കൂടെവിടെ – 2 [ദാസൻ] 157

സഹിക്കവയ്യാതെ അവളുടെ മുടിക്ക് കുത്തിപ്പിടിച്ചു, ഞങ്ങൾ തമ്മിൽ പിടിവലിയായി. ഇതിനിടയിൽ രക്തം ഒഴുകി എൻറെ വായിലേക്ക് വന്നു, പിടിവലിക്കിടയിൽ അവളുടെ ബ്ലൗസ് അവിടവിടെ കീറി. എന്നിട്ടും ഞാനും അവളും അടങ്ങിയില്ല, അവസാനം ഞാൻ അവളെ സ്ലാബുമേൽ ചാരി നിർത്തി എൻറെ വായിലേക്ക് ഒഴുകിയെത്തിയ രക്തം അവളുടെ ചുണ്ടിലേക്കാക്കി. ആ നിമിഷം അവൾ സ്തബ്ധയായി നിന്നു പോയി. പിന്നീട് ഒരു കൈകൊണ്ട് അവളെ ചുറ്റിപ്പിടിച്ച് മറുകൈകൊണ്ട് അവളുടെ തല എൻറെ മുഖത്തോടു ചേർത്ത് പിടിച്ചു. എൻറെ ചുണ്ടിലും വായിലും ഉണ്ടായിരുന്ന ചോര അവളുടെ വായിലേക്ക് പകർന്നുകൊണ്ടേയിരുന്നു. എൻറെ ചുണ്ടിൽ നിന്നും ചുണ്ടുകൾ മോചിപ്പിക്കാൻ അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു. എൻറെ ശക്തിക്കു മുമ്പിൽ അത് നിഷ്ഫലമായി. എന്നെ ശക്തിയിൽ അവളുടെ കൈകൾ കൊണ്ട് തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അവസാനം ശ്വാസം വലിക്കാൻ ബുദ്ധിമുട്ടായപ്പോൾ ഞാൻ പിൻവാങ്ങി.
ഞാൻ: കുടിക്ക്, എൻറെ രക്തം അല്ലേ നിനക്ക് ആവശ്യം. ഇനിയും വേണോ
അവൾ കരഞ്ഞു കൊണ്ട് അവളുടെ മുറിയിലേക്ക് ഓടി. ഞാൻ പോയി സെറ്റിയിൽ ഇരുന്നു. പിടിവലിക്കിടയിൽ അടുക്കള മുഴുവൻ ചോറ് തെറിച്ചുവീണിട്ടുണ്ടായിരുന്നു. ഞാൻ എഴുന്നേറ്റ് അമ്മാവൻറെ മുറിയിലെ ബാത്റൂമിൽ കയറി മുഖം കഴുകി തിരിച്ചു വന്നു. അപ്പോഴാണ് അമ്മാവൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന മുറിവിൻ്റെ മരുന്നുകളുടെ കാര്യം ഓർമ്മയിൽ വന്നത്. ഞാനത് പോയി തപ്പിയെടുത്തു, മുകളിൽ ചെന്ന് രാത്രിയിൽ കീറിയ തുണിയിൽ നിന്നും കുറച്ചു തുണി കീറിയെടുത്ത് താഴെ വന്നു. ചെറിയൊരു കഷ്ണം തുണിയിൽ മരുന്ന് പുരട്ടി മുറിവിൻ്റെ സ്ഥാനത്ത് വെച്ച്, നീളത്തിൽ കീറിയ തുണി കഷ്ണം കൊണ്ട് തലയിൽ വടംകെട്ടി. എൻറെ മുറിവിൻ്റെ വേദനയൊക്കെ മാറിയപ്പോൾ ചെയ്തത് അബദ്ധമായി എന്ന് തോന്നി, അവളുമായി തല്ലു പേടിക്കേണ്ടിയിരുന്നില്ല. സംഭവിച്ചത് സംഭവിച്ചു, ഇനി അവളോട് ക്ഷമ പറഞ്ഞേക്കാം. അവളെക്കൊണ്ട് ചോര കുടിപ്പിക്കാൻ ആണ് ഉദ്ദേശിച്ചതെങ്കിലും അതൊരു ചുംബനത്തിൻ്റെ ഭാഗമായി പോയില്ലേ. അതൊരു തെറ്റ് തന്നെയാണ്, അവളോട് ക്ഷമ ചോദിക്കുക തന്നെ. അവളുടെ മുറിയുടെ അടുത്ത് ചെന്ന് മുട്ടി, പ്രതികരണമൊന്നും അകത്തുനിന്നു കേട്ടില്ല.
