കൂടെവിടെ – 2 [ദാസൻ] 157

ഇത്രയും പറഞ്ഞ് ഞാൻ ഹാളിലേക്ക് തന്നെ എഴുന്നേറ്റു പോയി, അടുക്കളയ്ക്ക് അഭിമുഖമായി കിടക്കുന്ന സെറ്റിയുടെ കസേരയിൽ പോയി അവളെ നോക്കിക്കൊണ്ട് ഇരുന്നു. അവൾ ഞാൻ എന്തെടുക്കുന്നു എന്ന് തിരിഞ്ഞു നോക്കിയപ്പോൾ, അവളെ നോക്കിയിരിക്കുന്ന എന്നെ കണ്ടപ്പോൾ ദേഷ്യത്തിൽ എന്നെനോക്കി തലവെട്ടിച്ചു. ഞാൻ അങ്ങനെ തന്നെ ഇരുന്നു. കുറച്ചുനേരം ഇരുന്നിട്ടും അവൾ തിരിഞ്ഞു നോക്കാതെ ആയപ്പോൾ, മുകളിൽ പോയി ബ്രഷ് ചെയ്ത് തിരിച്ചുവന്നു. അടുക്കളയിൽ ചെന്ന് നോക്കുമ്പോൾ അവൾ അടുക്കളയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു, ഞാൻ പറഞ്ഞ വാക്ക് നടത്തണം എന്ന വാശിയിൽ അവളുടെ തല പിടിച്ച് എൻറെ വായ അവളുടെ വായുമായി ചേർത്തു. ഒന്നുരണ്ട് പുട്ടിൻറെ തരി ചുണ്ടിൽ ഇരുന്നത് എൻറെ ചുണ്ടുകൾ കവറ്ന്നെടുത്തു, എന്നിട്ട് പിന്മാറി. അവൾ തിന്നു കൊണ്ടിരുന്നത് അവിടെ വച്ചിട്ട് കരഞ്ഞുകൊണ്ട് റൂമിലേക്ക് പോയി. ഞാൻ ആ പ്ലേറ്റ് എടുത്തു സെറ്റിയിൽ വന്ന് കഴിക്കാൻ തുടങ്ങി. ഇവളെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, മുറിയുടെ വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ അകത്തേക്ക് ചെന്നു, അവൾ കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുകയായിരുന്നു. കട്ടിലിൽ അരികിലിരുന്ന് അവളെ നിവർത്തി കിടത്താൻ നോക്കി, അതിന് തയ്യാറാകാതെ ബലം പിടിച്ചു കിടന്നു. പ്ലേറ്റ് താഴെവച്ച് രണ്ട് കൈകൾ കൊണ്ട് ബലം പിടിച്ച് തന്നെ നേരെ കിടത്തി.
ഞാൻ: ഞാൻ പറഞ്ഞില്ലേ എനിക്കു മര്യാദയ്ക്ക് ഭക്ഷണം തന്നില്ലെങ്കിൽ നിൻറെ വായിൽ നിന്നും കഴിക്കുമെന്ന്. ഇത് ഒരു താക്കീതാണ്, ഇതുകൊണ്ട് മനസ്സിലാക്കിയില്ലെങ്കിൽ……..
അവൾ ക്രൗര്യത്തോടെ എന്നെ നോക്കി,
ഞാൻ: നിൻറെ ഉണ്ടകണ്ണ് വെച്ച് എന്നെ നോക്കിയാൽ, രണ്ടു കണ്ണും ഞാൻ കുത്തി പൊട്ടിക്കും. മനസ്സിലായോടി കാളി.
