കൂടെവിടെ? – 1 [ദാസൻ] 128

അവൾ എടുത്തു വയ്ക്കുന്നുവെങ്കിൽ വയ്ക്കട്ടെ എന്ന് കരുതിയാണ് ഞാൻ അങ്ങനെ ചെയ്തത്. മേശവലിപ്പിൽ കൊണ്ടുപോയി ചെക്കും പാസ് ബുക്കും വച്ചു. ഡ്രസ്സ് മാറി പൈസയുമായി കളത്തിലേക്ക് പുറപ്പെട്ടു, അവിടെ ചെല്ലുമ്പോൾ പണിയൊക്കെ കഴിഞ്ഞ് അശോകൻ ചേട്ടൻ തൂമ്പ കഴുകുന്നു. ഞാൻ മാടത്തിൽ കയറി നോക്കി, കൊള്ളാം തെങ്ങിൻറെ കഴുക്കോൽ കഷണങ്ങൾ നിരത്തിവെച്ച് കട്ടിൽ പോലെ ഉണ്ടാക്കിയിട്ടുണ്ട്. അശോകന് ചേട്ടൻ പൈസ കൊടുത്തു ഞാൻ തിരിച്ചുപോന്നു. തിരിച്ചെത്തിയപ്പോഴും സ്ഥിതി അതുതന്നെ വാതിൽ അടച്ചു കുറ്റി ഇട്ടിരിക്കുന്നു മൂന്നാല് തവണ അടിച്ചപ്പോൾ ആണ് വാതിൽ തുറന്നത്. അകത്തുകയറി ടെലഫോൺ സ്റ്റാൻഡിൽ നോക്കിയപ്പോൾ വണ്ടിയുടെ താക്കോൽ അവിടെയില്ല. അവളുടെ ചേട്ടൻറെ വണ്ടി, അവൾക്കല്ലെ അവകാശപ്പെട്ടത്. ഞാൻ നേരെ മുകളിലേക്ക് എൻറെ ബെഡ്റൂമിലേക്ക് കയറി. സമയം നോക്കുമ്പോൾ മൂന്നര, കുറച്ചുനേരം കട്ടിലിൽ കയറി കിടന്നു ഇയർ ബുക്ക് വായിച്ചു. ഏകദേശം നാല് മണിയായപ്പോൾ താഴേക്കിറങ്ങി ചെല്ലുമ്പോൾ ഡൈനിംഗ് ടേബിളിൽ ഇരുന്ന് കുട്ടിത്തേവാങ്ക് ചായ കുടിക്കുന്നു. ഇവളെ ഒന്ന് പേടിപ്പിച്ച് തന്നെ കാര്യം എന്ന് കരുതി, ഞാൻ അമ്പലപ്പറമ്പിൽ പോയി. അവിടെ ചുറ്റിത്തിരിഞ്ഞു ആറുമണി ആയപ്പോഴേക്കും എൻറെ ഗ്യാങ്ങ് എത്തി. അവരോടൊപ്പം കുറെ സമയം ചിലവഴിച്ചു, ഇടക്ക് അവൾ ഗേറ്റിനു പുറത്തു വന്ന് എന്നെ നോക്കുന്നത് കണ്ടു. ഞാൻ അത് ശ്രദ്ധിക്കാത്തതുപോലെ ഇരുന്നു. ഏകദേശം ഒമ്പതുമണിയോടെ അടുക്കേയാണ് ഞാൻ അവിടേക്ക് ചെല്ലുന്നത്. ഞാൻ ചെല്ലുമ്പോൾ കുട്ടിത്തേവാങ്ക് സിറ്റൗട്ടിൽ ഇരിപ്പുണ്ട്. സന്ധ്യ ആയതിനുശേഷം അകത്തേക്ക് കയറിയിട്ടില്ലെന്ന് ഇരിപ്പു കണ്ടാലറിയാം. ഒറ്റക്ക് തീറ്റയും കൂടിയ നടത്തിയ ആളല്ലേ അനുഭവിക്കട്ടെ. ഞാൻ അകത്തേക്ക് കേറി സെറ്റിയിൽ ഇരുന്നു, അപ്പോഴേക്കും അവളും അകത്തേക്ക് കയറി. അവൾ നേരെ അടുക്കളയിലേക്ക് കടന്നു, അവിടെനിന്നും അവർക്കുള്ള ഭക്ഷണവുമായി ഡൈനിങ് ടേബിളിലേക്ക് വന്നു. നല്ല മീൻ വറുത്തതിൻറെ മണം പുറത്തേക്ക് വരുന്നുണ്ട്, വായിൽ വെള്ളം ഊറുന്നുണ്ട്. പറഞ്ഞിട്ടെന്ത് കാര്യം അവൾ ഒറ്റ പൂരാടത്തി ആയിപ്പോയില്ലേ. ഞാൻ എഴുന്നേറ്റ് ഫ്രൻ്റിലെ വാതിൽ അടച്ചു കുറ്റിയിട്ടു, മുകളിൽ ഞാൻ കിടക്കുന്ന മുറിയിലേക്ക് കയറി ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിൽ കിടന്നു. അവൾ അവിടെ സമൃദ്ധമായി ഉണ്ടു ഉറങ്ങട്ടെ. അങ്ങനെ കിടന്ന് എപ്പോഴോ ഉറങ്ങി, മൂത്രശങ്ക തോന്നി കട്ടിലിൽ നിന്നും താഴെ ഇറങ്ങി ബാത്റൂമിലേക്ക് നടക്കുന്ന വഴി എന്തിലോ തട്ടി ഞാൻ വീണു.

17 Comments

  1. ബ്രോ ഈ സ്റ്റോറി കോപ്പി ആണോ ? വേറെ site ഇൽനിന്നും

  2. എല്ലാവർക്കും നന്ദി…..???

  3. ❤?

  4. Bro യുടെ friend മറ്റൊരു ആൾക് കഥ പറഞ്ഞു കുടുത്തൂനോ എന്ന് ഒരു സംശയം

  5. The story of killikoodu

    1. Same pitch enikkum thonni bro njnum കിളിക്കൂട് vaayichattond

  6. നിധീഷ്

    ഇതിപ്പോൾ ഓൻ പട്ടിണികിടന്ന് ചാകുവല്ലോ.. ????

  7. Nannayittund. Waiting for next part…

  8. ❤️

  9. ?????. ദാസൻ കൃഷ്ണ ആയി കിളിക്കൂട് കൂടെവിടെ ആയി.. ?????.

  10. Bro ജീവിതം

    1. കള്ള കണ്ണൻ

      അത് വേറെ ആൾ ആണ് ബ്രോ

        1. എല്ലാവർക്കും നന്ദി???

Comments are closed.