പുറത്തുപോകുമ്പോൾ ഇവൾക്ക് എന്തെങ്കിലും ഒരു പണി കൊടുക്കണം. പക്ഷേ അവസരങ്ങളൊന്നും ഒത്തുവന്നില്ല. ദിവസങ്ങൾ ആഴ്ചകളും മാസങ്ങളും കടന്നുപോയി. ഇതിനിടയിൽ കള പറിയും നിരത്തും ഒക്കെ നടന്നു, നെല്ല് കൊയ്യാനുള്ള പരുവമായി. അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി ഏകദേശം ഒന്നര 2:00 ആയ സമയത്ത് കുഞ്ഞച്ചൻ സ്ക്കൂട്ടറിൽ വന്നു. ഗേറ്റ് പൂട്ടി ഇരുന്നതിനാൽ വണ്ടി ഹോൺ അടിക്കുന്ന ഒച്ച കേട്ടാണ് ഞാൻ ജനൽവഴി നോക്കിയത്. കുഞ്ഞച്ചൻ ആണെന്ന് മനസ്സിലായതോടെ താഴെ ചെന്ന് മുൻവശത്തെ വാതിൽ തുറന്നു, പുറത്തിറങ്ങി ഗേറ്റ് തുറന്നു.
കുഞ്ഞച്ചൻ: അമ്മയെ കൊണ്ടുപോകാൻ വന്നതാണ്, ജലജയെ പ്രസവത്തിന് ആശുപത്രിയിൽ കൊണ്ടു പോകണം. ചെറിയ വേദന തോന്നുന്നുണ്ട്, അവിടെ പിള്ളേര് മാത്രമേയുള്ളൂ. അമ്മയെ വിളിക്ക്.
ഞാൻ ചെന്ന് അമ്മൂമ്മ കിടക്കുന്ന മുറിയുടെ വാതിലിൽ തട്ടി. അകത്ത് കിളി അമ്മയെ വിളിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്, അമ്മമ്മ ഉറക്കത്തിലേക്ക് പോയാൽ പിന്നെ ബോധമില്ലാതെ കിടന്നുറങ്ങും. കിളിയും അമ്മുമ്മയും എഴുന്നേറ്റു വന്നു. കുഞ്ഞച്ചൻ വിവരം പറഞ്ഞു, അമ്മ പെട്ടെന്ന് റെഡിയായി ഇറങ്ങി.
അമ്മൂമ്മ: മോളെ ഞാൻ ഒന്ന് പോയിട്ട് വരട്ടെ, രാധാകൃഷ്ണൻ ഇവിടെ ഉണ്ടല്ലോ. മോനെ, നീ താഴത്ത് വന്ന് ജയശങ്കറിൻ്റെ മുറിയിൽ കിടക്ക്. അല്ലെങ്കിൽ ആ പെൺകൊച്ച് ഒറ്റക്ക് താഴെ കിടക്കേണ്ടിവരും.
ഞാൻ: ശരി അമ്മുമ്മേ.
അമ്മുമ്മ കുഞ്ഞച്ചൻ വണ്ടിയുടെ പുറകിൽ കയറിയിരുന്ന് പോയി, ഞാൻ ഗേറ്റ് പൂട്ടി ഫ്രൻ്റ് വാതിലടച്ച് അമ്മാവൻ്റെ മുറിയിൽ കയറി. കുട്ടിത്തേവാങ്കിന് പേടി ഉണ്ടെന്നു തോന്നുന്നു.
കിളി: അതേ, വാതിൽ അടച്ചു കുറ്റി ഇടരുത് കേട്ടോ. വാതിൽ അടക്കേണ്ട.
ഞാൻ: എങ്ങനെ വിശ്വസിക്കും. എന്നെ പുകച്ചു ചാടിക്കാൻ നടക്കുന്ന ആളല്ലേ. ആ വണ്ടിയുടെ താക്കോൽ എടുത്തു വച്ചതു കാരണം ഇതുവരെ സ്റ്റാർട്ട് ചെയ്തിട്ടില്ല. അത് ഏതു കോലം ആയെന്ന് ദൈവത്തിനെ അറിയൂ. എനിക്കൊന്നുമില്ല, നിങ്ങളുടെ ചേട്ടൻറെ വണ്ടി. ശരി പോയി കിടന്നോളൂ ഞാൻ വാതിൽ അടക്കുന്നില്ല.
ഞാൻ മുറിയിൽ കയറി കിടന്നു. ഹാളിലെ ലൈറ്റ് ഇട്ടു കൊണ്ടാണ് ഞങ്ങൾ കിടന്നത്. ഇവൾ എന്നെ ഒരുപാട് അവഹേളിക്കുന്ന തരത്തിൽ പെരുമാറിയിട്ടുള്ളത് ആണ്, നേരം വെളുത്തിട്ട് പണി കൊടുക്കണോ, അതോ ഇപ്പോഴോ. ഈ രാത്രി ഏതായാലും വേണ്ട എന്ന് തീരുമാനിച്ചു കിടന്നുറങ്ങി.
