കിളി: ഇന്നലത്തെ പോലെ ആയാലോ, അതുകൊണ്ട്……
ഞാൻ: അതുകൊണ്ട്?
കിളി: ഞാനീ പായയുടെ ഒരു അരികത്തു കിടന്നോളാം.
ഞാൻ: ഒന്നാമത് ഇന്നലെ വരെ എന്നെ പേടിച്ച് വാതിലടച്ചു കിടന്ന ആളാണ്. എന്നെ പേടിച്ച് എന്നുപറഞ്ഞാൽ ഞാൻ എന്തെങ്കിലും ചെയ്യും എന്ന് കരുതി ആയിരിക്കും, അങ്ങനെയെങ്കിൽ എൻറെ അരികത്ത് കിടന്നാൽ ഞാൻ എന്തെങ്കിലും ചെയ്യില്ലെ. പിന്നെ എന്നെ അറപ്പുള്ള ആളും ഇതെല്ലാം കൂടി എങ്ങനെ ഒത്തൊരുമിച്ച് പോകും.
ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ തരക്കേടില്ലാത്ത ഒരു ഇടിമിന്നൽ ഉണ്ടായി. ഉടനെ ആൾ പായയിൽ വന്നു എന്നോട് ചേർന്ന് കിടന്നു, ഞാൻ അകന്നു കിടക്കാൻ ശ്രമിക്കുമ്പോൾ അവൾ എന്നിലേക്ക് കൂടുതൽ ചേർന്നു കിടന്നു. മഴയ്ക്ക് ശക്തി കൂടി ഇടിവെട്ടിനും. ഉടനെ കറണ്ടും പോയി, ചേർന്നു കിടന്നതുകൊണ്ടുള്ള ധൈര്യത്തിൽ അവൾ പെട്ടെന്ന് ഉറങ്ങി. എൻറെ ബെഡ്ഷീറ്റ് എടുത്ത് അവളെ പുതപ്പിച്ചു, എന്നിട്ട് ഞാൻ കുറച്ച് അകന്നു കിടന്നു. ഞാൻ എഴുന്നേൽക്കുമ്പോൾ ബെഡ്ഷീറ്റ് കൊണ്ട് എന്നെ പുതപ്പിച്ചിരിക്കുന്നു. എല്ലാം മടക്കി ഒതുക്കിവെച്ച്, ഞാൻ എൻറെ മുറിയിൽ പോയി ഫ്രഷായി ഇറങ്ങി വന്നു. ഇന്ന് എൻറെ മുറിവ് ഒന്നു ഡ്രസ്സ് ചെയ്യണം, ഇവിടെ തന്നെ ചെയ്യാം മരുന്നുണ്ടല്ലോ. താഴെ വന്നപ്പോൾ ടേബിളിൽ ചായ ഇരിപ്പുണ്ട് പക്ഷേ ഞാൻ അത് എടുത്തില്ല. വാതിൽ തുറന്ന് പുറത്തിറങ്ങി, റോഡിന് തെക്കുവശം ഏകദേശം 300 മീറ്റർ മാറി ഒരു ചായക്കടയുണ്ട്. ഗേറ്റ് തുറന്ന് റോഡിലൂടെ പതിയെ നടന്നു, അവിടെ ചെന്ന്, ചായ മാത്രം കുടിക്കാം എന്ന് കരുതി കയറിയപ്പോൾ നല്ല ചൂട് പുട്ടിൻ്റെ മണം വന്നു. അങ്ങനെ പുട്ടും ചായയും കഴിച്ചു. അപ്പോഴേക്കും ഒന്ന് രണ്ട് പരിചയക്കാർ അവിടെ വന്നു അവരോട് സംസാരിച്ചിരുന്നു. തലയിൽ കെട്ടിൻ്റെ കാര്യവും സംസാരവിഷയം ആയി. അവരോട് പോകട്ടെ എന്ന് പറഞ്ഞ് ഞാൻ തിരിച്ച് വീട്ടിലേക്ക് നടന്നു, പോരുന്ന വഴി അശോകൻ ചേട്ടനെ കണ്ടു.
ഞാൻ: എന്താ ചേട്ടാ കൊയ്ത്തിൻ്റെ കാര്യം. ഇപ്പോൾ രാത്രിയാകുമ്പോൾ നല്ല മഴയാണ്, പാടത്തു പോയി നോക്കിയിരുന്നൊ? എൻറെ തലയ്ക്കു വല്ലായ്ക കൊണ്ടാണ് ഞാൻ പോയി നോക്കാത്തത്. ഈ മഴ കാരണം നമ്മുടെ കളം എങ്ങനെ ആയിട്ടുണ്ടാവും.
ചേട്ടൻ: ഞാൻ പോയി നോക്കിയിരുന്നു രാധേ, വെള്ളം കുറച്ച് പൊങ്ങിയിരുന്നു. അത് സാരമില്ല, ഇറങ്ങി പൊയ്ക്കോളും. കളത്തിന് വേറെ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. കൊയ്യുന്നതിന് തലേദിവസം ഒന്നുകൂടി മിനുക്കാം. ഞാൻ കൊയ്ത്തുകാരെ കാണാൻ ഇറങ്ങിയതാ, ഇന്നോ നാളെയോ ആയിട്ട് അവരുടെ കൊയ്ത്ത് കഴിയും എന്നാണ് പറഞ്ഞത്. തലയിലെ കെട്ട് കഴിക്കാൻ ആയില്ലേ
ഞാൻ: ഇന്ന് നോക്കണം, ശരി.
ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്ക് തിരിഞ്ഞു. വീടെത്തി ഗേറ്റ് അടച്ച് ഹാളിലേക്ക് കേറുമ്പോൾ രാവിലത്തെ ചായയും വേറെ എന്തോ പാത്രം കൊണ്ട് മൂടി വെച്ചിട്ടുണ്ട്. മുകളിൽ പോയി അന്ന് കീറിയ വെള്ളമുണ്ടിൻ്റെ ഒരു കഷണം കീറി കൊണ്ടു താഴേക്ക് വന്നു, അമ്മാവൻറെ മുറിയിൽനിന്നും മരുന്നിൻറെ ബോക്സ് എടുത്ത് പുറത്ത് സിറ്റൗട്ടിലേക്ക് പോയി. തലയിലെ കെട്ട് അഴിച്ചു, തൊട്ടുനോക്കിയപ്പോൾ ചെറിയ
Super interesting ❤️
ഇത് അവിടെ എഴുതിയ ആള് തന്നെയാണോ?
എന്നാൽ ദാസൻ എന്ന പേര് തന്നെ മതിയായിരുന്നു
?????
Nannayittund. Nxt part vegannu tharane….
???
????????????????