കൂടെവിടെ? – 1 [ദാസൻ] 128

ഫോൺ കട്ട് ആയി. അവൾ അടുക്കളയിലേക്ക് പോകുന്നത് കണ്ടു, ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഫോൺ വന്നതെന്ന് കൈ കണ്ടപ്പോൾ മനസ്സിലായി. ദുഷ്ടാ ഒറ്റക്കിരുന്ന് തിന്നുകയാണ്, എൻറെ ദൈവമേ ഈ മാരണത്തെ നോക്കാൻ ആണല്ലോ അമ്മൂമ്മ പറഞ്ഞ് ഏൽപ്പിച്ചുപോയത്. ആരാണാവോ വിളിച്ചത്, അവളോട് ചോദിക്കാൻ എൻറെ മനസ്സ് അനുവദിച്ചില്ല. ഞാൻ മുകളിലേക്ക് കയറി പോകാൻ തുടങ്ങുമ്പോൾ കോളിംഗ് ബെൽ അടിക്കുന്നത് കേട്ടു. ഉടനെ അടുക്കളയിൽ നിന്നും ശരവേഗത്തിൽ അവൾ പോയി വാതിൽ തുറന്നു. അവളുടെ പോക്ക് കണ്ടാൽ അവൾ ആണ് ഇവിടുത്തെ സർവ്വാധികാരി എന്ന് തോന്നും. ഞാൻ അതുകൊണ്ട് മുകളിലേക്ക് തന്നെ കയറിപ്പോയി. താഴെ സംസാരം കേൾക്കുന്നുണ്ട്, വിശപ്പിൻറെ വിളി സഹിക്കവയ്യാതായപ്പോൾ കട്ടിലിൽ കയറി കമിഴ്ന്നു കിടന്നു. അൽപസമയത്തിനകം പടികൾ കയറി വരുന്ന ഒച്ച കേട്ടു. വാതിലിനടുത്ത് പാദസ്പർശം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു കിടന്നു. കുറച്ചുനേരത്തേക്ക് ശബ്ദം ഒന്നും കേട്ടില്ല. ആ മാരണം തിരിച്ചു പോയി കാണും എന്ന് കരുതിയപ്പോഴുണ്ട് വാതിലിൽ തട്ടുന്നു.
കിളി: അതേ ….. കേൾക്കുന്നില്ലേ. ആ പാടത്ത് പണിയെടുക്കുന്ന ആൾ വന്നിട്ടുണ്ട്.
വാതിലിൽ ശക്തിയായി മുട്ടി.
കിളി: പറയുന്നത് കേൾക്കുന്നില്ലേ. താഴെ ഒരാൾ വന്നിട്ടുണ്ട്, കാണണം എന്ന് പറയുന്നു.
അവൾക്ക് എന്താണ് എന്നെ പേര് വിളിക്കുകയൊ ചേട്ടാ എന്ന് വിളിക്കുകയൊ ചെയ്താൽ അല്ലാതെ ഭാര്യമാർ ഭർത്താവിന് വിളിക്കുന്നതുപോലെ അതേ , കേട്ടില്ലേ എന്നൊക്കെ. അവൾ അവിടെ നിന്ന് വിളിച്ചിട്ട് പോട്ടെ, വലിയ സർവ്വാധികാരിയെ പോലെ പോയി വാതിൽ തുറന്നതല്ലെ? അവൾ തന്നെ ഇതും പരിഹരിക്കട്ടെ. ഞാൻ അങ്ങനെ തന്നെ കിടന്നു. അധികം കഴിയുന്നതിനുമുമ്പ് എൻറെ നടുമ്പുറത്ത് ശക്തിയായ അടി വീണു. ഞാൻ ഞെട്ടി എഴുന്നേറ്റു, പുളഞ്ഞു പോകുന്ന വേദന. തിരിഞ്ഞുനോക്കുന്നതിനിടയിൽ അവൾ പൊയ്ക്കളഞ്ഞു. വിശപ്പും അടി യുടെ വേദനയും സഹിക്കവയ്യാതെ അവൾക്ക് രണ്ട് കൊടുക്കാൻ വേണ്ടി താഴേക്കിറങ്ങി. അപ്പോൾഹാളിൽ അശോകൻ ചേട്ടൻ ഇരിക്കുന്നു, എന്നെ കണ്ടപ്പോൾ
ചേട്ടൻ: രാധേ, രണ്ടുദിവസം കഴിയുമ്പോൾ കൊയ്യാൻ ആൾ ഇറങ്ങും. രണ്ടുകൂട്ടരുടെയും ഒരുമിച്ചു കൊയ്യാം എന്നാണ് കരുതിയിരിക്കുന്നത്. കളം ഒരിക്കലിൻറെ മിനുക്കുപണി ഇന്ന് കഴിയും. കുറച്ചു പൈസ കിട്ടിയിരുന്നെങ്കിൽ….
ഞാൻ: നോക്കട്ടെ ചേട്ടാ, കറ്റയൊക്കെ പിടിച്ച് കരക്ക് കൊണ്ടുവരാൻ വഞ്ചി വേണ്ടേ? അത് ആരോടെങ്കിലും പറഞ്ഞു വച്ചിട്ടുണ്ടോ.
ചേട്ടൻ: ആ രാമൻറെ വഞ്ചി പറഞ്ഞിട്ടുണ്ട്.
ഞാൻ: കൊയ്യാൻ എത്രപേരുണ്ടാവും? അവർക്ക് ചായയും പലഹാരവും കടയിൽ പറയണ്ടേ?
ചേട്ടൻ: 20,22 പേരുണ്ടാവും. കടയിൽ ഞാൻ പറഞ്ഞു കൊള്ളാം. അപ്പോൾ പൈസയുടെ കാര്യം?
ഞാൻ: കുറച്ചു കഴിയട്ടെ ചേട്ടാ, ഞാൻ അങ്ങോട്ട് എത്തിച്ചേക്കാം.
ചേട്ടൻ പോയി. അമ്മുമ്മ വന്നാലേ പൈസ കൊണ്ടുപോയി കൊടുക്കാൻ പറ്റു. കളം ഒന്ന് പോയി കാണണം. ഈ കളം എന്നുപറഞ്ഞാൽ, കൊയ്യുന്ന കറ്റകൾ എടുത്തുവയ്ക്കാൻ ചിറയിൽ വീതിയുള്ള ഭാഗത്ത് ചെളി വെച്ച് മിനുക്കി, കറ്റ മെതിക്കാനുള്ള ഭാഗം ഒരുക്കി ഒരു മാടവും ഉണ്ടാക്കുന്നതാണ് കളം. കറ്റ എന്നുപറഞ്ഞാൽ കൊയ്യുന്ന നെല്ലിനെ കെട്ടുകൾ ആക്കുന്നതിനെയാണ് കറ്റ എന്ന് പറയുന്നത്, ഓരോരുത്തർക്കും ഓരോ രീതിയിലുള്ള കെട്ടുകൾ ഉണ്ട് പുലി മീശ, കാക്ക കാല് …….. എന്ന് തുടങ്ങി പലവിധത്തിലുള്ള കെട്ടുകൾ ഉണ്ട്. ഇനിയുള്ള വിവരണങ്ങൾ കൊയ്ത്തു കഴിയുമ്പോൾ പറയാം, ഇനി വീട്ടിലേക്ക് തന്നെ മടങ്ങട്ടെ. ചേട്ടൻ പോയപ്പോൾ ഞാൻ അടുക്കളയിലേക്ക് ചെന്നു. എന്നെ അടിച്ച വേദനയും, വിശപ്പും എല്ലാം കൊണ്ടും ദേഷ്യം പിടിച്ചിരിക്കുകയായിരുന്നു. അവളെ അടുക്കളയിൽ നോക്കിയപ്പോൾ കണ്ടില്ല. വീടിന് പുറകുവശത്തെ ചെല്ലുമ്പോൾ നിലത്തു വീണു കിടക്കുന്ന ഡ്രസ്സുകൾ ഒക്കെ എടുത്തു ബക്കറ്റിൽ ആക്കുന്നതാണ് കണ്ടത്. മുറ്റത്ത് വച്ച് എന്തെങ്കിലും ചെയ്താൽ അവൾ അലമുറയിട്ടാലോ എന്നു കരുതി തിരിച്ചുപോന്നു. വിശപ്പ് സഹിക്ക വയ്യാതെ

17 Comments

  1. ബ്രോ ഈ സ്റ്റോറി കോപ്പി ആണോ ? വേറെ site ഇൽനിന്നും

  2. എല്ലാവർക്കും നന്ദി…..???

  3. ❤?

  4. Bro യുടെ friend മറ്റൊരു ആൾക് കഥ പറഞ്ഞു കുടുത്തൂനോ എന്ന് ഒരു സംശയം

  5. The story of killikoodu

    1. Same pitch enikkum thonni bro njnum കിളിക്കൂട് vaayichattond

  6. നിധീഷ്

    ഇതിപ്പോൾ ഓൻ പട്ടിണികിടന്ന് ചാകുവല്ലോ.. ????

  7. Nannayittund. Waiting for next part…

  8. ❤️

  9. ?????. ദാസൻ കൃഷ്ണ ആയി കിളിക്കൂട് കൂടെവിടെ ആയി.. ?????.

  10. Bro ജീവിതം

    1. കള്ള കണ്ണൻ

      അത് വേറെ ആൾ ആണ് ബ്രോ

        1. എല്ലാവർക്കും നന്ദി???

Comments are closed.