കൂടെവിടെ? – 1 [ദാസൻ] 128

വ്യതിയാനത്തെ കുറിച്ചോ, ലോകരാഷ്ട്രങ്ങളിൽ സോഷ്യലിസത്തിൻ്റെ പങ്കിനെക്കുറിച്ചോ ഒന്നും ചർച്ച ചെയ്യാറില്ല. അന്നന്നു നടക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളാണ് അവിടെ ചർച്ചയ്ക്ക് വരുന്നത്. ഇതിനിടയിൽ അമ്പലത്തിൽ ദീപാരാധനയുടെ മണി മുഴങ്ങുമ്പോൾ, കാരണവൻമാരായ ചിലർ എഴുന്നേറ്റുപോയി ദേവന് തൊഴും. അമ്പലത്തിൽ വലിയ തന്ത്രികളൊ എമ്പ്രാന്തിരികളൊ ഒന്നുമല്ല പൂജ നടത്തുന്നത്, ആ പ്രദേശത്ത് തന്നെയുള്ള ഏതെങ്കിലും കുട്ടികളാണ്. പൂജ നടത്തി കൊണ്ടിരിക്കുന്ന കുട്ടിക്ക് ഏതെങ്കിലും തരത്തിൽ അസൗകര്യം ഉണ്ടായാൽ, അടുത്ത കുട്ടിയെ കണ്ടെത്തും. ശരിക്കുപറഞ്ഞാൽ നിഷ്കളങ്കരായ കുട്ടികൾ പൂജ ചെയ്യുന്നതാണ് ദേവന് ഇഷ്ടം. ദീപാരാധന ഇപ്പോൾ കഴിഞ്ഞതേയുള്ളൂ, ദീപാരാധന കഴിഞ്ഞാൽ അമ്പലം നട അടക്കും. അമ്പലത്തിൽ ഇപ്പോൾ കാണുന്നതുപോലെയുള്ള പഞ്ചവിഗ്രഹവും ഒന്നും അവിടെ ഇല്ല, ദേവൻറെ കരിങ്കൽ പ്രതിഷ്ഠയാണ് അവിടെയുള്ളത്. ഞാനിത് ഇവിടെ പറഞ്ഞത്, ഈ പഞ്ച വിഗ്രഹം ഒക്കെ പ്രതിഷ്ഠ വന്നപ്പോഴാണ് അമ്പലങ്ങളിൽ ആളുകൾ വന്നു തുടങ്ങിയത്. ഈ കഥ നടക്കുന്ന സമയത്ത് ദീപാരാധനയ്ക്ക്, ആ പൂജ ചെയ്യുന്ന കുട്ടിയുടെ കൂട്ടുകാർ മാത്രമാണ് ഉണ്ടാകുന്നത്. അമ്പലത്തിലെ നട അടച്ചു. ഇപ്പോൾ സമയം ഏഴര, കുട്ടികൾ വീട്ടിലേക്ക് പോകുന്നു. മറ്റുള്ള ഗ്യാങ്ങുകൾ പോയതിനു ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്. ഞാൻ തിരിച്ച് അമ്മ വീട്ടിലേക്ക് തന്നെ പോകാൻ തീരുമാനിച്ചു. പിറ്റേദിവസം ടൗണിൽ പോയി പി എസ് സി യുടെ ഒരു നോട്ടിഫിക്കേഷൻ വന്ന് എൻറെ ഫോം വാങ്ങി കൊണ്ടുവന്നു, പൂരിപ്പിച്ച അന്നുതന്നെ പോസ്റ്റ് ചെയ്തു. കൂട്ടത്തിൽ തൊഴിൽവാർത്തയും വാങ്ങി ഞാൻ വീട്ടിലേക്ക് പോന്നു. കുറച്ച് റാങ്ക് ലിസ്റ്റുകൾ വരുവാൻ ഉണ്ട്. നോക്കുമ്പോൾ വിവിധ വകുപ്പുകളിൽ എൽഡി ക്ലർക്കിൻ്റെ ഷോർട്ട് ലിസ്റ്റ് വന്നിട്ടുണ്ട്. എൻറെ നമ്പർ നോക്കിയപ്പോൾ അതിൽ ഉണ്ട്. ഡി ആർ ബി തിരുവനന്തപുരമാണ് തെരഞ്ഞെടുത്തത് അവിടെ കൂടുതൽ വേക്കൻസി ഉള്ളതിനാലാണ് അങ്ങനെ ചെയ്തത്. നാളെയാണ് അമ്മാവൻ ഗൾഫിലേക്ക് പോകുന്നത്. അതുകൊണ്ട് വൈകിട്ട് ഞാൻ അങ്ങോട്ട് ചെന്നു. വീട്ടിലെത്തുമ്പോൾ അമ്മൂമ്മയും കിളിയും ടിവി കണ്ടുകൊണ്ടിരിക്കുന്നു. എനിക്ക് അതിൽ അത്ര താല്പര്യം ഇല്ലാത്തതിനാൽ, ഞാൻ മുകളിൽ എൻറെ ബെഡ്റൂമിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ഞാൻ വിളിച്ചിരുന്ന ഷീറ്റ് ചുരുട്ടി ഒരു