കൂടെവിടെ? – 1 [ദാസൻ] 128

സമയാസമയങ്ങളിൽ നീ നോക്കിയും കണ്ടും ചെയ്യിക്കണം. കൊയ്ത്തു കഴിയുന്നതുവരെ കിളി ഇവിടെ ഉണ്ടാവും.
ഇത്രയും പറഞ്ഞ് ഏൽപ്പിച്ചു. ആ മാരണം കൊയ്ത്തു കഴിയുന്നതുവരെ ഇവിടെ ഉണ്ടാകും എന്ന് വിഷമം ഉണ്ടെങ്കിലും എന്നാലും വണ്ടിയുടെ താക്കോൽ കയ്യിൽ കിട്ടിയതിൽ വളരെ സന്തോഷം തോന്നി. ലിസ്റ്റിൻ്റെ കാര്യം ഇപ്പോൾ പറയണ്ട എന്ന് തീരുമാനിച്ചു, മെയിൻ ലിസ്റ്റ് വരുമ്പോൾ പറയാമല്ലോ. കാലങ്ങളായി അമ്മ വീട്ടിൽ നിൽക്കുന്നതുകൊണ്ട്, എൻറെ എല്ലാ കത്തിടപാടുകളും ഇവിടത്തെ അഡ്രസ്സിൽ ആണ് നടക്കുന്നത്. പിറ്റേ ദിവസം വെളുപ്പിന് തന്നെ അമ്മാവനും അമ്മായിയും പുറപ്പെട്ടു, കൊണ്ടുപോയി ആക്കിയത് ഞാനാണ്. വണ്ടിക്കാരൻ തിരിച്ച് എന്നെ ഇവിടെ കൊണ്ടുവന്നു ആക്കി. വണ്ടി കിട്ടിയ സന്തോഷത്തിൽ, തിരിച്ചു വന്ന ഉടനെ തന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു. പുറത്തേക്ക് പോകാനായി തിരിച്ചപ്പോൾ തന്നെ അമ്മുമ്മ മുൻപിൽ.
അമ്മുമ്മ: വണ്ടി എടുത്തു കൊണ്ട് എവിടെ പോകുന്നു?
ഞാൻ: വെറുതെ ഒന്നു പുറത്തേക്ക്.
ഞാൻ അകത്തേക്ക് നോക്കുമ്പോൾ അവൾ അകത്ത് പരിഹാസച്ചിരിയോടെ നിൽക്കുന്നുണ്ട്. അപ്പോൾ അമ്മുമ്മയെ ഇളക്കിവിട്ടത് ഇവളാണ്. ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല ഒരു പണി കൊടുക്കണം. ഞാൻ വണ്ടിയുമായി പുറത്തേക്ക് പോയി ഒന്ന് കറങ്ങി തിരിച്ചുവന്നു. വണ്ടി സ്റ്റാൻഡിൽ വച്ച് അകത്തു ചെല്ലുമ്പോൾ ശത്രു അടുക്കളയിൽ എന്തോ പണിയിലാണ്. കക്ഷിയുടെ വേഷവിധാനത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലല്ലോ, പൂക്കളുള്ള ഫുൾ പാവാടയും ഫ്രൻ്റ് ഓപ്പൺ ലോങ്ങ് ബ്ലൗസുമാണ് സ്ഥിരം വേഷം. എന്നെ കണ്ടപ്പോൾ സ്ഥിരം സ്ഥായിഭാവം ആണ് മുഖത്ത്. വണ്ടിയുടെ താക്കോൽ എൻറെ ബെഡ്റൂമിൽ കൊണ്ടുപോയി വെച്ച് ഞാൻ തിരിച്ച് അമ്മ വീട്ടിലേക്ക് പോയി. അവിടെ ചെന്ന് ഉച്ച ഭക്ഷണവും കഴിച്ച് കുറച്ചുനേരം ഉറങ്ങിയതിനു ശേഷം ആണ് തിരിച്ച് പോന്നത്. വരുന്ന വഴി അമ്പലപ്പറമ്പിൽ എൻറെ സ്ഥിരം ഗ്യാങ്ങിൻറെ കൂടെ ഇരുന്നിട്ട് എട്ടര ആയപ്പോൾ വീട്ടിൽ എത്തി. വീടിനകത്ത് കയറിയപ്പോൾ അമ്മുമ്മയും മകളും ടിവി കാണുന്നു. ഞാൻ നേരെ മുകളിലെ ബെഡ്റൂമിലേക്ക് കയറി. അവിടെ ചെന്നപ്പോൾ മുറിയാകെ പരിശോധിച്ച് പോലെ അലങ്കോലമായി കിടക്കുന്നു. വണ്ടിയുടെ താക്കോൽ നോക്കിയപ്പോൾ അവിടെയെങ്ങും കാണാനില്ല, ഇത് ആര് എടുത്ത് ആവോ? അമ്മൂമ്മയെ ആയിരിക്കും, ഭക്ഷണം കഴിക്കുന്ന നേരത്ത് ചോദിക്കാം. ചോദിച്ചപ്പോൾ അമ്മൂമ്മ എടുത്തിട്ടില്ല എന്ന് പറഞ്ഞു. പിന്നെ എടുക്കാൻ ഉള്ളത് ഒരേ ഒരാൾ മാത്രം, അവളോട് എങ്ങനെ ചോദിക്കാൻ. അവളോട് താക്കോൽ ചോദിക്കേണ്ട എന്ന് തന്നെ തീരുമാനിച്ചു. അമ്മൂമ്മ എപ്പോഴെങ്കിലും

17 Comments

  1. ബ്രോ ഈ സ്റ്റോറി കോപ്പി ആണോ ? വേറെ site ഇൽനിന്നും

  2. എല്ലാവർക്കും നന്ദി…..???

  3. ❤?

  4. Bro യുടെ friend മറ്റൊരു ആൾക് കഥ പറഞ്ഞു കുടുത്തൂനോ എന്ന് ഒരു സംശയം

  5. The story of killikoodu

    1. Same pitch enikkum thonni bro njnum കിളിക്കൂട് vaayichattond

  6. നിധീഷ്

    ഇതിപ്പോൾ ഓൻ പട്ടിണികിടന്ന് ചാകുവല്ലോ.. ????

  7. Nannayittund. Waiting for next part…

  8. ❤️

  9. ?????. ദാസൻ കൃഷ്ണ ആയി കിളിക്കൂട് കൂടെവിടെ ആയി.. ?????.

  10. Bro ജീവിതം

    1. കള്ള കണ്ണൻ

      അത് വേറെ ആൾ ആണ് ബ്രോ

        1. എല്ലാവർക്കും നന്ദി???

Comments are closed.