അവളുടെ സംസാരം കേട്ടിട്ട് എനിക്ക് ചൊറിഞ്ഞ് വന്നതാണ്, എന്നാലും ക്ഷമിച്ചു. കാര്യം കാണാൻ എന്തൊരു ഭവ്യതയാണ് ഇന്നലെ രാത്രിയിൽ കാണിച്ചത്. ഇപ്പോൾ കണ്ടാൽ ഈ കഴിഞ്ഞ രാത്രിയിലെ എന്തെങ്കിലും സ്വഭാവം ഉണ്ടൊ? ടേബിളിൽ വെച്ചിരുന്ന ഉപ്പുമാവ് എടുത്ത് കഴിച്ചു, പുറത്തേക്കിറങ്ങാൻ ഭാവിക്കവേ
കിളി: വല്യമ്മയെ കാണുകയാണെങ്കിൽ കൂട്ടിക്കൊണ്ടു പോരണേ.
ഞാനും ആലോചിച്ചു അതുതന്നെയാണ് ശരി, ഈ മാരണത്തെ സഹിക്കുന്നതിന് ഒരു അതിരുണ്ട്. എപ്പോഴാണാവോ എൻറെ നിയന്ത്രണം വിടുന്നത് എന്നറിയില്ല. ഞാൻ ഗേറ്റ് അടച്ച് റോഡിലേക്ക് നടന്നു. അമ്പലത്തിന് മുൻപിലൂടെ മെറ്റൽ ഇട്ട് റോഡ് പോകുന്നുണ്ട്. അമ്പലം കിഴക്കോട്ട് ദർശനമായാണ് ഇരിക്കുന്നത്, തെക്കുവടക്ക് ആയാണ് റോഡ് പോകുന്നത് കുറെ കാലങ്ങളായി മെറ്റൽ പാകിയിട്ട്, അതിൻറെ ഗുണമോ ദോഷമോ എന്തോ മെറ്റൽ താഴേക്ക് പോയി മണ്ണും ഗ്രാവലിൻറെ ചെറിയ കട്ടയും മുകളിൽ വന്ന് മെറ്റൽ അവിടവിടെ തെളിഞ്ഞു കാണുന്നു. ഈ റോഡിലൂടെ അപൂർവ്വമായി, ടൗണിൽ പോകുന്നവർ ആരെങ്കിലും ഓട്ടോറിക്ഷ വിളിച്ച് തിരിച്ചുവരും. അങ്ങനെ വന്നു പോകുന്ന ഓട്ടോറിക്ഷ നോക്കിനിന്ന് അതിൽ പോവുകയാണ് മിക്കവരും ചെയ്യുന്നത്. അല്ലായെങ്കിൽ ഒന്നര കിലോമീറ്റർ നടന്ന് അടുത്തുള്ള ഒരു ചെറിയ ജംഗ്ഷനിൽ ചെന്ന് ബസിൻ്റെ സമയം നോക്കി നിന്ന് അതിൽ കയറി പോകും. അതിലൂടെ സർവീസ് നടത്തുന്ന ബസ് ഒന്നോ രണ്ടോ എണ്ണം ആണ്, അതുകൊണ്ട് മുക്കാൽ മണിക്കൂറിൻ്റെയും ഒരു മണിക്കൂറിൻ്റെയും സമയം വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. അവിടെ നിന്നാലും ഓട്ടോറിക്ഷ റിട്ടേൺ കിട്ടും. ഞാൻ റോഡിൽ എത്തിയപ്പോൾ വീടിന് രണ്ടുമൂന്നു വീട് അകലെയുള്ള രാഘവൻ ചേട്ടൻ ഓട്ടോറിക്ഷയിൽ പോകുന്നത് കണ്ടു. ഓട്ടോ കാരനോട് ഞാൻ കൈ കാണിച്ചു തിരിച്ചുവരുമ്പോൾ ആളുണ്ട് എന്നർത്ഥത്തിൽ. വണ്ടി തിരിച്ചു വന്നു ഞാൻ അതിൽ കയറി, പോകുന്ന വഴി വേറൊരു ചേച്ചിയും വണ്ടിയിൽ കയറി. അവർ എൻറെ തലയിൽ കെട്ട് കണ്ടപ്പോൾ എന്ത് പറ്റിയതാണെന്ന് ചോദിച്ചു, ഞാൻ തെന്നിവീണതാണെന്ന് പറഞ്ഞു. ടൗണിലെത്തി ചിറ്റ കിടക്കുന്ന ഹോസ്പിറ്റലിൽ ചെന്നു. ഔട്ട് പേഷ്യൻ്റിൻ്റെ നമ്പറും എടുത്ത് എനിക്കു മുമ്പ് ഡോക്ടറെ കാണാൻ ആറു പേർ കൂടി ഉണ്ടായിരുന്നതിനാൽ, ചിറ്റ കിടക്കുന്ന മുറിയിലേക്ക് പോയി. അവിടെ ചെല്ലുമ്പോൾ അമ്മൂമ്മ വാവയെ വെയില് കൊള്ളിക്കാൻ പോയിരിക്കുകയായിരുന്നു. കൊച്ചിന് മഞ്ഞനിറം ഉണ്ട് എന്നതിനാൽ. രണ്ടുദിവസം കൂടി ഹോസ്പിറ്റലിൽ കിടക്കേണ്ടി വരുമെന്ന് ചിറ്റ പറഞ്ഞു. ചിറ്റ തലയിലെ കെട്ട് കണ്ടപ്പോൾ വിവരം തിരക്കി, തെന്നി വീണതാണെന്ന് അവിടെയും പറഞ്ഞു. ഏതായാലും അമ്മുമ്മയെ കണ്ടിട്ട് പോകാമെന്ന് കരുതി ഞാൻ അവിടെ തന്നെ ഇരുന്നു. കുഞ്ഞച്ചൻ ഉച്ചയ്ക്കത്തെ ഭക്ഷണവുമായി വന്നു, അത് ഹോസ്പിറ്റലിൽ ഏൽപ്പിച്ചിട്ട് വേണം കുഞ്ഞച്ഛന് ഡ്യൂട്ടിക്ക് കയറാൻ, അത് ഏൽപ്പിച്ച പുറത്തേക്കിറങ്ങുമ്പോൾ ഞാനും ഒപ്പം ഇറങ്ങി. കുഞ്ഞച്ഛനും മുറിവിൻ്റെ കാര്യം തിരക്കി. സംസാരത്തിനിടയിൽ ആരാണ് വീട്ടിലുള്ളത് എന്ന് ഞാൻ ചോദിച്ചു.
കുഞ്ഞച്ഛൻ: പിള്ളേരെ ചേട്ടൻറെ വീട്ടിലേക്ക് ആക്കി. ചേട്ടൻറെ വീട്ടിൽ നിന്നാണ് ഭക്ഷണം കൊണ്ടുവരുന്നത്.
ഇതും പറഞ്ഞ് കുഞ്ഞച്ഛൻ ഡ്യൂട്ടിക്ക് കയറാൻ പോയി. ഞാൻ തിരിച്ച് മുറിയിലേക്ക് എത്തുമ്പോൾ അമ്മൂമ്മ വന്നിട്ടുണ്ട്. അമ്മൂമ്മയ്ക്കും തലയിലെ കെട്ട് എന്താണെന്ന് അറിയണം അതിനും പതിവു പല്ലവി തന്നെ ആവർത്തിച്ചു കുട്ടിയെ കൊണ്ടുവന്ന് തൊട്ടിലിൽ കിടത്തി, ശരിയാണ് കുട്ടിക്ക് മഞ്ഞനിറമുണ്ട്. ആൺകുട്ടിയാണ്, ഇപ്പോൾ ചിറ്റക്ക് രണ്ടാണും ഒരു പെണ്ണും. മൂത്തത് ആണ് 10 വയസ്സ് ഇളയത് പെണ്ണ് എഴുവയസ്സ്, ഇപ്പോഴുള്ള കുട്ടി നീണ്ട ഒരു ഇടവേളയ്ക്കു ശേഷമാണ് ജനിച്ചത്. ഞാൻ അമ്മൂമ്മയെ മുറിയുടെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി, കിളി പറഞ്ഞ കാര്യം പറഞ്ഞു. അപ്പോൾ അമ്മൂമ്മ പറഞ്ഞു “രണ്ടു ദിവസം കൂടി ഇവിടെ കിടക്കേണ്ടിവരും, വേറെ ആരും ഇല്ലാത്തതിനാൽ ഞാൻ തന്നെ നിൽക്കേണ്ടിവരും” എന്ന്. ഞാൻ റൂമിലേക്ക് ചിറ്റയോടും അമ്മുമ്മയോടും ഇറങ്ങുന്നു എന്നു പറഞ്ഞു ഡോക്ടറെ കാണാൻ പോയി. ഡോക്ടറെ കണ്ടു മുറിവ് പരിശോധിച്ചു. സ്റ്റിച്ച് ഇടണമെങ്കിൽ ഇടാം എന്നാണ് അദ്ദേഹം പറഞ്ഞത്, കുഴപ്പമില്ലാത്ത മുറിവാണ് ആഴമില്ല. ഒരു