അവൾ നിസ്സഹായതയോടെ എന്നെ നോക്കുന്നുണ്ട്, ഞാൻ താഴെ നിന്നും പ്ലേറ്റുമെടുത്തു ഹാളിലേക്ക് തന്നെ പോയി. ഞാനവിടെ പോയിരുന്നു ഭക്ഷണം കഴിച്ച് പ്ലേറ്റ് കൊണ്ടു സിങ്കിലിട്ടു. ഞാൻ മുകളിൽ പോയി കുറച്ചു നേരം കിടന്നു. അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേട്ടപ്പോൾ താഴെക്ക് വന്നു, അടുക്കളയിലേക്ക് ചെന്നു. അവൾ ഉച്ചക്കത്തെക്കുള്ള ഭക്ഷണം റെഡി ആക്കുകയാണ്, ഞാൻ നേരത്തെ ഇരുന്ന സ്ഥാനത്തുതന്നെ കയറിയിരുന്നു. അവൾ എന്നെ നോക്കുന്നതേ ഇല്ല, ഞാൻ മുഖം പിടിച്ചു തിരിച്ച് ഉമ്മ എന്ന് ആംഗ്യം കാണിച്ചു. അവൾ എന്തോ അരിയാൻ എടുത്തിരുന്ന കത്തി എടുത്ത് കയ്യിൽ പിടിച്ചു. ഞാൻ സ്ലാബിൽ നിന്ന് പതിയെ ഇറങ്ങി, അവളുടെ അടുത്ത് ചെന്നു. അരയിലൂടെ കൈയ്യിട്ട് എന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചപ്പോൾ, കയ്യിൽ ഇരുന്നിരുന്ന കത്തികൊണ്ട് കൈയിൽ ഒരു കുത്ത്. പെട്ടെന്ന് കൈ പിൻവലിച്ചു, നോക്കുമ്പോൾ രക്തം വരുന്നു. ഞാൻ അവിടെ നിന്ന് പിൻവാങ്ങി, വലതു കൈയിൽ ആണ് കുത്തേറ്റത്. ചെറിയ മുറിവുള്ളു എന്നാലും രക്തം വന്നു. അത് കഴുകിത്തുടച്ച് അവിടെയുണ്ടായിരുന്ന മരുന്നു പുരട്ടി. അവളെ എങ്ങനെയെങ്കിലും മെരുക്കി എടുക്കണം എന്ന ചിന്ത ഉള്ളിൽ കയറി. താഴേക്ക് ചെന്ന് ഹാളിൽ അടുക്കളയ്ക്ക് അഭിമുഖമായി കിടക്കുന്ന കസേരയിലിരുന്നു. അവളെ ശ്രദ്ധിക്കാൻ തുടങ്ങി, ഇടയ്ക്കെപ്പോഴോ അവൾ തിരിഞ്ഞു നോക്കി. നാളെ കഴിഞ്ഞ് അമ്മൂമ്മ വരുമായിരിക്കും, അതിനുള്ളിൽ അവളുമായി ഇണങ്ങണം. അതിനായി അവളുടെ പുറകെ നടപ്പായി, ഒരുതരത്തിലും അവൾ അടുക്കുന്നില്ല. രാത്രിയിൽ എന്നെ പേടിച്ച് വാതിൽ അടച്ചിട്ടാണ് കിടന്നത്. ഞാൻ ഹാളിലെ സെറ്റിയിലാണ് കിടന്നത്, അന്ന് വേദന കുറച്ചു കുറവുണ്ടായിരുന്നു അതുകൊണ്ട് മയങ്ങി. നേരം വെളുത്തു, എൻ്റെ പതിവു പരിപാടികളൊക്കെ ആരംഭിച്ചു. അവൾ കൃത്യമായി ഇപ്പോൾ ആഹാരം തന്നു തുടങ്ങി, എങ്കിലും എന്നോടുള്ള മനോഭാവത്തിൽ മാറ്റമില്ല. ഉച്ചക്ക് കറിക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞിട്ട്, മീൻകാരൻ പോയപ്പോൾ മീൻ മേടിച്ചു കൊടുത്തു. ഉച്ച കഴിഞ്ഞപ്പോൾ മുതൽ കാലാവസ്ഥയിൽ ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി, മഴക്കാർ വെക്കുന്നുണ്ട്. സന്ധ്യ കഴിഞ്ഞപ്പോൾ മുതൽ ചെറിയ രീതിയിൽ മഴപെയ്യാൻ തുടങ്ങി. അവൾ സെറ്റിയിൽ വന്നിരുന്ന ടിവി കണ്ടപ്പോൾ, തൊട്ടടുത്ത കസേരയിൽ അവളെയും നോക്കിയിരുന്നു. ഞാനങ്ങനെ ഇരിക്കുന്നതുകൊണ്ട് ദേഷ്യപ്പെട്ട് എഴുന്നേറ്റുപോയി. സെറ്റിയിൽ കിടന്നിട്ട് കയ്യും കാലും നിവർത്തിവെക്കാൻ പറ്റാത്തതുകൊണ്ട്, താഴെ പായ വിരിച്ചു കിടക്കാമെന്ന് കരുതി. സെറ്റിയും ടിപോയിയും ഒതുക്കി, താഴെ പായ വിരിച്ചു കിടന്നു. മഴ അപ്പോഴും പെയ്യുന്നുണ്ട്, അതിനാൽ മുകളിൽ പോയി ഷീറ്റ് എടുത്ത് കൊണ്ടുവന്നു. തണുപ്പ് ഉണ്ടായിരുന്നതിനാൽ പുതച്ച് കിടന്നു. അവൾ ഇന്നും എന്നെ പേടിച്ച് വാതിലടച്ചു, ഞാൻ എന്തെങ്കിലും ചെയ്താലോ എന്ന് കരുതി ആയിരിക്കും. ഇന്ന് വേദന നല്ല കുറവുണ്ട്, കിടന്നതും ഉറങ്ങിയതും അറിഞ്ഞില്ല. എപ്പോഴോ അതിശക്തമായ ഒരു ശബ്ദം, ഭൂമി കുലുങ്ങുമാറുച്ചത്തിൽ ഞാൻ ഞെട്ടിയുണർന്നു. പെട്ടെന്ന് അയ്യോ എന്ന് വിളിച്ചു കൊണ്ട് എന്തോ എൻറെ മേലേക്ക് വന്നു വീണു, എൻറെ തലയിലും ഇടിച്ചു. പരിസരബോധം വന്നപ്പോഴാണ് അവൾ ആണെന്ന് അറിയുന്നത്. എന്നെ ഉടുമ്പു പിടിച്ചിരിക്കുന്ന പോലെ പിടിച്ചിരിക്കുകയാണ്. ഞെട്ടി എഴുന്നേറ്റപ്പോൾ ഞാൻ മലർന്ന് കിടന്നു, ഇപ്പോൾ അവൾ എൻറെ മുകളിലാണ് കിടക്കുന്നത്. വീണ്ടും അതിശക്തമായ ഒരു ശബ്ദം കൂടി കേട്ടു, വീണ്ടും അവൾ എന്നെ വരിഞ്ഞുമുറുക്കി. ചുറ്റും ഇരുട്ടാണ് എപ്പോഴോ കരണ്ട് പോയിട്ടുണ്ട്. അവളെ വേർപ്പെടുത്താൻ നോക്കിയിട്ട് മാറുന്നില്ല. കിടന്നകിടപ്പിൽ ഞാനൊന്നു ചരിഞ്ഞു, അവൾ വിറക്കുകയാണ്. ഞാൻ പുതച്ചിരുന്ന ഷീറ്റ് അവളെ പുതപ്പിച്ചു. അവൾ എൻറെ നെഞ്ചിൽ തല പൂഴ്ത്തി, ഞങ്ങൾ കെട്ടിപ്പിടിച്ചു കിടന്നു. കക്ഷി ഉറക്കത്തിൽ ഞെട്ടി പേടിച്ച് വിറച്ചാണ് എൻ്റെ അടുത്തേക്ക് എത്തിയത്, പറഞ്ഞിട്ട് കാര്യമില്ല അതേ ശബ്ദത്തിലാണ് ഇടി വെട്ടിയത്.

6 Comments

  1. Super interesting ❤️

  2. ?♥️നർദാൻ?♥️

    ഇത് അവിടെ എഴുതിയ ആള് തന്നെയാണോ?

    എന്നാൽ ദാസൻ എന്ന പേര് തന്നെ മതിയായിരുന്നു

  3. ?????

  4. Nannayittund. Nxt part vegannu tharane….

  5. വിശ്വനാഥ്

    ????????????????

Comments are closed.