മൂലയിൽ ഇട്ടിരിക്കുന്നു. തലയിണയുടെ കവർ ഊരി മാറ്റിയിരിക്കുന്നു. അവൾ എന്നെ പുകച്ചു ചാടിക്കാനുള്ള പരിപാടിയിലാണ്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, അതൊക്കെ എടുത്ത് രണ്ടാമത് വിരിച്ചു സെറ്റ് ചെയ്തു. ഞാൻ താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ, അമ്മാവൻ ലാൻഡ് ഫോണിൽ ആരോടോ സംസാരിക്കുന്നു. ടിവി ഓഫ് ആണ്, പെൺകൂട്ടായ്മ അടുക്കളയിലുണ്ട്. ഭക്ഷണം എടുക്കുന്ന തിരക്കിലാണ്, അമ്മാവൻറെ മകൻ ഉണ്ണിക്കുട്ടൻ അവൻ നേരത്തെ ഉറക്കം തുടങ്ങി. താഴെയുള്ള 2ബെഡ്റൂമുകളിൽ ഒന്നിൽ അമ്മാവനും കുടുംബവും മറ്റൊന്നിൽ അമ്മൂമ്മയും കിളിയും. അമ്മാവനൊക്കെ കിടക്കുന്ന മുറിയിലെ കട്ടിലിൽ ഫാമിലി കോട്ടാണ്. മറ്റുള്ള റൂമുകളിൽ ഡബിൾകോട്ടും, എല്ലാ മുറികളും ബാത്റൂം അറ്റാച്ച്ഡ് ആണ്. ഹാളിൽ ഒരു സെറ്റ് ചെയ്യും അതിൻറെ രണ്ട് കസേരകളും, അതിനു പുറകിൽ ഡൈനിങ് ടേബിളും കസേരകളും അതിനോടു ചേർന്നു അല്പം മാറി വാഷ്ബേസിനും ഉണ്ട്. ഹാളിൽ തന്നെയാണ് ടിവിയും ലാൻഡ് ഫോണും ഇരിക്കുന്നത്. താഴെ വന്ന് ഞാൻ സെറ്റിയിൽ ഇരുന്നു. അമ്മാവൻ പോകാനുള്ള കാറിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അമ്മാവൻ ഈ വരവിന് ഒരു റോയൽ എൻഫീൽഡ് എടുത്തിരുന്നു. അതിൻറെ താക്കോൽ എന്നെ ഏൽപ്പിച്ചു.
അമ്മാവൻ: വണ്ടി കൊണ്ട് അധികം കറങ്ങി നടക്കണ്ട. അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. പിന്നെ മറ്റൊരു കാര്യം നിന്നെ ഏൽപ്പിക്കാൻ ഉള്ളത്, പാടത്ത് നാളെയോ മറ്റന്നാളോ ആയി വിത്തിറക്കാൻ ആള് വരും. ഒന്ന് ശ്രദ്ധിച്ചേക്കണം. ഞാൻ പണിക്കാരന് പറഞ്ഞ് ഏർപ്പാട് ചെയ്തിട്ടുണ്ട്. എന്നാലും മറ്റുള്ള കാര്യങ്ങൾ നീ ശ്രദ്ധിക്കണം. കള പറിക്കണം നിരത്തണം. അതൊക്കെ

17 Comments

  1. ബ്രോ ഈ സ്റ്റോറി കോപ്പി ആണോ ? വേറെ site ഇൽനിന്നും

  2. എല്ലാവർക്കും നന്ദി…..???

  3. ❤?

  4. Bro യുടെ friend മറ്റൊരു ആൾക് കഥ പറഞ്ഞു കുടുത്തൂനോ എന്ന് ഒരു സംശയം

  5. The story of killikoodu

    1. Same pitch enikkum thonni bro njnum കിളിക്കൂട് vaayichattond

  6. നിധീഷ്

    ഇതിപ്പോൾ ഓൻ പട്ടിണികിടന്ന് ചാകുവല്ലോ.. ????

  7. Nannayittund. Waiting for next part…

  8. ❤️

  9. ?????. ദാസൻ കൃഷ്ണ ആയി കിളിക്കൂട് കൂടെവിടെ ആയി.. ?????.

  10. Bro ജീവിതം

    1. കള്ള കണ്ണൻ

      അത് വേറെ ആൾ ആണ് ബ്രോ

        1. എല്ലാവർക്കും നന്ദി???

Comments are closed.