കൂടെവിടെ? – 1 [ദാസൻ] 128

ഡൈനിംഗ് ടേബിളിൽ ഇരുന്നിരുന്ന ജഗ്ഗിൽ നിന്നും വെള്ളം എടുത്തു കുടിച്ചു. ഈ അമ്മൂമ്മ എപ്പോഴാണാവോ വരുന്നത്? ഞാൻ ഹാളിലെ സെറ്റിയിൽ ഇരുന്നു. ഇവൾ ഒരു മനുഷ്യ പറ്റില്ലാത്ത ജന്മം ആണെന്ന് തോന്നുന്നു. നേരം വെളുത്തിട്ട് ഒരു ഗ്ലാസ് ചായ പോലും കിട്ടിയിട്ടില്ല. ആ വണ്ടിയുടെ താക്കോൽ കിട്ടിയിരുന്നെങ്കിൽ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു തിരിച്ചു വരാമായിരുന്നു. നടന്നു പോയി തിരിച്ചു വരുമ്പോഴേക്കും ഇവിടെ ആരെങ്കിലും വന്നു എന്തെങ്കിലും സംഭവിച്ചാൽ ഞാൻ സമാധാനം പറയണം. അവൾ തുണി കഴുകി തിരിച്ച് അടുക്കളയിൽ കയറി, ഉച്ചയ്ക്ക് കഴിക്കേണ്ട ഭക്ഷണം റെഡിയാക്കി തുടങ്ങി. ഇവിടെ ഇങ്ങനെ ഒരു ജീവിയുണ്ടെന്ന് പോലും അവൾ ഭാവിക്കുന്നില്ല. ഏതായാലും കുറച്ചു സമയം കൂടി സഹിച്ചാൽ മതിയല്ലോ. അങ്ങനെയിരിക്കുമ്പോൾ വീണ്ടും ഫോൺ ബെല്ലടിച്ചു, ഞാൻ അനങ്ങിയില്ല അവൾ വേഗം വന്നു ഫോൺ എടുത്തു. ഞാൻ എഴുന്നേറ്റു പുറത്തേക്കിറങ്ങാൻ ഭാവിക്കവെ അവൾ കൊടുക്കാം എന്നൊക്കെ പറയുന്നുണ്ട്.
കിളി: ദേ ഫോൺ.
ഫോൺ നീട്ടി പിടിച്ചു നിൽക്കുകയാണ്. ഞാൻ കുറച്ചുനേരം അനങ്ങാതെ നിന്നു, മറുതലക്കൽ നിന്നും ഹലോ വിളി കേൾക്കുന്നുണ്ട്. ഞാൻ പോയി ഫോൺ വാങ്ങി, അപ്പുറത്തെ അമ്മൂമ്മയുടെ ശബ്ദമാണ്. ചിറ്റ പ്രസവിച്ചു പെൺകുട്ടിയാണെന്നും അമ്മൂമ്മ ഹോസ്പിറ്റലിൽ നിൽക്കുകയാണ് അതുകൊണ്ട് ഇന്ന് വരാൻ പറ്റില്ല നീ അവിടെ തന്നെ കാണണം എന്നൊക്കെ പറഞ്ഞ് ഏൽപ്പിച്ചു. ഞാൻ അശോകൻ ചേട്ടൻ വന്നതും പൈസ ആവശ്യപ്പെട്ടതും അമ്മുമ്മയോട് പറഞ്ഞു. അമ്മുമ്മ എന്നോട് പാസ് ബുക്കും ചെക്കും എടുത്തുകൊണ്ട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ഞാൻ എങ്ങനെ വരും വണ്ടിയുടെ താക്കോൽ എൻറെ കയ്യിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ കിളിയോട് പറയാം എന്ന് അമ്മുമ്മ പറഞ്ഞു. ഞാൻ ഫോൺ തിരിച്ച് അവൾ കൊടുത്തു. ഞാൻ പതിയെ പുറത്തേക്കിറങ്ങി വിശപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥയിലായി. കുറച്ചു