[Previous Part]

 

ഹെയ് ഓൾ.. നേരം വൈകി എന്നാലും എല്ലാവർക്കും എൻ്റെ ഈദ് മുബാറക്.. ❤️

സ്ഥിരം വായ്‌കുന്നവർക്ക് എൻ്റെ ആമുഖം അറിയുമായിരിക്കും.. എന്നാലും പറയുവാ.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കണം എന്ന് പറഞ്ഞുകൊണ്ട്.. സ്നേഹത്തോടെ❤️

തുടർന്ന് വായ്‌ക്കുക..

 

ആരൊക്കെയോ ബഹളം വെക്കുന്ന ശബ്ദങ്ങൾ അവളുടെ കാതുകളിൽ മുഴങ്ങി..

“വേണി ..!”

ആരോ ഉച്ചത്തിൽ വിളിച്ച് അലറി ഓടി അടുത്തു വരുന്നത് അവൾ അറിഞ്ഞു..

“അമ്മേ..!”

അവൾ വേദനയിൽ അലറി കരഞ്ഞു.. പെട്ടന്ന് ആയിരുന്നു ഒരു ഇടിയോട് കൂടിയ മഴ പെയ്യ്തത്..

മുഖത്തേക്ക് മഴ തുള്ളികൾ വീണപ്പോൾ അവൾ ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചു.. കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി അവൾക്ക്.. കണ്ണുകൾ മെല്ലെ അടഞ്ഞു .. കണ്ണിൽ നിന്നും ഒരു ഇറ്റ് കണ്ണുനീർ താഴേക്ക് വീണു അത് ചുറ്റും തളം കെട്ടി കിടന്നിരുന്ന ചോരയിൽ അലിഞ്ഞ് ചേർന്നു..

“ചേട്ടാ.. എന്തെങ്കിലും ഒന്ന് ചെയ്യ് !..”

സെക്യൂരിറ്റി ഹരിയുടെ പുറകിൽ ഓടാൻ ശ്രമിച്ചപ്പോൾ ആരോ അലറി വിളിച്ചു ..

അയാൾ വേഗം ഫോൺ എടുത്ത് ആംബുലൻസിന് ഡയൽ ചെയ്യാൻ തുനിയവെ..

“വേണ്ട എൻ്റെ വണ്ടിയിൽ പോവാം.. ആംബുലൻസ് ഒക്കെ വന്നിട്ട് ഇനി എപ്പോഴാ..”

വാർഡൻ അതുപറഞ്ഞ് വേഗം അകത്തേക്ക് ഓടി കാറിൻ്റെ കീ എടുത്തുകൊണ്ട് വന്നു..

ബഹളം കേട്ട് ആളുകൾ ഓടി കൂടി..

സെക്യുരിറ്റിയും കുറച്ചു പേരും ചോരയിൽ കുളിച്ച് കിടക്കുന്ന അവളെ പൊക്കി എടുത്ത് അതിൽ കയറ്റി.. അവളുടെ കൂടെ പിൻ സീറ്റിൽ രണ്ട് പിള്ളേർ കയറി..

സെക്യുരിറ്റി ഡ്രൈവർ സീറ്റിലും.. വാർഡൻ കോ ഡ്രൈവർ സീറ്റിലും കയറി ഇരുന്നു.. വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് പായിച്ചു..

ഹോസ്പിറ്റൽ ഗേറ്റ് കടന്ന് എമർജൻസി യൂണിറ്റ്ന് മുൻപിൽ വണ്ടി നിർത്തി .. അവിടെ ഉണ്ടായിരുന്ന അറ്റണ്ടർമാർ കാർ വന്ന് നിന്നതും അവിടേക്ക് ചെന്നു.. ചോരയിൽ കുളിച്ച് കിടക്കുന്ന അവളെ കണ്ട് അവർ വേഗം സ്ട്രക്ചർ കൊണ്ടുവന്ന് അരികിൽ നിർത്തി..

279 Comments

  1. ❤❤❤❤❤❤❤????????

