കാതോരം 3 ??? [നൗഫു ] 3946

കാതോരം 3

Auther : നൗഫു

കാതോരം 2

IMG-20211113-WA0087

പുതിയ ക്ലാസ്സ്‌ റൂം.. പുതിയ സ്കൂൾ ദിനങ്ങൾ ..

അതിലും കൂട്ടുകാർ പഴയത് തന്നെ….. ടീച്ചർസിലും മാറ്റമില്ല…

എല്ലാവരും ആദ്യ ദിവസം തന്നെ എത്തിയിട്ടുണ്ട്..

ഷാമു എന്നെ കണ്ട ഉടനെ തന്നെ ഓടി വന്നു..

“”എടി. നീ എന്താ നേരം വൈകിയേ. എത്ര നേരമായി ഞങ്ങളൊക്കെ വന്നിട്ട്…””

അവൻ എന്നെ നല്ല പരിചയം ഉള്ളത് പോലെ സംസാരിച്ചു കൊണ്ട് അരികിൽ ഉള്ള എന്റെ കൂട്ടുകാരികളെയും അജുവിനെയും ചൂണ്ടി കാണിച്ചു തന്നു..

ഞാൻ എന്താ ഇവന്റെ ലവർ ആണോ.. അത് പോലെ ആയിരുന്നു ഷാമുവിന്റെ കാട്ടികൂട്ടലുകൾ…

ഷാമുവിന്റെ പെർഫോമൻസ് കണ്ടിട്ടാണെന്ന് തോന്നുന്നു ഖദീജയും മറ്റുള്ളവരും എന്നെ നോക്കി ചിരിക്കുന്നുണ്ട്.. ഞാൻ ഒന്നു ചുണ്ട് കടിച്ചു കൊണ്ട് അവരുടെ അടുത്തേക് നടന്നു എന്റെ കൂടേ തന്നെ ഷാമുവും..

ആകെ ഒരു നാണക്കേട് പോലെ…

“”എന്താടി ഒരു ഇളി..””

ഞാൻ ഖദീജയുടെ തോളിലേക് കൈ മുട്ട് കയറ്റി വെച്ചു കൊണ്ട് ചോദിച്ചു..

“”ഹേയ് ഒന്നുമില്ല… നിങ്ങളെ രണ്ടു പേരെയും ഒരുമിച്ചു കണ്ടപ്പോൾ എന്നതെക്കെയോ ഓർത്തു പോയി..””

അവളുടെ മറുപടി കേട്ട ഉടനെ തന്നെ അവളുടെ ഇടുപ്പിൽ നല്ല ഒരു നുള്ള് കൊടുത്തു അടക്കി നിർത്തി..

ആ… ഈ പെണ്ണ് എന്നും പറഞ്ഞു അവൾ എന്നെ അടിക്കാനായി ഓടി വന്നു..

ഞാൻ ക്ലാസിലേക് കയറി ഞങ്ങളുടെ ബെഞ്ചിന്റെ അടുത്തേക് എത്തി…

ലാസ്റ്റ് നിന്നും രണ്ടാമത്തെ ബെഞ്ചിൽ ആയിരുന്നു ഞങ്ങൾ ആദ്യമേ ഇരിക്കാറുള്ളത്..

ഞാനും തെച്ചിയും ഖദീജയും. കൂടേ എന്റെ ആദ്യ ഫ്രണ്ട് സനയും. അവൾ ഒരു മിണ്ടാപൂച്ച ആയിരുന്നു.. ഞങ്ങളുടെ തൊട്ടു പിറകിലായി ഒരു ബെഞ്ചു കൂടേ ഉണ്ട് അതിലായിരുന്നു ഷാമുവും അജുവും പിന്നെ നിദാസും…

അന്നത്തെ സംഭവത്തിന് ശേഷം പെട്ടന്ന് അജുവിനെ പോലെ എന്റെ ബെസ്റ്റ് ഫ്രണ്ടായി ഷാമുവും മാറി.. എന്റെ തൊട്ടു പുറകിലായിട്ട് ആയിരുന്നു അവൻ ഇരുന്നത്..

❤❤❤

ഷാമുവിന് ആണേൽ ഫാത്തിമയെ എപ്പോഴും കണ്ടുകൊണ്ടിരിക്കുക എന്നൊരു ഉദ്ദേശം മാത്രമായിരുന്നു മനസിൽ.. അവളുടെ തൊട്ടു പിറകിൽ ആയത് കൊണ്ട് തന്നെ ഇടക്ക് വഴക്ക് കൂടാനും അടി കൂടാനും എളുപ്പമായിരുന്നു..

ഇതെല്ലാം സൂഷ്മ മായി വീക്ഷിക്കുന്ന ഒരാൾ കൂടേ ഉണ്ടായിരുന്നു ആ ക്ലാസ്സിൽ.. ഹെന്ന..

❤❤❤

ഹെന്ന അവർ തമ്മിൽ ഇഷ്ട്ടത്തിലാണെന്നായിരുന്നു വിശ്വസിച്ചിരുന്നത്.. അവർ തമ്മിൽ അടുത്ത് ഇടപെടുന്നതൊന്നും അവൾക്കിഷ്ട്ടപെട്ടിരുന്നില്ല..

ഫാത്തിമയെയും ഷാമുവിനെയും തെറ്റിക്കാനായി ഇടക്കിടെ ഓരോ പാരകൾ ഹെന്നയും ഫ്രണ്ട്സും ചെയ്തുവെങ്കിലും അതെല്ലാം മുളയിലേ തന്നെ ചീറ്റി പോയികൊണ്ടിരുന്നു..

ഹെന്നയോട്..ഷാമു സംസാരിക്കുന്ന സമയം ആണേൽ അവൾ ഫാത്തിമയെ നോക്കി പുച്ഛിച്ചു ചിരിക്കുവാനും മറന്നില്ല…

പക്ഷെ അതൊന്നും എന്നെ ബാധിക്കുന്ന വിഷയമേയല്ല എന്ന പോലെ ആയിരുന്നു ഫാത്തിമയുടെ പെരുമാറ്റം..

❤❤❤

ഷാമു തന്നോട് സംസാരിക്കുമ്പോഴും അടുത്ത് വന്നിരിക്കുമ്പോഴും മറ്റുള്ളവരിൽ വ്യത്യാസമായിട്ടാണ് അവന് തന്നോടുള്ള സമീപനം എന്ന് ആ ഓരോ നിമിഷങ്ങളിലും മനസിലാകാറുണ്ട്.. അവൻ ഒരു ഫ്രണ്ട് ആണെന്ന് പറയുമ്പോഴും.. അതിനെല്ലാം ഉപരി പ്രണയിനിയോട് എന്ന പോലെ ആയിരുന്നു പലപ്പോഴും ഉള്ള പെരുമാറ്റം. പക്ഷെ അതെല്ലാം എന്റെ തോന്നലാണെന്നുള്ള രീതിയിൽ മാത്രമേ ഞാൻ എടുത്തിരുന്നുള്ളു..

കാരണം നിങ്ങൾക് അറിയാമല്ലോ.. ആ സമയം ഒരു പ്രണയം മനസിൽ താലോലിക്കുക എന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.. പേടിയോ മറ്റെന്തോ എന്നെ അതിൽ നിന്നെല്ലാം പിന്തിരിപ്പിച്ചു…

ഒരിക്കൽ ഞാൻ എന്റെ ബെഞ്ചിൽ ഒരു പുസ്തകവും വായിച്ചു ഇരിക്കുക ആയിരുന്നു… ആ സമയം ക്ലാസ്സിൽ ടീച്ചഴ്സ് ആരുമില്ല.. പെട്ടന്ന് ഷാമു എന്റെ അടുത്ത് വന്നിരുന്നു….എന്റെ നേരെ ഒരു ബുക്ക്‌ നീട്ടി.. അതൊരു കുഞ്ഞു ഡയറി പോലെ ഉള്ള ബുക്ക്‌ ആയിരുന്നു..

മുന്നിൽ നിറയെ ലവ് ചിഹ്നങ്ങൾ വരച്ചു വെച്ചിരുന്നു…

അതിൽ ഒന്ന് മുതൽ കുറെ അക്കങ്ങൾ എഴുതി കുറെ പേജുകൾ .. ഓരോ പേജുകളും വായിച്ചു ഞാൻ മെല്ലെ പേജ് മറിച്ചു കൊണ്ടിരുന്നു …

അവസാനം അതിൽ ഇരുപത്തി മൂന്നാമതെ പേജിൽ ഒരു പേര് കണ്ടു.. ഒരു ഷോക്ക് ഏറ്റത് പോലെ… കൈ കാലുകളിൽ ഒരു വിറയൽ പോലെ…

23 : ഫാത്തിമ…

“”ഇതെന്താ.””

ഉള്ളിൽ നിന്നും വാക്കുകൾ കിട്ടാതെ ശബ്ദം ഇടറി കൊണ്ട് ഞാൻ അവനോട് ചോദിച്ചു…

അവൻ ഒരു പുഞ്ചിരി നൽകി.. പിന്നെ മെല്ലെ പറഞ്ഞു തുടങ്ങി.. അവന്റെ കഴിഞ്ഞു പോയ കാലം.. അഞ്ചാം ക്ലാസ് മുതൽ അവൻ വീഴ്ത്തിയ, അവൻ ഇഷ്ട്ടപെട്ട ഓരോ പെൺകുട്ടികളുടെയും പേരുകൾ ആയിരുന്നു അതിൽ…

അതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് പെട്ടന്ന് എന്റെ പേര് കണ്ട ഓർമ്മ വന്നത്… ഞാൻ പെട്ടന്ന് തന്നെ ചോദിച്ചു…

“”അപ്പൊ നീ എന്നെ ഇഷ്ട്ടപെട്ടിരുന്നോ..””

മനസിൽ അടക്കി വെക്കാൻ കഴിയാത്ത വിറയലോടെ ഞാൻ ഷാമുവിനോട് ചോദിച്ചു…

“ഹേയ്.. ഇല്ല…””

അവൻ ആദ്യം എന്നെ നോക്കിയെങ്കിലും പെട്ടന്ന് പുറത്തേക് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു..

അവന്റെ കണ്ണുകളുടെ ചലനത്തിൽ നിന്ന് തന്നെ ഞാൻ അറിയുന്നുണ്ട് ഷാമുവിന് എന്നോട് തോന്നിയ ഇഷ്ടം..

കുറച്ചു നേരം അവൻ മൗനമായി ഇരുന്നു… പിന്നെ പറഞ്ഞു തുടങ്ങി…

“”നിന്നെ എനിക്ക് ഇഷ്ട്ടമായിരുന്നോ എന്ന് ചോദിച്ചാൽ ഇഷ്ടമൊക്കെ ആയിരുന്നു.. പിന്നെ.. നീ എന്നോട് മിണ്ടാതെ നടന്നപ്പോൾ..””

അത് വരെ പറഞ്ഞു കൊണ്ട് ഷാമു വീണ്ടും പുറത്തേക് നോക്കി ഇരുന്നു..

“”നീ അത് വിട്.. ഇപ്പൊ നമ്മൾ നല്ല ഫ്രണ്ട്സ് അല്ലെ.. എനിക്കത് മതി..””

നേരത്തെ പറഞ്ഞു കൊണ്ടിരുന്നത് മുഴുവനാകാതെ ആ വിഷയം മാറ്റുവാൻ എന്നത് പോലെ ഷാമു പറഞ്ഞു…

അവൻ ശരിക്കും എന്നെ സ്നേഹിക്കുന്നുണ്ടോ.. എന്റെ മനസ്സിൽ അപ്പോഴും അവന്റെ ആ കുഞ്ഞു പുസ്തകത്തിനുള്ളിലെ ഇരുപത്തി മൂന്നാമത്തെ പേരായിരുന്നു..

ഫാത്തിമ…

പ്രണയമെന്ന വികാരം മനസ്സിൽ ഇടക് പൊള്ളി പടരുമെങ്കിലും അതിലേക് ഒരിക്കലും ഹൃദയത്തെ വീഴ്ത്തിയിരുന്നില്ല.. മനസിനെ ഒരു കടിഞ്ഞാണ്ണിട്ട കുതിരയെ പോലെ വളരെ വിദഗ്ധമായി തന്നെ നിയന്ത്രിച്ചു..

