കറുത്ത ഇരുൾ [മാലാഖയെ പ്രണയിച്ച ജിന്ന്] 161

“… തുഫ്…. ഇതെന്താടോ കാടിവെള്ളമോ….

ചുണ്ടോട് ഗ്ലാസ്‌ ചേർത്ത് അൽപ്പം വായിലാക്കി അത് പുറത്തേക്ക് തുപ്പിയാണ് നന്ദു എന്നോട് ചോദിച്ചത്.

പെട്ടെന്ന് അങ്ങനെ അവൾ ചോദിച്ചപ്പോൾ പകച്ചു പോയി ഞാൻ.

” ഇന്നാ, ഇത് കൊണ്ട് പോയി വല്ല പശുവിനും കൊടുത്തോ…
അല്ലേ വേണ്ട, ഇത് കുടിച്ചാൽ അവറ്റകൾ ചിലപ്പോൾ ചത്തു പോവും.

ഇതും കൂടെ പറഞ്ഞു അവൾ ആ വെള്ളം മുറ്റത്തേക്ക് മറിച്ചുകളഞ്ഞു.

അവളും കൂട്ടുകാരികളും അടക്കിപിടിച്ചു ചിരിക്കുന്നത് ഞാൻ കേട്ടു. എത്ര ശ്രമിച്ചിട്ടും തികട്ടി വന്ന കരച്ചിൽ നിർത്താൻ ഞാൻ പാടുപെട്ടു. എങ്ങനെയായാലും ഞാൻ അവളുടെ ചേട്ടൻ അല്ലെ….?

ഇനിയും അവിടെ നിന്നാൽ ഞാൻ ചിലപ്പോൾ  ഒരു കോമാളിയാവുമെന്ന് മനസ്സിലായപ്പോൾ  വീടിന്റെ പടികടന്ന് ഞാൻ പറമ്പിലെ തെക്കെപുറത്തെ ചായ്‌പ്പിൽ ചെന്നു.

എന്റെ വിഷമങ്ങളും കണ്ണുനീരും കൂടുതൽ അറിഞ്ഞത് ചിലപ്പോൾ ആ ചായ്‌പിലെ പഴകിയ സാധനങ്ങളും ഞാൻ കൊണ്ട് ഇട്ട പായയും തലയിണയുമായിരിക്കാം….

ഓർമവെച്ച നാൾമുതൽ എന്റെ വിഷമങ്ങളും കണ്ണുനീരും ഞാൻ ആരെയും കാണിക്കാൻ ഇടവരുത്തിയിട്ടില്ല…

ഇടയ്ക്ക് വീട്ടുകാർ പുറത്തു പോകുമ്പോൾ അച്ഛൻ വീട്പൂട്ടി ആണ് പോകാറ്. എന്നെ കൂട്ടുകയും ഇല്ല.  ഇന്നവരെ എന്റെ ഓർമയിൽ ഞാൻ ബന്ധുവീട്ടിൽ പോയതോ എന്തിന് ഒരു ഫങ്ക്ഷന് പോലും പോയതായ് എനിക്ക് ഓർമയില്ല.

ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല,  ഒരു പാഴ്ജന്മമായ എന്നെ അച്ഛൻ ഒരു സ്ഥലത്തും കൊണ്ടുപോകാറില്ല. ചേട്ടനും അനിയത്തിയും പോലും പോകുമ്പോൾ എന്നെ വിളിക്കാറില്ല…
അച്ഛനെ പേടിച്ചു അമ്മയും ഒരക്ഷരം മിണ്ടാറുമില്ല.

പണ്ട് ഒരിക്കൽ, അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അച്ഛൻ ഒരു കല്യാണത്തിന് എന്നെയും കൂട്ടി പോയി. അന്നത്തെ എന്റെ സന്തോഷം അത് പറഞ്ഞു അറിയിക്കാൻ സാധിക്കില്ല.
പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ കൗതുകമാണ് എന്നിൽ ഉണ്ടായത്.

അങ്ങനെ കല്യാണവീട്ടിൽ എത്തി.

“…. ഹല്ല ആരിത്,… ദാസ്സനോ….?
വരണം.

” ഹാ, ചന്ദ്രാ…. വരുന്ന വഴിക്ക് ചെറിയ ഒരു ബ്ലോക്ക്‌. അതാണ് എത്താൻ താമസിച്ചേ….