  2. Onnu kazhiyumbo aduthath..?
    Harikk pani koduthath Aash avanamnn aanu aagraham…❤️❤️
    Baki ???

    1. ഒത്തിരി സ്നേഹം❤️

  3. എന്താ ഇപ്പൊ ഇവിടെ നടകുന്നെ ഒരു പിടിയും കിട്ടുന്നില്ലല്ലോ അടുത്ത ഭാഗത്ത് ഒരു വ്യക്തത കിട്ടും എന്ന് പ്രതിഷികുന്നു.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. എന്തുപറ്റി?

  4. മുസാഫിർ

    ഈ പാർട്ടും സൂപ്പറായി. വേണി ഒരു പാവം അല്ലെ കുത്തൊക്കെ കിട്ടി, ഇനിയും അതിനെ പരീക്ഷിക്കണോ. പിന്നെ ലിനുവിനെ ഫ്രണ്ട് ആക്കിയാൽ മതി കൂടുതൽ ഒന്നും ആക്കണ്ട???. അവൾ നമ്മടെ ആഷ്‌ലിക്കുള്ളതല്ലേ. അവളുടെ അച്ഛൻ പറഞ്ഞത് അവൻ സമ്മതിച്ചാൽ മതിയായിരുന്നു. അത് പരസ്പരം മനസിലാക്കാൻ സാഹചര്യം ഒരുക്കികൊടുക്കുമല്ലോ. അടുത്ത പാർട്ട്‌ ഒരുപാട് താമസിക്കല്ലേ.

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      അവൾ ആർക്കുള്ളത് ആണെന്നൊക്കെ പിന്നെ ആദ്യം ജീവനോടെ ഉണ്ടാവുമോ എന്ന്‌ നോക്കാം?
      സ്നേഹത്തോടെ❤️

  5. ࿇ꫝηⱥη₫࿇

    ചേച്ചി പെണ്ണേ…..
    വളരെ നന്നായിട്ടുണ്ട് ഈ ഭാഗവും.എന്നത്തേയും പോലെ ഒത്തിരി ഇഷ്ടമായി.
    ചെറിയ രീതിയിൽ ലാഗ് ഉള്ളത് പോലെ തോന്നി,എന്നാലും മികച്ച എഴുത്തും അവതരണവും തന്നെ ആയിരുന്നു,ഫീലിന്റെ കാര്യത്തിൽ ഒരു കുറവും ഇല്ല വായിക്കാൻ.
    അങ്ങനെ പിന്നേം വേണിയെ ഹോസ്പിറ്റലിൽ കയറ്റി അല്ലെ,പാവം പെണ്ണ്,അടുത്ത തവണ ഇനി മോർച്ചറി ആയിരിക്കും അല്ലെ?.
    ലിനു വളരെ നല്ലൊരു സുഹൃത്ത് ആണ്,വേണിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവനത് സഹിക്കാൻ പറ്റില്ല,ഹരി ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ഒറ്റക്ക് ചെന്ന് അവനെ കണ്ടുപിടിച്ച് കൊടുക്കേണ്ടത് കൊടുത്തു,ഇനി അവളെ ഉപദ്രവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.
    ഇത്രേം ഒക്കെ ചെയ്തെന്നും പറഞ്ഞ് വേണിയും അവനും ഇഷ്‌ടത്തിൽ ആവും എന്ന് തോന്നുന്നില്ല കാരണം വേണി അവനെ നല്ലൊരു കൂട്ടുകാരൻ ആയിട്ട് ആണ് കാണുന്നത്,തിരിച്ചും അങ്ങനെ തന്നെ ആയിരിക്കും.
    പിന്നെ ആഷ്‌ലി,അവന് അവളോട് ഇപ്പൊ അധികം താൽപര്യം ഇല്ലാത്തത് പോലെ,ചിലപ്പോൾ അവനെ കാണുമ്പോൾ ഉള്ള അവളുടെ പെരുമാറ്റം ഓർത്ത് ആയിരിക്കും,എന്നാലും സ്നേഹത്തിന് കുറവ് ഒന്നും കാണില്ല.അവന്റെ റോൾ കുറഞ്ഞ് വരുന്നത് പോലെ,ഇനി അത് ശരിയാവും എന്ന് പ്രതീക്ഷിക്കുന്നു.
    ബോബിയുടെ അമ്പിളിയുടെ ആളുകൾ പണി തുടങ്ങി അല്ലെ,അതും വേണിയുടെ അച്ഛനെ തന്നെ ആദ്യം ടാർഗറ്റ് ചെയ്യും എന്ന് പ്രതീക്ഷിച്ചില്ല,അവസാനം അദ്ദേഹം ആഷ്ലിയുടെ അടുത്ത് വന്ന് അപേക്ഷിക്കുന്ന സീൻ ഒക്കെ സങ്കടം വന്നു.അതും വേണിയെ ആഷ്‌ലിയുടെ
    കൂടെ താമസിപ്പിക്കാൻ,അവൻ സമ്മതിക്കും ആയിരിക്കും പക്ഷേ വേന്നിയുടെ കാര്യം എങ്ങനെ ആണെന്ന് ഇനി കണ്ടറിയാൻ ഇരിക്കുന്നു.അതിൽനിന്ന് അവർക്ക് അടുക്കാൻ പറ്റും ആയിരിക്കും.
    ഇതേപോലെ തന്നെ നല്ല രീതിയിൽ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി.
    സ്നേഹത്തോടെ♥️♥️
    നന്ദു