❤❤

പിന്നെ ആ വിഷയം ഞങ്ങളുടെ ഇടയിലേക്ക് വന്നില്ല… ഞാൻ അതിനെപറ്റി ഓർക്കാതെ ആയി..

ഷാമു ആണേൽ അവന്റെ മനസിലെ ഇഷ്ടം ഗോദറേജിന്റെ പൂട്ടിട്ടു പൂട്ടി…

ഞങ്ങളുടെ കളി ചിരിയും ഒരിക്കലും മറക്കാത്ത ഫ്രണ്ട്ഷിപ്പുമായി ആ കൊല്ലം വളരെ പെട്ടന്ന് ദിവസങ്ങളെയും കൊണ്ട് ഓടി മറഞ്ഞു കൊണ്ടിരുന്നു..

അവസാന പരീക്ഷയും കഴിഞ്ഞു… എല്ലാവർക്കും തമ്മിൽ പിരിയുന്നതിൽ ഒരുപാട് വിഷമം ഉണ്ടായിരുന്നു.. അത് അങ്ങനെ ആണല്ലോ.. വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ഈ ഒരു കാലഘട്ടത്തിൽ നമുക്ക് നമ്മുടെ കൂട്ടുകാരുടെ കൂടേ കിട്ടൂ.. യുവത്വത്തിന്റെ പ്രസരിപ്പുള്ള സമയം. ആ സമയം നമ്മുടെ കൂടേ ഉണ്ടായിരുന്ന ഫ്രണ്ട്സ് എന്നും കൂടേ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കം ആയിരിക്കും..

ഖദീജയും തെച്ചിയും സനയും ഒരുമിച്ചു തന്നെ ഡിഗ്രിക് ചേരാൻ തീരുമാനിച്ചു..

എനിക്ക് മുന്നോട്ട് പോകുവാൻ ഒരു ആഗ്രഹം ഉള്ളത് കൊണ്ട് തന്നെ.. ഞാൻ എൻ‌ട്രൻസ് എഴുതി എഞ്ചിനീയറിങ് റിസൾട് വരുന്നതിനായി കാത്തിരുന്നു..

പ്ലസ് 2 പരീക്ഷ റിസൾട്ട്‌ വരുന്നതിന് ഇടക്കുള്ള സമയത്ത് അവർ ആറു പേരും എന്റെ വീട്ടിലേക് ഇടക്കിടെ വരും…

ഒരു ദിവസം ഞങ്ങളെല്ലാം കൂടിയിരുന്നു ഫ്യുചർ പ്ലാൻ ചർച്ച ചെയ്യുകയായിരുന്നു.. ഓരോരുത്തരും അവരുടെ മുന്നോട്ടുള്ള യാത്രയെ കുറിച്ച് പറയുന്നതിന് ഇടയിൽ ഷാമു എന്നോട് അവന്റെ കൂടേ അവൻ പഠിക്കാൻ ആഗ്രഹിക്കുന്ന കോളേജിലേക്ക് വരുവാൻ പറഞ്ഞു..

എന്റെ ആഗ്രഹം എഞ്ചിനീയറിങ് ആയത് കൊണ്ട് അപ്പോ തന്നെ അവന്റെ ക്ഷണം നിരസിച്ചു..

❤❤

രണ്ടു മാസം കൂടേ ഞങ്ങളെ മൈൻഡ് ചെയ്യാതെ കടന്നു പോയി.. റിസൾട്ട്‌ വന്നു.. എല്ലാവരും നല്ല മാർക്കോടെ തന്നെ പ്ലസ് 2 പാസ്സായി..

എനിക്കാണേൽ എൻ‌ട്രൻസ് റിസൾട്ട്‌ വന്നു കൊല്ലത്തുള്ള ഒരു കോളേജിൽ ആയിരുന്നു അഡ്മിഷൻ ശരിയായത്.. അങ്ങോട്ട്‌ കോഴിക്കോട് നിന്നും ഒരുപാട് ദൂരെ ആയത് കൊണ്ട് വീട്ടിൽ നിന്നും സമ്മതം തന്നില്ല..

അവർക്ക് ഒരിക്കലും എന്നെ ഒറ്റക് അത്രയും ദൂരെ പഠിക്കാൻ വിടാൻ ഇഷ്ടമല്ലായിരുന്നു..

