കാതോരം 2 ??? [നൗഫു] 4412

❤❤❤

 

എല്‍പി, യുപി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി ഇതെല്ലാം ഉൾകൊണ്ട വലിയ ഒരു സ്കൂൾ ആയിരുന്നു അത്.. വലിയ ഒരു ഗ്രൗണ്ട്.. അതിന് ചുറ്റിലുമായായിരുന്നു സ്കൂള്‍ ബ്ലോക്കുകൾ മുഴുവൻ…

 

ക്ലാസ്സിൽ ഭൂരിഭാഗം പേരും ആ സ്കൂളിൽ പഠിച്ചു വന്നവർ തന്നെ.. ഞാനടക്കം അഞ്ചു പെൺകുട്ടികൾ, കൂടാതെ ആറു ആൺകുട്ടികൾ മാത്രമേ പുറത്ത് നിന്നുള്ള സ്കൂളിൽ നിന്നായുള്ളു…

 

ഒരൊറ്റ കുട്ടിയെ പരിചയം ഇല്ല.. നേരത്തെ പറഞ്ഞ ഫാരിസിനെ അല്ലാതെ… ഭാഗ്യം ഒരാളെങ്കിലും വീടിന്റെ അടുത്ത് നിന്നുള്ളത് നന്നായി… ഒരു കൂട്ടുകാരനായി അവൻ മാത്രമേ ക്ലാസ്സിൽ ഉള്ളൂ.. അവനോട് മാത്രമേ ഇടയ്ക്കെങ്കിലും സംസാരിക്കാറുള്ളു…

 

ഞാനും അവനും രാവിലെയും സ്കൂൾ വിട്ടു വൈകീട്ടും ഒരേ ബസ്സിൽ ആയിരുന്നു യാത്ര…

 

ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടുണ്ടാവും…ക്ലാസിലെ ഒരു കുട്ടിക്ക് എന്നെ ഇഷ്ട്ടമാണെന്ന് അടക്കം പറച്ചിലുകൾ കേൾക്കാൻ തുടങ്ങി…

 

പെട്ടന്ന് അങ്ങനെ യൊക്കെ കേൾക്കാൻ തുടങ്ങിയപ്പോൾ എന്റെ മനസിൽ വല്ലാത്ത ദേഷ്യവും സങ്കടവും ഉരുണ്ട് കൂടുവാൻ തുടങ്ങി.. ഒരിക്കൽ പോലും ഇവർ അടക്കം പറയുന്ന ചെക്കനെ ഞാൻ നോക്കുകയോ ഒന്ന് സംസാരിക്കുകയോ ചെയ്തിട്ടില്ല…

 

ഉള്ളിൽ വല്ലാതെ സങ്കടം നിറയുന്നത് പോലെ.. അവർ പറയുന്ന ആ ചെക്കന്റെ പേര് പോലും ഞാൻ അവരിൽ നിന്നായിരുന്നു കേട്ടത്…

 

Updated: November 19, 2021 — 4:02 pm

20 Comments

  1. വിശ്വനാഥ്

    ???????????

  2. Nannayitt thanne munnott povunund.. Ishtaamaayi..
    Aduthe baagathinu vendi kaathirikunnu ??

    1. ഇത്താത്ത അമ്മളെ കഥ വായിക്കാൻ തുടങ്ങി.. ??????

      ഫസ്റ്റ് പാർട്ടിൽ കമെന്റ് കണ്ട് ട്ടോ.. കുറച്ചു തിരക്കിൽ ആണ്..

  3. Next part

  4. Nannayittund. Wtg 4 not part…

    1. താങ്ക്യൂ ??

  5. ♥♥♥♥♥♥♥

  6. ആകെ മൊത്തം totally എത്ര ഭാഗങ്ങൾ കാണും naufu ഇക്ക??

      1. എന്നാല്‍ ശരി ?‍♂️?‍♂️?‍♂️?‍♂️

      2. അൽ കുട്ടൂസ്

        എന്നാ പിന്നെ 66 ഉം വന്നിട്ട് വായിക്കാം ലെ??

        1. Hey.. ഇത് ഒരു വരുമ്പോള്‍ തന്നെ വായിക്കാം… പെട്ടെന്ന് പെട്ടെന്ന് വരും… upcoming stories il കാണുന്നുണ്ട്

          1. അൽ കുട്ടൂസ്

            ന്നാലും 5 ദിവസം ഒക്കെ വെയിറ്റ് ചെയ്യണ്ടെ അണ്ണാ?

          2. അതൊരു kathirippano…

          3. അൽ കുട്ടൂസ്

            ഇങ്ങളോട് വാദിക്കാൻ ഞാൻ ഇല്ലെ??

            എന്റെ ഒരു ഇതിൽ കുറച്ച് ഭാഗങ്ങൾ വന്നിട്ട് ഒരുമിച്ച് വായിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി

            66 പാർട്ട് ഒക്കെ ഉണ്ട് ലെ

            ഇനി മെല്ലെ വായിച്ച് തുടങ്ങാം

          4. ആരെ വിശ്വസിച്ചാലും ഇങ്ങേരെ വിശ്വസിക്കരുത്.
            25 എന്ന് ഡേറ്റ് വച്ച് ആളെ പറ്റിക്കുന്നതാണ്. മിക്കവാറും അതിന് മുന്നേ വരും.

Comments are closed.