ഞാൻ: കിളി, വാതിൽ തുറക്ക്. എനിക്കൊന്നു സംസാരിക്കണം.
ഞാൻ വീണ്ടും വാതിൽ തട്ടിക്കൊണ്ടിരുന്നു, മുട്ട് സഹിക്കവയ്യാതായപ്പോഴോ എന്തോ വാതിൽ തുറക്കപ്പെട്ടു. അവളുടെ ചുണ്ടിൽ മുഴുവൻ രക്തമാണ്, കീറിയ ബ്ലൗസ് മാറ്റിയിട്ടില്ല.
ഞാൻ: എൻറെ അവിവേകം കൊണ്ട് പറ്റിപ്പോയതാണ്, ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലാത്തതായിരുന്നു. കിളി ആ ബ്ലൗസ് മാറ്റ് അതുമുഴുവൻ കീറി ഇരിക്കുകയാണ്. ആ മുഖവും കഴുകി ചുണ്ടിലെ രക്തം കളയു.
കിളി: രക്തം കഴുകിക്കളഞ്ഞാൽ മാറുന്നതാണോ ചെയ്തത്.
ഞാൻ: എന്നോട് ക്ഷമിക്കൂ. ഞാൻ വേറൊരു ഉദ്ദേശത്തോടുകൂടി അല്ല ഇത് ചെയ്തത്.
കിളി: എന്ത് ഉദ്ദേശത്തിൽ ചെയ്താലും……..
കിളി കരയാൻ തുടങ്ങി, ഞാൻ അടുത്തേക്ക് ചെന്നു. തലയും കുമ്പിട്ട് നിന്ന് പൊട്ടിക്കരയുകയാണ്. ഞാൻ ചെന്ന് കിളിയുടെ മുഖം പിടിച്ചുയർത്തി, കണ്ണുനീർ തുടച്ചു.
ഞാൻ: ചെയ്ത തെറ്റിന് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം. കരഞ്ഞുകൊണ്ട് തന്നെ
കിളി: എന്ത് ചെയ്താലും, ചെയ്ത് തിരിച്ചെടുക്കാൻ ആവുമോ?
ഞാൻ: പറഞ്ഞില്ലേ, ദേഷ്യവും വേദനയും സഹിക്കവയ്യാതായപ്പോൾ ചുണ്ടിൽ വന്ന രക്തം……. ഇല്ല പറയുന്നില്ല തെറ്റായിപ്പോയി. ക്ഷമിച്ചേക്ക്.
കിളി: ഞാൻ എന്താണ് യക്ഷിയാണോ ചോര എനിക്ക് കുടിക്കാൻ തരാൻ. ആ വായിൽ ഉണ്ടായിരുന്നു ചോര മുഴുവൻ എൻറെ വായിലേക്ക് തന്നില്ലേ.
കിളി വീണ്ടും വായ പൊത്തി കരയാൻ തുടങ്ങി. ഞാൻ കിളിയുടെ രണ്ടു തോളിലും പിടിച്ചു, കൈ തട്ടിമാറ്റി എന്നിട്ടും തള്ളി ബാത്റൂമിലേക്ക് നടത്തിച്ചു. അവൾ മുഖവും വായും കഴുകി പുറത്തേക്കിറങ്ങി.

6 Comments

  1. Super interesting ❤️

  2. ?♥️നർദാൻ?♥️

    ഇത് അവിടെ എഴുതിയ ആള് തന്നെയാണോ?

    എന്നാൽ ദാസൻ എന്ന പേര് തന്നെ മതിയായിരുന്നു

  3. ?????

  4. Nannayittund. Nxt part vegannu tharane….

  5. വിശ്വനാഥ്

    ????????????????

Comments are closed.