കൂടെവിടെ – 2 [ദാസൻ] 157

കിളി: ഞാൻ വാഷിംഗ് മെഷീൻ ഇട്ടു അലക്കി.
ഞാൻ: അതിൽ തന്നെയല്ലേ എൻറെ ഡ്രസ്സ് കിടന്നിരുന്നത്.
കിളി: അതിൽ നിന്നും ഞാൻ അത് എടുത്ത് മാറ്റി.
ഞാൻ: എന്തിന്എടുത്ത് മാറ്റി, ഒരുമിച്ച് കഴുകാമായിരുന്നല്ലൊ
കിളി: എൻ്റെ തുണിയുടെ കൂടെ കഴുകാൻ ഇഷ്ടമില്ലാതിരുന്നത് കൊണ്ട്
ഞാൻ: അതിന് എനിക്ക് കുഷ്ഠം ഒന്നുമില്ലല്ലോ, ഒരുമിച്ചിട്ട് കഴുകാതിരിക്കാൻ
കിളി: എനിക്ക് അറപ്പ് തോന്നി.
ഞാൻ: അതിൽ എൻറെ ഷർട്ടും മുണ്ടും മാത്രമല്ലേ ഉള്ളൂ.
കിളി: എന്തായാലും.
അപ്പോൾ എനിക്ക് കലി കയറി. അവളുടെ അടുത്തേക്ക് ചെന്നു.
ഞാൻ: എടീ മോളെ, ഇന്നലെ രാത്രിയിൽ ഒരു ഇടിവെട്ടിയപ്പോഴേക്കും ഓടിവന്ന എൻറെ നെഞ്ചത്ത് കിടന്നപ്പോൾ നിനക്ക് അറപ്പ് തോന്നിയില്ലേ? അതുകഴിഞ്ഞ് ഞാൻ മാറ്റാൻ നോക്കിയിട്ടും നീ മാറിയില്ല, എന്നെ ഉടുമ്പ് പിടിച്ച മാതിരി പിടിച്ചു കിടക്കുകയായിരുന്നില്ലേടീ നീ. എന്നിട്ട് ഇപ്പോൾ അവൾക്ക് അറപ്പാണെന്ന്. ഞാൻ ഇത്രയും ദിവസം കണ്ടതുപോലെ അല്ലായിരുന്നു ഇന്നലെ മുതൽ നിന്നെ ഞാൻ കണ്ടത്. ഇനി എനിക്ക് നിന്നോട് വെറുപ്പാണടീ. നാളെ അമ്മൂമ്മ വരട്ടെ, ഇനി ഇവിടെ നിൽക്കില്ല. വളരെ നന്ദി, നീ എനിക്ക് വേണ്ടി ഇനി ഭക്ഷണം ഉണ്ടാക്കണ്ട. നിനക്ക് വേണ്ടി മാത്രം ഉണ്ടാക്കിയാൽ മതി. രാവിലെ അപ്പോൾ കഴിക്കാതിരുന്നത് നന്നായി. ശരി മോളെ, ഇനി ശല്യപ്പെടുത്താൻ വരില്ല.
ഞാൻ വാഷിംഗ് മെഷീന് അടുത്തു കിടന്നിരുന്ന എൻറെ ഡ്രസ്സ് ഒക്കെ എടുത്തു കൊണ്ട് മുകളിലേക്ക് പോയി. ബക്കറ്റ് എടുത്തു അതിൽ നനച്ച് വെച്ചു. ഞാൻ പിന്നീട് ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി ഇല്ല. കുറച്ചുനേരം കഴിഞ്ഞ് എൻറെ ഡ്രസ്സ് ഒക്കെ ബാത്റൂമിൽ തന്നെ കുത്തി തിരുമ്മി, കഴുകിയിട്ട് മുറ്റത്തു കൊണ്ടുവന്ന വിരിച്ചു. വീണ്ടും മുകളിലേക്ക് കയറി പോകുമ്പോൾ മേശപ്പുറത്ത് ചോറുണ്ട്. ഞാൻ അത് കണ്ടതായി പോലും നടിക്കാതെ മുകളിലേക്ക് കയറിപ്പോയി, പി എസ് സി യുടെ റാങ്ക് ഫയൽ നോക്കി. ഏകദേശം മൂന്നര ആയപ്പോൾ താഴേക്കിറങ്ങി ചെന്ന് അലക്കി ഇട്ടിരുന്ന എൻറെ ഡ്രസ്സ് ഒക്കെ എടുത്തു മടക്കി കൊണ്ടുവന്ന മുകളിലേക്ക് പോകുമ്പോൾ അവൾ സെറ്റിയിൽ ഇരുന്നു ടിവി കാണുന്നുണ്ട്. എന്നെ അവൾ നോക്കുന്നുണ്ട് ഞാൻ ഗൗനിക്കാതെ മുകളിലേക്ക് കയറിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ താഴേക്കിറങ്ങി, പുറത്തേക്ക് വന്നു റോഡിൽ കുറച്ചകലെയുള്ള ചെറിയ കടയിലേക്ക് നടന്നു. അവിടെ പഴം കാണുമായിരിക്കും അത് വാങ്ങാം. അവിടെ ചെന്നപ്പോൾ ബ്രഡും പഴവും ഉണ്ട്, രണ്ടും വാങ്ങി തിരിച്ചു നടന്നു. ഹാളിലേക്ക് കടന്നപ്പോൾ അവൾ അവിടെത്തന്നെ ഇരുന്നു ടി വി കാണുകയാണ്. എന്നെ അവൾ ശ്രദ്ധിക്കുന്നുണ്ട്. അവിടെ അങ്ങനെ ഒരാൾ ഇരിക്കുന്നത് ആയിട്ട് പോലും നടിച്ചില്ല. നേരെ മുകളിൽ എൻറെ മുറിയിൽ കടന്നു മേശയിൽ അതു കൊണ്ടുപോയി വെച്ചു. താഴെ ചെന്ന് ഒരു പാത്രത്തിൽ കുറച്ച് വെള്ളവുമായി മുകളിലേക്ക് തന്നെ. സന്ധ്യയായപ്പോൾ മഴ ചാറ്റൽ തുടങ്ങി. രാത്രി ബ്രഡും പഴവും തിന്നു കുറച്ച് വെള്ളം കുടിച്ചു. രാവിലെ മുതൽ പട്ടിണി ആയതുകൊണ്ട്, ബ്രഡും പഴത്തിനും എന്തിനു പച്ചവെള്ളത്തിന് വരെ ടേസ്റ്റ് ആയിരുന്നു. താഴെ ചെന്ന് ഫ്രൻ്റ് വാതിൽ അടച്ചിട്ടുണ്ടോ എന്ന് നോക്കി. ചെറിയ രീതിയിലുള്ള മിന്നൽ എറിഞ്ഞു തുടങ്ങി, വേനൽ മഴയാണ് സാധാരണ ഇടിമിന്നൽ ഒന്നും ഉണ്ടാകാത്തതാണ്. അവൾ ടിവി സീരിയൽ കണ്ടു കൊണ്ടിരിക്കുകയാണ്, മുകളിൽ മുറിയിൽ പോയി വാതിലടച്ചു കിടന്നു. എനിക്ക് ഉറക്കം വന്നില്ല, എത്രയൊക്കെ ദേഷ്യം ഉണ്ടെങ്കിലും താഴെ ഒരാൾ പേടിച്ചു കിടക്കുകയായിരിക്കും. അരമണിക്കൂർ കഴിഞ്ഞ് മനസ്സ് അനുവദിക്കാത്തതുകൊണ്ട് വാതിൽ തുറന്നു. വാതിലിനു മുൻപിൽ ഒരാൾ കൂനിക്കൂടി ഇരിക്കുന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ മുഖമുയർത്തി നോക്കി, പേടിച്ചരണ്ട മുഖവുമായി അവൾ ഇരിക്കുകയാണ്. ഇപ്പോൾ മിന്നലിനെ കുറച്ച് ശക്തി കൂടിക്കൊണ്ടിരിക്കുകയാണ്.
ഞാൻ: താഴെപ്പോയി മുറിയിൽ കിടന്നോളൂ, ഞാൻ ഹാളിൽ ഉണ്ടാവും.
അവൾ എന്നെ ദയനീയമായി ഒന്ന് നോക്കി.
കിളി: ഞാനിവിടെ മുറിയിൽ താഴെ കിടന്നോളാം.
ഞാൻ: അതുവേണ്ട, അവിടുന്ന് തമ്പുരാട്ടി അല്ലേ. അവിടുന്ന് കട്ടിലിൽ പോയി കിടന്നോളൂ, ഞാൻ താഴെ ഹാളിൽ കിടന്നോളാം. വാ…
ഞാൻ സ്റ്റെപ് ഇറങ്ങി താഴേക്ക് പോയി, പുറകെ അവളും ഇറങ്ങി. ഞാൻ അമ്മാവൻറെ മുറിയിൽ മടക്കി വെച്ചിരുന്ന പായ് എടുത്തു വിരിച്ചു, തലയണയും വെച്ച് കിടന്നു. അവൾ മുറിയിലേക്ക് പോകാതെ ഹാളിൽ നിൽപ്പായി.
ഞാൻ: എന്താണാവോ, കിടക്കുന്നില്ലേ തമ്പുരാട്ടി.

6 Comments

  1. Super interesting ❤️

  2. ?♥️നർദാൻ?♥️

    ഇത് അവിടെ എഴുതിയ ആള് തന്നെയാണോ?

    എന്നാൽ ദാസൻ എന്ന പേര് തന്നെ മതിയായിരുന്നു

  3. ?????

  4. Nannayittund. Nxt part vegannu tharane….

  5. വിശ്വനാഥ്

    ????????????????

Comments are closed.