    1. ഒത്തിരി സന്തോഷം വലിയ അഭിപ്രായത്തിനു..
      അവൾ പാവം അങ്ങനെ ഒന്നും പറയരുത്?..
      അവൻ സമ്മതിക്കുമോ എന്നൊക്കെ നോക്കാം എന്നിട്ട് അല്ലെ ഇഷ്ടം ഓക്ക്ക്..എല്ലാം വഴിയേ അറിയാം.. ഒത്തിരി സന്തോഷം ഓരോ സീനും എടുത്തുപറയുന്നതിൽ..
      ഒത്തിരി സ്നേഹം❤️

  6. മുസാഫിർ

    ഈ പാർട്ടും സൂപ്പറായി. വേണി ഒരു പാവം അല്ലെ കുത്തൊക്കെ കിട്ടി, ഇനിയും അതിനെ പരീക്ഷിക്കണോ. പിന്നെ ലിനുവിനെ ഫ്രണ്ട് ആക്കിയാൽ മതി കൂടുതൽ ഒന്നും ആക്കണ്ട???. അവൾ നമ്മടെ ആഷ്‌ലിക്കുള്ളതല്ലേ. അവളുടെ അച്ഛൻ പറഞ്ഞത് അവൻ സമ്മതിച്ചാൽ മതിയായിരുന്നു. അത് പരസ്പരം മനസിലാക്കാൻ സാഹചര്യം ഒരുക്കികൊടുക്കുമല്ലോ. അടുത്ത പാർട്ട്‌ ഒരുപാട് താമസിക്കല്ലേ

  7. രാഗുവേ ??
    കഴിഞ പാർട്ടും ഇതും ഒരുമിച്ചാണ് വായിച്ചത് അത് എന്തായാലും നന്നായി എന്ന് ഇപ്പൊ തോന്നുന്നു ?.
    എന്നാലും കഥയുടെ ഒരു പോകു കൊള്ളാം.
    കൃഷ്ണ കുട്ടിയുടെ ടൈം തീരെ സീരിയല്ല ഒരുപാടു അനുഭവിക്കുണ്ട് പാവം.ഇപ്പോഴത്തെ അവളുടെ സിറ്റുവേഷൻ എല്ലാ വയനാകാരിലും സങ്കടം ഉണ്ടാകും.ഹരിയുടെ തീർത്തും ഒരു അപ്രത്യക്ഷമായ എൻട്രി ആയിരുന്നു.അവനെ പണിഞ്ഞത് ലിനു ആണെന്ന് തോന്നുന്നു ?അങ്ങനെ തന്നെ വേണം.
    പിന്നെ ആഷ് ആകെ വല്ലാത്ത ഒരു മാനസിക സങ്കർഷത്തിൽ ആണെന്ന് മനസിലായി. അവൻ ഇതുവരെയും കൃഷ്ണയുടെ മനസ് മാറിയത്അ അറിഞ്ഞിട്ടില്ല. അവളെക്കുറിച്ച് ഓർക്കുമ്പോൾ അവന്റെ മനസ്സിൽ സങ്കർഷം അതിനു തെളിവാണ്. ഒരുപക്ഷേ അവനെ അതിൽ നിന്നും തിരിക്കുന്നത് കൃഷ്ണയുടെ പ്രതികരണം ഓർത്തിട്ട് ആയിരിക്കും. എന്തായാലും അവനെ കൃഷ്ണനോട് ഉള്ള സ്നേഹം ഒട്ടും കുറഞ്ഞിട്ടില്ല.
    ലിനുവിനെ ശെരിക്കും പൂർണ്ണമായും മനസിലാകുന്നില്ല.എന്നാലും ചെക്കൻ chunk ആണ്‌ ?. പിന്നെ നായകൻ എന്തോ വലിയ റോൾ ഇല്ലാത്ത ഒരു ഫീൽ തോന്നിത്തുടങ്ങി അതൊന്ന് ശ്രദ്ധിക്കണം.
    ഈ പാർട്ട് വയ്ച്ചപ്പോൾ ലാഗ് വരുമോ എന്ന പേടിയോടെ എഴുതിയ ഒരു ഫീൽ വന്നു ???.ചിലപ്പോ എനിക്കു തോന്നിയതാകും ?.
    എന്തായാലും നായകൻ ഇറങ്ങി കളിക്കേണ്ട സമയം ആയി എന്ന് തോന്നുന്നു?.ആഷിന്റെ ആക്ഷൻ കാണാൻ കാത്തിരിയുന്നു.അതുപോലെ അവരുടെ reunionum??.
    തിരക്ക് മൂലം ആണ്‌ കമെന്റ് വൈകിയത്ട്ടോ.എത്ര തിരക്കാണെലും ഈ കഥ മിസ് ആകാൻ പറ്റില്ല അത്രക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തിനെയും
    With lots of love???
    Comrade?.

