കറുത്ത മനുഷ്യർ [Thanseer Hashim] 51

വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും അവൻ ശ്വാസം എടുക്കാൻ പോലും പ്രയാസപ്പെട്ടു..

അവനെയും കൊണ്ട് പാഞ്ഞൊഴുകിക്കൊണ്ടിരുന്ന മരത്തടി, പെട്ടെന്ന്, ഒരു പാറയിൽ ചെന്നിടിച്ചു.. തെറിച്ചുപോയ റൂത്ത് വെള്ളത്തിൽ ഒഴുകാൻ ആരംഭിച്ചു…
മരണം മുന്നിൽ കണ്ടു നിൽക്കെ അവനൊരു വള്ളിയിൽ പിടിക്കാൻ കഴിഞ്ഞു..
സർവശക്തിയുമുപയോഗിച്ച് വള്ളിയിൽ പിടിച്ച് അവൻ ഒരു വിധം കരയ്ക്കുകയറി…

ഉദിച്ചുനിൽക്കുന്ന സൂര്യനെ നോക്കി, അവൻ പടിഞ്ഞാറെ ദിശ മനസ്സിലാക്കി..
മുന്നോട്ടു നടക്കാൻ ശ്രമിച്ചെങ്കിലും തളർന്ന് അവശനായി തറയിൽ വീണു.‌

അവന് ബോധം തിരികെ കിട്ടുമ്പോഴേക്കും മണിക്കൂറുകൾ ഏറെ കഴിഞ്ഞിരുന്നു..
മെല്ലെ കണ്ണുകൾ തുറന്നു… പിന്നെ പതുക്കെ പതുക്കെ മുന്നോട്ടു നടന്നു..

അങ്ങകലെ ആയി ഒരു പട്ടണം കാണാം..
നടക്കാൻ പ്രയാസമുണ്ടെങ്കിലും ഏന്തിവലിഞ്ഞ് അവൻ മുന്നോട്ടു നടന്നു..
സന്തോഷംകൊണ്ട് കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല..

പെട്ടെന്ന് അവൻറെ നെഞ്ചിൽ ഒരു അമ്പ് തുളച്ചു കയറി…
തലയ്ക്കുമീതേ ഉദിച്ചു നിൽക്കുന്ന സൂര്യനെ നോക്കി അവൻ മലർന്നു വീണു..

ആ വീഴ്ചയിൽ അവൻ കാണുന്നുണ്ടായിരുന്നു..
തന്നെപ്പോലെ അഭയംതേടി, ആയാൽ രാജ്യത്ത് കടക്കാൻ ശ്രമിച്ചവരൊക്കെ അങ്ങിങ്ങായി മരിച്ചു വീണു കിടക്കുന്നുണ്ട്..

തൻറെ നിറം അംഗീകരിക്കാനോളമുള്ള വിശാലമായ ഹൃദയം ഒന്നും അയൽ രാജ്യത്തെ, വികസിത സമൂഹത്തിന് ഇല്ലാ എന്നത് അവൻ അപ്പോഴാണ് അറിയുന്നത്…
ഒരു നിമിഷം മനസ്സുകൊണ്ട് ചോദിച്ചു… ഒരു അഭയാർത്ഥിയാകാൻ പോലും യോഗ്യതയില്ലാത്തവർ ആണോ കറുത്തവർഗക്കാർ…

അവസാന ശ്വാസം വലിക്കുമ്പോഴും അവൻ കരഞ്ഞില്ല…
ജീവനുവേണ്ടി അവസാന നിമിഷംവരെ പോരാടിയ വീര്യം ആയിരുന്നു കണ്ണുകളിൽ..
മെല്ലെ.. മെല്ലെ.. അവൻറെ ആ കണ്ണുകളും അടഞ്ഞു…

രചന: തൻസീർ ഹാഷിം.
………………………
അധിനിവേശവും വംശഹത്യയും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭൂമിയിൽ കൊണ്ടാടുമ്പോൾ.. അതിനെയൊക്കെ ന്യായീകരിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നവരെ മനുഷ്യർ എന്നു വിളിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്…

അടിച്ചമർത്തപ്പെടുന്ന ജനവിഭാഗം അനുഭവിക്കുന്ന ഭീതിയുടെ നൂറിൽ ഒരു അംശം പോലും എനിക്ക് ഈ കഥയിൽ വിവരിക്കാൻ ആയിട്ടില്ല.. അപ്പോൾ അത് നേരിൽ കണ്ടു അനുഭവിച്ചവരുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ…

3 Comments

  1. സൂര്യൻ

    കൊള്ളാം. പക്ഷെ നമ്മൾ എന്ത് ചെയ്യു൦

  2. ഓരോ സീനുകളും നല്ല രീതിക്ക് അവതരിപ്പിച്ചിട്ടുണ്ട്…
    നിങ്ങള് പറഞ്ഞത് പോലെ നൂറിൽ ഒരംശം മാത്രമാണിത്.. പക്ഷെ ഇതിൽ നിന്നും മനസിലാക്കാം അതിന്റെ കാഠിന്യം…
    ഒരു കഥ മാത്രമാണെന്നു കരുതിയാണ് ഞാൻ വായിച്ചത്.. എന്നാൽ ഇത് കഥയ്ക്ക് അപ്പുറം എന്തോ ഉണ്ട്..
    ഒരു ഫാന്റസി പോലെ റൂത്തിന്റെ ഉയർത്തെഴുന്നേൽപ്പും.. വർഗ്ഗ വിവേചനത്തിനെതിരെയുള്ള പോരാട്ടവും കൂടി എഴുതികൂടെ..

Comments are closed.