കൂടെവിടെ? – 1 [ദാസൻ] 128

അമ്മൂമ്മ: എന്താടാ മോനെ, നീ ഇപ്പോൾ ഇങ്ങോട്ട് വരുന്നില്ലല്ലോ?
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി, അവൾ മുഖം കോട്ടി കാണിച്ചു. ഞാനെന്തിന് അവളുടെ മുഖത്ത് നോക്കണം അമ്മുമ്മയും അമ്മാവനും പറയുന്നതല്ലേ ഇവിടെ നടക്കു. അമ്മുമ്മ പറഞ്ഞു ഇന്നുമുതൽ നീ ഇവിടെ വന്നു കിടക്കണം. അവർ രണ്ടു ദിവസം കഴിയുമ്പോൾ പോകും. ഞാൻ അവിടെ ചെന്ന് പറഞ്ഞിട്ടു വരാം എന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി. വൈകുന്നേരം ആയതിനാൽ ഒന്ന് കാറ്റുകൊള്ളാമെന്ന് കരുതി പാടത്തേക്ക് നടന്നു. അവിടെ പാടത്ത് വെള്ളം വറ്റിച്ച് നെൽ കൃഷിക്കുള്ള കിള തുടങ്ങിക്കഴിഞ്ഞു. ഇനി അടുത്ത ദിവസങ്ങളിലായി അവിടെ വിത്ത് വിതക്കും. കുറച്ചുനേരം കാറ്റുകൊണ്ട് ചിറവക്കിലെ ചെമ്മിൻ കെട്ടിൻറെ മാടത്തിൽ ഇരുന്നതിന് ശേഷം വീട്ടിലേക്ക് നടന്നു. അവിടെ ചെന്ന് കാപ്പികുടിയും കഴിഞ്ഞ് ഞാനങ്ങോട്ടു പോവുകയാണ് എന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി.
അവിടെ ചെല്ലുമ്പോൾ അമ്മാവനും അമ്മായിയും കൊണ്ടുപോകാനുള്ള സാധനങ്ങൾ പർച്ചേസ് ചെയ്യാൻ പോയിരിക്കുകയാണ്. അമ്മൂമ്മ സിറ്റൗട്ടിൽ ഇരിപ്പുണ്ട്, അമ്മുമ്മയെ കണ്ടു വർത്തമാനം പറഞ്ഞു അകത്തേക്ക് കടന്നു. മുകളിലെ എൻറെ ബെഡ്റൂമിൽ ചെല്ലുമ്പോൾ, അവിടം മുഴുവൻ വലിച്ചുവാരി ഇട്ടിരിക്കുന്നു. ആരോ മനപ്പൂർവം ചെയ്തതുപോലെ, ബെഡ്ഷീറ്റും മലയാളം താഴെ കിടക്കുന്നു. എല്ലാം എടുത്ത് വിരിച്ച് തലയണ എടുത്ത് വെച്ച് പുറത്തേക്കിറങ്ങുമ്പോൾ, അതാ നിൽക്കുന്നു കുട്ടിത്തേവാങ്ക്. അവളുടെ മുഖത്ത് എപ്പോഴും പുച്ഛഭാവമെ ഉണ്ടാവുകയുള്ളൊ, വരട്ടെ. അവര് പോയി കഴിഞ്ഞിട്ട് ഇവളെ ഒരു പാഠം പഠിപ്പിക്കണം. ഞാൻ പുറത്തേക്കിറങ്ങി സിറ്റൗട്ടിൽ പോയിരുന്നു. സന്ധ്യ കഴിഞ്ഞപ്പോഴേക്കും അമ്മാവനും അമ്മായിയും എത്തി.
അമ്മാവൻ: ഇനി നീ എപ്പോഴും ഇവിടെ കാണണം. പുറത്തേക്ക് പോയാലും സദ്യയ്ക്ക് മുമ്പ് വീട്ടിലെത്തണം. നിൻറെ കറക്കം കുറക്കണം. നിൻറെ അമ്മാവനോട് ഞാൻ പറഞ്ഞിട്ടുണ്ട് നീ ഇവിടെ ആയിരിക്കുമെന്ന്. അയാള് സമ്മതിച്ചിട്ടുണ്ട്.
അമ്മാവൻ സാധനങ്ങളൊക്കെ എടുത്തു അകത്തേക്ക് കയറി പോയി. ഞാൻ പുറത്തേക്കിറങ്ങി അമ്പലപ്പറമ്പ് ലക്ഷ്യമാക്കി നടന്നു. അവിടെ അവിടെ മൂന്നുനാല് സെറ്റുകൾ വട്ടം കൂടിയിരുന്ന് ചർച്ചകളിലാണ്. കാരണവന്മാരുടെ സെറ്റുകൾ കൃഷിയുടെ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്, കാലാവസ്ഥയെ കുറിച്ചും സംസാരിക്കുന്നുണ്ട്. ഇനി നെൽകൃഷിയുടെ സമയം ആണല്ലോ, അതിൻറെതായ ചർച്ചകൾ പുരോഗമിക്കുന്നു. നെൽകൃഷിയുടെ കാര്യം പറഞ്ഞപ്പോഴാണ് എൻറെ അമ്മയുടെ വീട്ടുകാർക്കും ഈ അമ്മുമ്മയ്ക്കും പാടശേഖരം ഉണ്ട്. രണ്ടുപേർക്കും 10 പറക്ക് വീതം. ഒരു ചെമ്മീൻ കെട്ടിൽ തന്നെ ആണ് രണ്ടും. പിന്നെ അമ്പലപ്പറമ്പിലെ മറ്റൊരു സ്ഥലത്ത് രാഷ്ട്രീയത്തിൻറെ ഒരു വട്ടം ഉണ്ട്. പിന്നെ കലാസാംസ്കാരികം എന്ന് വേണ്ട മൂന്നാലു സെറ്റുകൾ അവിടെ ഇരിപ്പുണ്ട്. അവരിൽ നിന്നെല്ലാം വിട്ടു മാറി വേറൊരു സെറ്റ് ഉണ്ട്, ആ കൂട്ടത്തിൽ ഞാൻ പോയി ഇരുന്നു. ആ കൂട്ടത്തിൽ ആഗോളതാപനത്തെ കുറിച്ചോ, കാലാവസ്ഥ

17 Comments

  1. ബ്രോ ഈ സ്റ്റോറി കോപ്പി ആണോ ? വേറെ site ഇൽനിന്നും

  2. എല്ലാവർക്കും നന്ദി…..???

  3. ❤?

  4. Bro യുടെ friend മറ്റൊരു ആൾക് കഥ പറഞ്ഞു കുടുത്തൂനോ എന്ന് ഒരു സംശയം

  5. The story of killikoodu

    1. Same pitch enikkum thonni bro njnum കിളിക്കൂട് vaayichattond

  6. നിധീഷ്

    ഇതിപ്പോൾ ഓൻ പട്ടിണികിടന്ന് ചാകുവല്ലോ.. ????

  7. Nannayittund. Waiting for next part…

  8. ❤️

  9. ?????. ദാസൻ കൃഷ്ണ ആയി കിളിക്കൂട് കൂടെവിടെ ആയി.. ?????.

  10. Bro ജീവിതം

    1. കള്ള കണ്ണൻ

      അത് വേറെ ആൾ ആണ് ബ്രോ

        1. എല്ലാവർക്കും നന്ദി???

Comments are closed.