കൂടെവിടെ? – 1 [ദാസൻ] 128

എല്ലായിടത്തും അവളുടെ ഒരു നിയന്ത്രണം വന്നു. അവളാണ് അവരുടെ ബന്ധു എന്നും ഞാൻ വെറും അയൽക്കാരൻ ആണെന്നും അവളുടെ പെരുമാറ്റത്തിൽ നിന്നും എനിക്ക് ബോധ്യമായി. ഉത്സവത്തിന് കൊടി കയറുന്ന അന്ന്, അമ്മാവൻ ഒക്കെ പുറത്തുപോയപ്പോൾ ഞാൻ ആ മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു പാട്ടു കേട്ടു കൊണ്ടിരിക്കുന്ന സമയം അവൾ വന്ന് അത് ഓഫ് ചെയ്തു. വീണ്ടും ഓൺ ചെയ്തെങ്കിലും, അവൾ അതിന് അനുവദിച്ചില്ല.
കിളി: അമ്പലപ്പറമ്പിൽ നിന്നും ആവശ്യത്തിൽ കൂടുതൽ ശബ്ദം കേൾക്കുന്നുണ്ട്, പിന്നെ ഇവിടെനിന്നും അതേ ശബ്ദത്തിൽ പാട്ടു വെക്കണ്ട.
ഞാൻ അവിടെനിന്നും പിണങ്ങി ഇറങ്ങി. അവളുടെ വല്യമ്മയുടെ വീട്, ഞാൻ അവിടെ കൂട്ടുകിടക്കാൻ ചെല്ലുന്ന ആൾ എന്ന മനോഭാവം ഉള്ളതുകൊണ്ടാണല്ലോ ഈ പ്രവർത്തി. അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആ പരിസരം മുഴുവൻ ട്യൂബ് ലൈറ്റുകളാൽ അലംകൃതം ആയിരുന്നു. രാത്രിയിലും പകലു പോലെ വെളിച്ചം. അന്ന് സാംബശിവൻ്റെ, ദി പവർ ഓഫ് ഡാർക്നെസ് അഥവാ അനീസ്യ എന്ന കഥാപ്രസംഗം ആയിരുന്നു. അത് കേൾക്കാൻ ഒരുപാട് ജനങ്ങൾ അമ്പലപ്പറമ്പിൽ നിറഞ്ഞിരുന്നു. അവളും അമ്മായിയും അമ്മൂമ്മയും ചിറ്റയും ഒരുമിച്ചാണ് കഥകേൾക്കാൻ അമ്പല പറമ്പിലേക്ക് വന്നത്. പിള്ളേര് ഉറങ്ങിയിട്ട് അമ്മാവനെയും കുഞ്ഞച്ഛനെയും ഏൽപ്പിച്ചിട്ടാണ് ഇവരുടെ വരവ്. അവർ രണ്ടുപേരും കൂടി അവിടെ കമ്പനി കൂടുകയായിരിക്കും. കൂട്ടുകാരോടൊപ്പം നിന്ന എന്നെ കണ്ടപ്പോൾ ഒരു പുച്ഛ ഭാവത്തോടെ അവൾ നടന്നു പോയി, കൂടെയുണ്ടായിരുന്ന അമ്മായിയും ചിറ്റയും അമ്മുമ്മയും എന്നെ കണ്ടു ചിരിച്ചു. കഥ ഗംഭീരമായി അവതരിപ്പിച്ചു. കഥയിലെ ഓരോ വരികളും യുവ ഹൃദയങ്ങളിൽ അലയടിക്കുന്ന രീതിയിലാണ് ശ്രീ സാംബശിവൻ അവതരിപ്പിച്ചത്. തരുന്നിതാ ഞാനെൻ ഹൃദയം……
തരുന്നു നിഖിതയ്ക്ക് എൻ ഹൃദയം….. എന്ന് തുടങ്ങുന്ന വരികൾ എപ്പോഴും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന വിധത്തിൽ അവതരിപ്പിച്ചു. കഥ അവസാനിച്ചത് എല്ലാവരുടെയും മനസ്സ് നൊമ്പരപ്പെടുത്തി ആണ്. കഥ കഴിഞ്ഞു പോകുമ്പോൾ അമ്മായി എന്നോട് പറഞ്ഞു അധികം നേരം ചുറ്റി തിരിയാതെ വന്നു കിടക്കടാ ചെക്കാ. ഇവരൊക്കെ വന്നെങ്കിലും ഇപ്പോഴും കിടക്കുന്നത് അവിടെത്തന്നെയാണ്. അമ്മയുടെ വീട്ടിലും നിറയെ ആളുകൾ ആണ്. വീട്ടിൽ നിന്നും അച്ഛനും അമ്മയും അനിയനും പെങ്ങളും ചിറ്റയും മറ്റു ബന്ധുമിത്രാദികളും ഒക്കെയുണ്ട്. അല്ലെങ്കിലും എൻറെ കിടപ്പ് അവിടെത്തന്നെയാണ്. പക്ഷെ അവൾക്ക് ഞാനൊരു അധികപ്പറ്റാണ്. എപ്പോൾ നോക്കിയാലും അവഹേളിക്കാനും നിഷേധിക്കാനോ അവസരങ്ങൾ അവൾ ഉണ്ടാക്കി കൊണ്ടിരുന്നു. അവളുടെ ഉപദ്രവം സഹിക്കവയ്യാതെ ഞാൻ അങ്ങോട്ട് ചെല്ലാതെ ആയി. എൻറെ അമ്മ വീടും ഈ വീടും തമ്മിൽ ഏകദേശം അര കിലോമീറ്റർ വ്യത്യാസമുണ്ട്. ഉത്സവം ഒക്കെ കഴിഞ്ഞു, ദിവസങ്ങൾ അങ്ങനെ നീങ്ങി. ഒരുദിവസം അമ്മാവൻ വഴിയിൽ വച്ച് എന്നെ കണ്ടു.
അമ്മാവൻ: എന്താടാ നിന്നെ ഇപ്പോൾ അങ്ങോട്ട് ഒന്നും കാണുന്നില്ലല്ലോ?
ഞാൻ: ഒരു ടെസ്റ്റ് ഉണ്ടായിരുന്നു അമ്മാവാ, അതിൻറെ കുറച്ചു തിരക്കിലായിരുന്നു.
അമ്മാവൻ: ഞങ്ങൾ രണ്ടു ദിവസം കഴിയുമ്പോൾ പോകും, പിന്നെ അവിടെ അമ്മയും കിളിയും മാത്രമേ ഉണ്ടാവൂ. നീ അവിടെ വന്ന് നിന്നാൽ അവർക്കൊരു സഹായമാവും. നീ ഇന്ന് അങ്ങോട്ട് വാ.
ഇതു പറഞ്ഞ് അമ്മാവൻ പോയി. എന്തിനാ അവളുടെ മുമ്പിൽ പോയി ഞാൻ വെറുതെ നാണം കെടന്നു. അമ്മാവൻ വിളിച്ചതല്ലെ, അവിടെ വരെ ഒന്ന് ചെന്നിട്ട് വരാം. കുറച്ചുകഴിഞ്ഞ് ഞാൻ ആ വീട്ടിലേക്ക് ചെന്നു. എന്നെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു പുച്ഛം, വലിഞ്ഞുകയറി വന്നേക്കുന്നു എന്നൊരു തോന്നൽ. അമ്മുമ്മ എന്നെ കണ്ടപ്പോൾ,

17 Comments

  1. ബ്രോ ഈ സ്റ്റോറി കോപ്പി ആണോ ? വേറെ site ഇൽനിന്നും

  2. എല്ലാവർക്കും നന്ദി…..???

  3. ❤?

  4. Bro യുടെ friend മറ്റൊരു ആൾക് കഥ പറഞ്ഞു കുടുത്തൂനോ എന്ന് ഒരു സംശയം

  5. The story of killikoodu

    1. Same pitch enikkum thonni bro njnum കിളിക്കൂട് vaayichattond

  6. നിധീഷ്

    ഇതിപ്പോൾ ഓൻ പട്ടിണികിടന്ന് ചാകുവല്ലോ.. ????

  7. Nannayittund. Waiting for next part…

  8. ❤️

  9. ?????. ദാസൻ കൃഷ്ണ ആയി കിളിക്കൂട് കൂടെവിടെ ആയി.. ?????.

  10. Bro ജീവിതം

    1. കള്ള കണ്ണൻ

      അത് വേറെ ആൾ ആണ് ബ്രോ

        1. എല്ലാവർക്കും നന്ദി???

Comments are closed.