ഞാൻ എഴുന്നേൽക്കുന്നത് ബാത്റൂമിൽ വെള്ളം വീഴുന്ന ഒച്ച കേട്ടാണ്. ഞാൻ കിടന്നിരുന്ന റൂമിൻറെ അറ്റാച്ച്ഡ് ബാത്റൂം വാതിൽ തുറന്നിട്ട്, ബക്കറ്റ് വെച്ച് ടാപ്പു തുറന്നിട്ടിരിക്കുന്നു. ഇവൾ മനുഷ്യനെ മനപ്പൂർവ്വം ഉപദ്രവിക്കുന്നതാണ്. സമയം നോക്കുമ്പോൾ 6:45 AM, ഞാനവിടെ കിടന്നുകൊണ്ട് തന്നെ ബാത്ത് റൂമിലേക്ക് നോക്കി അവിടെ ആരെയും കണ്ടില്ല. കുറച്ചുകഴിഞ്ഞ് അവൾ ബാത്റൂമിലേക്ക് കയറി പോകുന്നത് കണ്ടു. ആ വെള്ളം അവിടെ കമഴ്ത്തി കളഞ്ഞു അവൾ വീണ്ടും തിരിച്ചു പോയി. വാതിലടച്ച് കുറ്റിയിട്ടു കിടക്കാത്തതിൻ്റെ ദോഷം ഇപ്പോഴാണ് മനസ്സിലായത്. പെട്ടെന്നാണ് അമ്മൂമ്മ ഇല്ലാത്ത കാര്യം ഓർമ്മയിൽ വന്നത്, ഇവൾക്ക് ഇട്ട് ഒരു പണി കൊടുക്കാൻ പറ്റിയ ദിവസം. എന്തു ചെയ്യണമെന്ന് ഓർത്തിട്ട് ഒരു രൂപവും കിട്ടിയില്ല, ഇനി വാതിലടച്ചു കുറ്റിയിട്ടു കിടന്നാൽ ഉറങ്ങിപ്പോകും അമ്മുമ്മ വരുന്നതിനുമുമ്പ് ചെയ്യണം. ഞാൻ എഴുന്നേറ്റു എൻറെ ബെഡ്റൂമിലേക്ക് പോയി ബ്രഷും പേസ്റ്റും എടുത്തു ബാത്റൂമിൽ കയറി പ്രാഥമിക കാര്യങ്ങളെല്ലാം നിറവേറ്റി. അപ്പോഴും അവൾക്കുള്ള പണി ആലോചിക്കൊണ്ടിരുന്നു. പുറത്തേക്കിറങ്ങി വെളുപ്പിന് മഴപെയ്തിട്ടുണ്ട്, ഗേറ്റ് തുറന്നു വീടിനു പുറകിലൂടെ നടന്നപ്പോൾ അയയിൽ അവളുടെ ഡ്രസ്സുകൾ ഒക്കെ അലക്കി ഇട്ടിരിക്കുന്നത് കണ്ടു. അയയുടെ താഴെ അവിടവിടെ ചെളിയും വെള്ളവും ആയി കിടക്കുന്നു. ഞാൻ ചുറ്റും നോക്കി ആളെ അവിടെയെങ്ങും കാണാനില്ല, അയ ഞാൻ വലിച്ചു പൊട്ടിച്ചു കയർ ആയതിനാൽ പെട്ടെന്ന് പൊട്ടി. തുണികൾ ഒക്കെ താഴെ വീണു, ഞാൻ പതിയെ അവിടെ നിന്നും മാറി. വീടിൻറെ ഫ്രൻ്റിലൂടെ മുകളിൽ ഞാൻ കിടക്കുന്ന മുറിയിൽ കയറി. അവിടെനിന്നും ജനലിലൂടെ നോക്കിയാൽ അയയും പുറകുവശവും കാണാം. കുറച്ചുകഴിഞ്ഞ് നോക്കിയപ്പോഴും തുണിയും അയയും അങ്ങനെ തന്നെ കിടപ്പുണ്ട്. അവൾ അടുക്കളയിൽ എന്തോ തകൃതിയായ പണിയിലാണെന്ന് തോന്നുന്നു. അമ്മൂമ്മ വന്നിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു. വയറ്റിൽ നിന്ന് വിശപ്പിൻറെ വിളി ഉയർന്നു തുടങ്ങി. ഇവിടെ നിന്നും ഭക്ഷണം കിട്ടുമെന്ന് തോന്നുന്നില്ല. അമ്മൂമ്മ ഉണ്ടായിരുന്നെങ്കിൽ ഭക്ഷണം കിട്ടിയേനെ. താഴെ ലാൻഡ് ഫോൺ അടിക്കുന്നത് കേട്ടു, കിളി പോയി അറ്റൻഡ് ചെയ്തു. വളരെ താഴ്ന്ന ശബ്ദത്തിൽ ആണ് സംസാരിക്കുന്നത്, എന്താണെന്നറിയാൻ ഞാൻ താഴേക്ക് ചെന്നപ്പോഴേക്കും
ബ്രോ ഈ സ്റ്റോറി കോപ്പി ആണോ ? വേറെ site ഇൽനിന്നും
എല്ലാവർക്കും നന്ദി…..???
❤?
?
Bro യുടെ friend മറ്റൊരു ആൾക് കഥ പറഞ്ഞു കുടുത്തൂനോ എന്ന് ഒരു സംശയം
The story of killikoodu
Same pitch enikkum thonni bro njnum കിളിക്കൂട് vaayichattond
?❤
ഇതിപ്പോൾ ഓൻ പട്ടിണികിടന്ന് ചാകുവല്ലോ.. ????
Nannayittund. Waiting for next part…
❤️
???
?????. ദാസൻ കൃഷ്ണ ആയി കിളിക്കൂട് കൂടെവിടെ ആയി.. ?????.
Bro ജീവിതം
അത് വേറെ ആൾ ആണ് ബ്രോ
Oh
എല്ലാവർക്കും നന്ദി???