    1. കോമ്രേഡ്..
      തിരക്കുകൾ ഒഴിഞ്ഞ് വായ്ച്ചതിൽ ഒത്തിരി സന്തോഷം..ഓരോ ഭാഗം എടുത് പറഞ്ഞതിൽ ഒത്തിരി സന്തോഷംട്ടോ.. അവൻ ഇനി എന്ത് തീരുമാനം എടുക്കും എന്ന് നോക്കാം..എല്ലാം വഴിയേ..
      ഈ കഥയെ ഇത്രേം ഇഷ്ടഒഎടുന്നതിൽ ഒത്തിരി സ്നേഹം❤️

  8. ❤️❤️❤️❤️

  9. Kadha interesting ayi thanne ponu pakshe entho onnu nashtamaya feel entha nu ariyila..
    May be hero character real behaviour kondakam…
    But I like that..
    Heroism illatha hero?..
    You have a great writting skill…
    With love Ladu ?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ഒത്തിരി സ്നേഹം❤️

  10. Nice part ആയിരുന്നു ഇതു

    Last സീൻ sad ആക്കി കളഞ്ഞു ???
    അതു വായിച്ചപ്പോൾ മനസ് ഒക്കെ ആകെ അസ്വസ്ഥ ആയി ഇങ്ങനെ ഒന്നും നിർത്തൻ ണ്ടായിരുന്നു രാധു ???

    1. ഡെവിൽ..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      സാഡ് ആവണ്ട.. ❤️സ്നേഹത്തോടെ❤️

  11. ???????♥️♥️♥️♥️♥️♥️♥️♥️♥️♥️??????????????

  12. നന്നായിടുണ്ട്.
    വേണിയെ കൊല്ലാതിരിക്കാൻ പറ്റുമോ. പറ്റില്ലാരിക്കും അല്ലെ… ?
    എന്റെ പൊന്നോ ഒരെണ്ണം കഴിയുമ്പോൾ അടുത്തതു. വേണി hsptl ഒരു റൂം വാങ്ങുതാണ് നല്ലത് എന്നു തോന്നുന്നു.
    ?

    1. മാകബത്
      എക്സാം നന്നായി എഴുതി എന്ന് കരുതുന്നു..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്വന്തമായി ഒരണം അവൾക്ക് വേണ്ടി ഞാൻ പണിഞ്ഞു കൊടുക്കുന്നുണ്ട്?.
      സ്നേഹം❤️

  13. അറക്കളം പീലിച്ചായൻ

    ചങ്ക് കുത്തി കീറി ചോര വരുത്തിയിട്ടുണ്ട്

  14. ഇത് ഇതുവരെ ചത്തില്ലെർന്നോ ?….

    നന്നായിട്ടുണ്ട് ✨️?