കഴിഞ്ഞപ്പോൾ വണ്ടിയുടെ താക്കോൽ അവൾ വണ്ടിയിൽ കൊണ്ടുവന്നു വച്ചിട്ട് പോയി. ഞാൻ അകത്തു കയറി ഡ്രസ്സ് മാറി അമ്മുമ്മയുടെ മേശവലിപ്പിൻ്റെ ഉള്ളിൽനിന്നും പാസ് ബുക്കും ചെക്കുമെടുത്തു വണ്ടിയെടുത്ത് പുറപ്പെട്ടു. ആശുപത്രിയിൽ ചെന്നപ്പോൾ തന്നെ കുഞ്ഞച്ഛനെ പുറത്തു വെച്ചുകണ്ടു. അമ്മുമ്മയുടെ അടുത്ത് ചെന്ന് ചെക്കിൽ ഒപ്പിട്ടു മേടിക്കുമ്പോൾ കുഞ്ഞിനെ കണ്ടു, ഓമനത്തമുള്ള കുഞ്ഞ്. ഞാനങ്ങനെ തമ്പിട്ടു നിൽക്കുന്ന കണ്ടപ്പോൾ
അമ്മൂമ്മ: എടാ, അവിടെ ആ പെൺകൊച്ച് മാത്രമല്ലേ ഉള്ളൂ നീ വേഗം പോകാൻ നോക്ക്. ആ പൈസ കൊണ്ടുപോയി അശോകനും കൊടുക്ക്. പിന്നെ നീ താഴെ ജയശങ്കറിൻ്റെ റൂമിൽ കിടന്നാൽ മതി.
ഞാൻ അവിടെ നിന്നും ഇറങ്ങി ബാങ്കിൽ കയറി പൈസയും എടുത്തു വീട്ടിൽ കയറി ഉച്ചഭക്ഷണവും കഴിച്ചാണ് കിളിയുടെ അടുത്തെത്തിയത്. ഞാൻ ചെല്ലുമ്പോൾ ഗേറ്റ് അടച്ചിട്ടുണ്ട്, അതു തുറന്നു വണ്ടി വീടിൻറെ ഫ്രൻ്റിൽ കൊണ്ടുവന്ന് സ്റ്റാൻഡിൽ വച്ച് കോളിംഗ് ബെൽ അടിച്ചു. തുടർച്ചയായി നാലോ അഞ്ചോ തവണ അടിച്ചപ്പോൾ ആണ് വാതിൽ തുറക്കപ്പെട്ടത്. ഉച്ച ഭക്ഷണം കഴിച്ച് സുഖനിദ്രയിൽ ആയിരുന്നു തമ്പുരാട്ടി. ദൈവമേ ഇന്നും ഞാൻ മാരണത്തെ ചുമക്കണമല്ലോ. ഞാൻ അകത്തു കയറി താക്കോൽ ടെലഫോൺ സ്റ്റാൻഡ് മേൽ വെച്ചു.

17 Comments

  1. ബ്രോ ഈ സ്റ്റോറി കോപ്പി ആണോ ? വേറെ site ഇൽനിന്നും

  2. എല്ലാവർക്കും നന്ദി…..???

  3. ❤?

  4. Bro യുടെ friend മറ്റൊരു ആൾക് കഥ പറഞ്ഞു കുടുത്തൂനോ എന്ന് ഒരു സംശയം

  5. The story of killikoodu

    1. Same pitch enikkum thonni bro njnum കിളിക്കൂട് vaayichattond

  6. നിധീഷ്

    ഇതിപ്പോൾ ഓൻ പട്ടിണികിടന്ന് ചാകുവല്ലോ.. ????

  7. Nannayittund. Waiting for next part…

  8. ❤️

  9. ?????. ദാസൻ കൃഷ്ണ ആയി കിളിക്കൂട് കൂടെവിടെ ആയി.. ?????.

  10. Bro ജീവിതം

    1. കള്ള കണ്ണൻ

      അത് വേറെ ആൾ ആണ് ബ്രോ

        1. എല്ലാവർക്കും നന്ദി???

Comments are closed.