കൂടെവിടെ? – 1 [ദാസൻ] 128

കൂടെവിടെ? – 1

Author : കൃഷ്ണ

 
എൻകിട്ടെ ഒരു നൻപൻ സൊന്ന കഥൈ സൊല്ലട്ടുമാ. എൻ നൻപൻ പേർ രാധാകൃഷ്ണൻ 46 വയസ്സ്. അവനുടെ അനുഭവത്തിൽ നടന്ന കഥയാണ് പറയുന്നത്. കഥ നടക്കുന്നത് 22 വർഷങ്ങൾക്ക് മുമ്പ് അപ്പോൾ അവനെ 24 വയസ്സ്.
അവൻ ചെറുപ്പം മുതലേ അമ്മ വീട്ടിലാണ് നിൽക്കുന്നത്. രണ്ടു വയസ്സു മുതൽ തന്നെ അമ്മ വീട്ടിലാണ്. ഒരു ഗ്രാമത്തിൽ ആണ് വീട്. ഒഴിഞ്ഞ സ്ഥലങ്ങൾ കൂടുതലുള്ള പ്രദേശം. അവിടെ പൊന്തക്കാടുകളും പൊന്തക്കാട്ടിൽ കൂടുതൽ കമ്മ്യൂണിസ്റ്റ് പച്ചയും സ്നേഹ കായ്കളും വട്ടയിലയും ആണ്. അതിനിടയിലൂടെ നടപ്പാതകളും ചെറിയ തോടുകളും കുളങ്ങളൊക്കെ ഉള്ളതാണ്. ഈ ഒഴിഞ്ഞ പറമ്പിൽ കൂടെ കുറച്ച് പടിഞ്ഞാറോട്ട് നടന്നാൽ അവിടെ ചെമ്മീൻ കെട്ടുകൾ ആണ്. ചെമ്മീൻ കെട്ടുകൾ എന്ന് പറഞ്ഞാൽ ആറുമാസം ചെമ്മിൻ കൃഷിയും ബാക്കിയുള്ള സമയം നെൽകൃഷിയും. വീടിന് അടുത്ത് തന്നെ ഒരു പഴയ അമ്പലമുണ്ട്. അമ്പലത്തിന് ചുറ്റും നല്ല പഞ്ചാര മണലാണ്. അമ്പലം വക ഭൂമിയാണത്, ഏകദേശം മൂന്ന് ഏക്കറോളം വരും. അമ്പലത്തിലെ ദേവൻ ഇരിക്കുന്നത് ഒരു ചുറ്റുമതിൽ കെട്ടിനകത്ത് ആണ് ഉപദേവതകൾ പുറത്തും. ഇവിടെയാണ് വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടു വന്നാൽ കുട്ടികൾ കളിക്കുന്നത്. കോട്ട കളി, കിളിമാസ് കളി, കബഡി ഫുട്ബോൾ എന്നുവേണ്ട എല്ലാ കളികളും ഈ ഗ്രൗണ്ടിലാണ് നടക്കുന്നത്. സന്ധ്യ ആയിക്കഴിഞ്ഞാൽ എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോകും. പിന്നെ ഈ ഗ്രൗണ്ട് കയ്യടക്കുന്നത് പ്രായമായ കുറെ കാരണവന്മാരും ചെറുപ്പക്കാരും ആണ്. അവരവിടെ കൂടിയിരുന്ന് രാഷ്ട്രീയവും കലയും എല്ലാം ചർച്ച ചെയ്യും. പല ഗ്രൂപ്പുകൾ ഉണ്ടാവും. പിന്നെ ഓണത്തിനുള്ള പരിപാടി നടക്കുന്നതും ഈ അമ്പലപ്പറമ്പിൽ ആണ്. ഏപ്രിൽ മാസത്തിലാണ് ഈ അമ്പലത്തിൽ ഉത്സവം. മൂന്നു ദിവസമാണ് ഉത്സവം, ഈ ദിവസങ്ങളിലെല്ലാം ഇവിടെ നാടകവും ബാലെയും കഥാപ്രസംഗവും ഒക്കെ ഉണ്ടാവും. അന്ന് ഈ നാട്ടുകാർക്ക് അവരുടെ മക്കളും ബന്ധുക്കളും എല്ലാം വന്നുചേരുന്ന ദിവസങ്ങളാണ്. എനിക്ക് തോന്നുന്നത് ആ ദിവസങ്ങളിലാണ് എല്ലാ ആണുങ്ങളും ഷർട്ട് ഇടുന്നത്. ഈ ദിവസങ്ങളിൽ ഒഴിച്ച് ഏതുസമയവും ഷർട്ട് ധരിച്ച് നടക്കുന്നത് കൗമാരക്കാരും ചെറുപ്പക്കാരും ആണ്. ഇതാണ് പൊതുവേ ആ സ്ഥലത്തെക്കുറിച്ച് പറയാനുള്ളത്, പിന്നീട് വരുന്ന സംഭവങ്ങൾ യഥാസമയം വിവരിക്കുന്നതാണ്. ഇവൻറെ അമ്മയുടെ വീടിന് അടുത്ത് അമ്മൂമ്മയുടെ അമ്മാവൻറെ മകൾ താമസിക്കുന്നുണ്ട്. എന്നുവെച്ചാൽ അവൻറെ വകയിലെ ഒരു അമ്മുമ്മ. ഇവരുടെ വീട് രണ്ടു നിലകളിലായി 4 ബെഡ്റൂം ഓടുകൂടിയതാണ്. അപ്പൂപ്പൻ മരിച്ചു പോയിരുന്നു. അമ്മുമ്മക്ക് രണ്ട് മക്കളാണ് ഒരാണും ഒരു പെണ്ണും. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു, മകൻ ഫാമിലിയോടെ ഗൾഫിലാണ്.അമ്മുമ്മയുടെ മകനെയും അവൻ അമ്മാവൻ എന്നാണ് വിളിക്കുന്നത്. അമ്മാവന് അഞ്ച് വയസ്സായ ഒരു ആൺകുട്ടി ഉണ്ട്. അമ്മൂമ്മയുടെ മകളെ അവൻ ചിറ്റ എന്നാണ് വിളിക്കുന്നത്. ചിറ്റയെ കല്യാണം കഴിച്ചു കൊടുത്തിരിക്കുന്ന കുറച്ച് അകലെയാണ്. ചിറ്റക്ക് രണ്ടു കുട്ടികൾ ഇപ്പോൾ പ്രഗ്നൻറ് ആണെന്ന് പറയുന്നതും കേട്ടു. കുഞ്ഞച്ചൻ ഹെൽത്തിൽ അറ്റൻഡർ ആണ്. ഇവർ താമസിക്കുന്നത് ഇവിടെ നിന്നും മൂന്നു കിലോമീറ്റർ മാറിയാണ്, അപൂർവമായേ അവർ ഇങ്ങോട്ട് വരാറുള്ളൂ. അമ്മുമ്മ മാത്രമേ ഇവിടെയുള്ളൂ, അതിനാൽ കൂട്ടുകിടക്കാൻ പോകുന്നത് ഇവനും. അവൻ മുകളിലത്തെ നിലയിലെ ഒരു ബെഡ് റൂമിലാണ് കിടക്കുന്നത്.

17 Comments

  1. ബ്രോ ഈ സ്റ്റോറി കോപ്പി ആണോ ? വേറെ site ഇൽനിന്നും

  2. എല്ലാവർക്കും നന്ദി…..???

  3. ❤?

  4. Bro യുടെ friend മറ്റൊരു ആൾക് കഥ പറഞ്ഞു കുടുത്തൂനോ എന്ന് ഒരു സംശയം

  5. The story of killikoodu

    1. Same pitch enikkum thonni bro njnum കിളിക്കൂട് vaayichattond

  6. നിധീഷ്

    ഇതിപ്പോൾ ഓൻ പട്ടിണികിടന്ന് ചാകുവല്ലോ.. ????

  7. Nannayittund. Waiting for next part…

  8. ❤️

  9. ?????. ദാസൻ കൃഷ്ണ ആയി കിളിക്കൂട് കൂടെവിടെ ആയി.. ?????.

  10. Bro ജീവിതം

    1. കള്ള കണ്ണൻ

      അത് വേറെ ആൾ ആണ് ബ്രോ

        1. എല്ലാവർക്കും നന്ദി???

Comments are closed.