    1. ༒☬SULTHAN☬༒

      അങ്ങനെ ഒന്നും ചാകുല….
      പണികൾ ett വാങ്ങാൻ ഇനിയും undenn തോന്നുന്നില്ല ???

      1. ༒☬SULTHAN☬༒

        തോന്നുന്നു *

    2. കൊല്ലാക്കൊല ആണ് പ്ലാൻ?..
      ഒത്തിരി സ്നേഹം❤️

  15. ༒☬SULTHAN☬༒

    ബല്ലാത്ത ഒരു നിർത്തൽ ആയി പോയി induechi..

    Nthalum ഈ പാർട്ടും usharayikk❤❤❤

    വേണിക്കുള്ള അടുത്ത പണി ലോഡിങ് anenn തോന്നുന്നല്ലോ ?

    ഈ പാർട്ടും ഒരുപാട് ഇഷ്ടായി ❤❤❤

    Nthalum ബാക്കി പറ്റുന്ന പോലെ പെട്ടന്ന് തരണേ…

    കാത്തിരിക്കുന്നു ❤❤❤❤

    സ്നേഹത്തോടെ
    സുൽത്താൻ ?????

    1. സുൽത്താൻ..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      നോക്കാം എന്താവും എന്ന്.

      ഒത്തിരി സ്നേഹം❤️

  16. Wait cheythirikkunna kadhakalil onnaan ithum…athukondaanenn thonnunnu….pettann ang vaayich theernna pole…kurach koodi pages itt koode…oraagraham maathram…

    Katta waiting for the next part…

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..ഈ കഥ കാത്തിരിക്കുന്നു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം. പേജ് കൂട്ടുക എന്ന് പറയുമ്പോൾ ലാഗ് വരുമോ എന്ന പേടി ആണ്.. ക്ഷമിക്കുമല്ലോ..
      ഒത്തിരി സ്നേഹം❤️

  17. ലിനു വേണി പൊളിക്കും ??? made for each other???

    1. ?സ്നേഹം❤️

  18. നല്ലവനായ ഉണ്ണി

    വല്ലാത്ത ending ആയിപോയി…. ബാക്കി പെട്ടന് കിട്ടുവോ

    1. വൈകാതെ തരാംട്ടോ❤️

  19. Ashli veni love story start avumo illayo

    1. നോക്കാം

  20. രാവണപ്രഭു

    വായിച്ചു നന്നായിട്ടുണ്ട്.
    നിങ്ങളുടെ ശൈലി ഒത്തിരി ഇഷ്ടപ്പെട്ടു
    എന്തൊ ഈ ഭാഗം തീരെ മുൻപോട്ട് പോകാത്തത് പോലെ തോന്നി. ഇനി അഥവാ എന്റെ തോന്നൽ ആവാം. അടുത്തത് വേഗം തരാൻ നോക്കണേ
    സ്നേഹം❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ഈ ഭാഗം കൂടുതൽ ഫോക്കസ് ചെയ്തത് വേണിയിൽ ആണ് അതാവും..
      ഒത്തിരി സ്നേഹം❤️

  21. ❤❤❤❤

  22. അടിപൊളി കഥ വേറെ ലെവലിൽ പോകുന്നുണ്ട് അടിപൊളി. വേണിക്ക് നല്ല വിഷമം ഉണ്ടല്ലേ അറിയാം മനസിലാക്കുന്നുമുണ്ട് ???. കൊറച്ചു വെഷമം നോക്ക് ഉണ്ടേലും കഥ നല്ല രീതിയിൽ മുൻപോട്ട് പോകുന്നുണ്ട് പൊളി

    വെയ്റ്റിംഗ് ഫോർ next പാർട്ട്‌ ????❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      ഒത്തിരി സ്നേഹം❤️

  23. കാർത്തിവീരാർജ്ജുനൻ

    എന്നതാ പറയണ്ടന്ന് അറിയത്തില്ല. wow…..❤️

    1. ഒത്തിരി സന്തോഷം ട്ടോ. സ്നേഹം❤️

  24. Ummm…. ഇനിയും കൊല്ലുമോ…? ന്നാലും വേണി ഇഷ്ട്ടം

    1. ആഹാ.. ഒത്തിരി സ്നേഹം❤️

Comments are closed.