TT യും എടുത്ത്, മുറിവും ഡ്രസ്സ് ചെയ്തു ഓട്ടോ വിളിച്ച് തിരിച്ചു അമ്പലത്തിനു മുൻപിൽ ഇറങ്ങി വീട്ടിലേക്ക് നടന്നു. ഗേറ്റ് തുറന്ന് അകത്തു ചെന്ന് കോളിംഗ് ബെല്ലടിച്ചു. വാതിൽ തുറന്നു തന്ന് അതാ അവൾ തിരിച്ചുപോകുന്നു. ഞാൻ അകത്തേക്ക് കയറി, ഫ്രൻ്റ് വാതിൽ അടച്ചു കുറ്റിയിട്ടു. സമയം നോക്കുമ്പോൾ 12:45, ഊണ് കഴിക്കാൻ സമയം ആയിട്ടുണ്ടെന്ന് വയർ വിളിച്ചറിയിക്കാൻ തുടങ്ങി. വരുന്ന വഴി അമ്മ വീട്ടിൽ കയറി ഭക്ഷണം കഴിച്ചിട്ട് പോന്നാൽ മതിയായിരുന്നു എന്ന് ഇപ്പോൾ ചിന്തിക്കുന്നു, ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇന്നും പട്ടിണി ആയിരിക്കുമൊ, ഇങ്ങനെ ചിന്തിച്ച് പടികൾ കയറി എൻറെ മുറിയിലെത്തി. ഡ്രസ്സ് മാറ്റി കട്ടിലിൽ കയറി കിടന്നു. കുറച്ചുകഴിഞ്ഞ് അവൾ മുകളിലേക്ക് കയറിവരുന്ന ശബ്ദം കേട്ടു. വാതിൽക്കൽ വന്നു നിന്ന്
കിളി: ദേ ചോറ് എടുത്തു വച്ചിട്ടുണ്ട്.
എന്നിട്ട് പടികൾ ഇറങ്ങിപ്പോയി. ഞാൻ എഴുന്നേറ്റ് താഴേക്ക് ചെന്നു. ഡൈനിങ് ടേബിളിൽ ഒരു പ്ലേറ്റിൽ ചോറും രണ്ടു കറി പാത്രങ്ങളിൽ കറികളും ഇരിപ്പുണ്ട്. ഞാൻ കസേര വലിച്ചിട്ട് പ്ലേറ്റിനു മുമ്പിൽ ഇരുന്നപ്പോൾ അതിൽ നിന്നും വളിച്ച മണം വരുന്നു. ഒരു പിടി വാരി വായിൽ വച്ചപ്പോൾ തന്നെ മനസ്സിലായി തലേദിവസത്തെ ചോറാണ് എന്ന്. ഞാൻ ആ ചോറുമായി അടുക്കളയിലേക്ക് ചെന്നു, അവൾ അവിടെ സ്ലാബിൽ പാത്രം വെച്ച് സ്റ്റൂളിൽ ഇരുന്ന് നല്ല ആവി പറക്കുന്ന ചോറ് തിന്നുന്നു. എൻ്റെ കാലിനടിയിൽ നിന്നും ഒരു പെരുപ്പ് കയറി, ഞാനെൻറെ ചോറുപാത്രം സൈഡിൽ വച്ചിട്ട് അവളുടെ കൈയിൽ കയറി പിടിച്ചു. ഉടനടി അവൾ ചാടി എഴുന്നേറ്റ് തിന്നു കൊണ്ടിരുന്ന കൈകൊണ്ട് എൻറെ കരണം നോക്കി ഒരു അടി. പക്ഷേ കൊണ്ടത് മുറിവിലും, ഡ്രസ്സ് ചെയ്തിരുന്ന കോട്ടനും ക്ലോതും മുറിവിൽ നിന്നും തെറിച്ചുപോയി. അടികൊണ്ട ശക്തിയിൽ മുറിവിൽ നിന്നും രക്തം വരാൻ തുടങ്ങി. വേദനയും അവഹേളനവും
Super interesting ❤️
ഇത് അവിടെ എഴുതിയ ആള് തന്നെയാണോ?
എന്നാൽ ദാസൻ എന്ന പേര് തന്നെ മതിയായിരുന്നു
?????
Nannayittund. Nxt part vegannu tharane….
???
????????????????