അങ്ങനെ എന്റെ ഉപ്പയുടെ അനിയൻ തന്നെ നാട്ടിൽ തന്നെ ഉള്ള ഒരു കോളേജിൽ അഡ്മിഷൻ ശരിയാക്കി തന്നു..

പുതിയ ഒരു ലോകത്തേക്കുള്ള വാതിൽ തുറക്കുകയാണ്.. ഇനിയുള്ള എന്റെ ജീവിതം ഇവിടെ യാണ് തുടങ്ങുന്നത്..

മുക്കം..

നമ്മുടെ മൊയ്‌തീന്റെ നാട്ടിലേക്..  എഞ്ചിനീയറിംഗ് കോളേജ്… അവിടെ ആയിരുന്നു എനിക്ക് എളാപ്പ അഡ്മിഷൻ ശരിയാക്കി തന്നത്…

ആദ്യമായി സ്കൂളിലേക്ക് പോകുന്ന കുട്ടിയുടെ ഉള്ളിൽ ഉണ്ടാവുന്ന പകപ്പോടെ ഞാൻ ഉമ്മയുടെയും മാമന്റെയും കൂടേ കോളേജിൽ എത്തി…

 

IMG-20211114-WA0000

തുടരും…

 

 

 

സമയക്കുറവ് നല്ലോണം ഉണ്ട്.. പിന്നെ പ്രതീക്ഷിക്കുന്ന സുപ്പോര്ട്ടും കുറവാണ്.. ഒരേ പ്ലാറ്റ് ഫോമിൽ ഉള്ള കഥകൾ ആയത് കൊണ്ടാണെന്നു തോന്നുന്നു..

 

ഏതായാലും അടുത്ത പാർട്ട്‌ മുതൽ പേജ് കൂട്ടി അയക്കാം..

 

ബൈ..

 

 

നൗഫു ❤❤❤

Updated: November 25, 2021 — 4:43 pm

22 Comments

  1. എത്ര കാലം ഇനി കാത്തിരിക്കണം

  2. Next part Indavumo bro

    1. ഉണ്ടാവും ഇപ്പൊ ഒരു തിരക്കഥ യുടെ പുറകിലാണ്..?..

      ഇട്ടിട്ട് പോവില്ല ?

  3. ഇതിനി വരോ…

    ഞാൻ അന്നെ പറഞ്ഞതാ… ??

  4. സപ്പോർട്ട് ഉണ്ട് ബ്രോ. ധൈര്യമായി മുന്നോട്ട് പോവുക.

  5. ???????

  6. Nannayittund Noufukka. Wtg 4 nxt part…

  7. ഒന്നും ഉരിയാടാതെ, ഇത് പോലെ വെറൈറ്റി സ്റ്റോറി അക്കു മുത്തേ?,, ഇനിയും മുന്നോട്ട് പോട്ടെ???? ഫുൾ സപ്പോർട് ഉണ്ടാവും മച്ചാ??

  8. Abdul Fathah malabari

    നൗഫു അണ്ണാ കഥ പൊളിച്ചുട്ടാ
    ഒമ്പതരക്ക് തുടങ്ങി എട്ടരവരെ ജോലിയാ ഇപ്പോൾ
    പിന്നെ നമ്മടെ ജിന്നും മാലകയും ബാക്കി ഉടനുണ്ടാകുമോ
    എനിക്ക് ഏറെ പ്രിയപ്പെട്ട കഥയായിരുന്നു അത്

  9. പേജ് 30 അല്ലേൽ 40 ആക്കണേ എന്നാലേ
    വായിക്കാനിത് കാണു

  10. സൂപ്പറ

  11. Parayan vakkukkal illa tharan sneham mathram ??lots of hugs and lots of kissess

  12. Mohabbath annu muthe ninte mechian aro kannuvechu

  13. Awesome feel?????

  14. Mind blowing classic item

  15. ഒന്നും ഉരിയാടാ എന്ന് katha pole angu munottu potte നൗഫു

  16. Manoharam thanne e partum

  17. Iam a big fan of u continue maan?

  18. Katta support # ### waiting

  19. അധികം ഇല്ലല്ലോ ??

Comments are closed.