” അതിനെന്താ…. ഇപ്പോളെങ്കിലും എത്തിയല്ലോ…. സുമേ…. ഒന്നിങ് വന്നേ… ആരാ വന്നതെന്ന് നോക്ക്.

അച്ഛൻ ബിസിനസ്‌ ആയതിനാൽ നാട്ടിൽ അറിയപ്പെടുന്ന ഒരാളായിരുന്നു.

ചന്ദ്രേട്ടൻ വിളിച്ചപ്പോൾ തന്നെ അവരുടെ ഭാര്യ സുമേച്ചി ഞങ്ങളുടെ അടുത്ത് വന്നു.
ഇവരുടെ മകളുടെ കല്യാണം ആണ് ഇത്.

” ദാസേട്ടനോ….?  ജാനിയേച്ചിയും ഉണ്ടല്ലോ… വരൂ.. വരൂ.

31 Comments

  1. ഈ കഥ തീർന്നോ?

  2. നന്നായിട്ടുണ്ട് ബ്രോ.. സ്പീഡ് കൂടിയത് പോലെ.. അടുത്ത ഭാഗത്തിൽ കുറച്ച് വിശദീകരിച്ച് എഴുതും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹത്തോടെ❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Speed കുറച്ചാൽ ലാഗ് അടിക്കും എന്ന് വിചാരിച്ച speed കൂട്ടിയെ. ഇനി വരുന്ന ഭാഗങ്ങളിൽ നന്നാക്കാൻ ശ്രമിക്കാം…

      അടുത്ത ഭാഗവും ചിലപ്പോൾ speed ഉണ്ടാവാൻ ചാൻസ് ഉണ്ട്. വരും ഭാഗങ്ങളിൽ എന്തായാലും ഞാൻ വിശദമായി എഴുതുന്നുണ്ട്.

      ????

  3. മാലാഖയെ പ്രണയിച്ച jinn

    ??? സ്നേഹം മാത്രം

  4. മാലാഖയെ പ്രണയിച്ച jinn

    ???

  5. ന്നലാ തുടക്കം bro. അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      എന്നാൽ കഴിയും വിധം ഞാൻ തരാം…
      അടുത്ത പാർട്ട്‌ നാളെ കിട്ടും ???

  6. ന്നലാ തുടക്കം ഇനിയും അടുത്ത പാർട്ട്‌ വേഗം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?. തങ്ങളോടും ഇഷ്ട്ടം മാത്രം

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നാളെ കിട്ടുമായിരിക്കും
      Submit ചെയ്തിട്ടുണ്ട്. ??

  7. ❤️❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഇഷ്ട്ടാണ് മുത്ത്‌ മണിയെ ??

  8. നിധീഷ്

    തുടക്കം കൊള്ളാം… ❤❤❤❤❤

    1. മാലാഖയെ പ്രണയിച്ച jinn

      Thanks

  9. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സ്നേഹം ????

  10. കോന്ത്രാപ്പി

    നന്നായിട്ടുണ്ട്

    പേജിൻ്റെ എണ്ണം പരമാവധി കൂട്ടണം,

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ശ്രമിക്കാം ബ്രോ ???

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

  11. നന്നയിട്ടുണ്ട് .. ബ്രോ..

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നല്ല വാക്കുകൾക്ക് നന്ദി.
      ???????

  12. Thudakam so interesting fact anallo kudumbahavum sammohavum shapa menne vilichavan … Nale avan uyarth eyunelkatte agane kuttapeduthiyavar thala kunikkatte still waiting man next part enna vara … With faithfully your fan boy Ezrabin ????

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      അഭിപ്രായത്തിനും നല്ല വാക്കുകൾക്കും ഒരുപാട് നന്ദി. ഞാൻ ഒരു തുടക്കകാരൻ ആണ്. കഴിയും വിധം എന്റെ ചിന്തകൾ ഞാൻ നിങ്ങളിലേക്ക് പെട്ടന്ന് തന്നെ എത്തിക്കാൻ ശ്രമിക്കാം.
      ഇനി അവൻ ഉയർത്തെഴുന്നേൽക്കുമോ എന്ന് നോക്കാം. ???

  13. മുത്തേ…. തുടക്കം അടിപൊളിയായിട്ടുണ്ട് ???.
    ❤️❤️❤️❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഇനി ഒടുക്കവും പൊളിയാക്കാൻ നോക്കണം ?

  14. എന്നാണ് ബ്രോ ബാക്കി

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      പെട്ടെന്ന് തരാം….
      ???

  15. വിച്ചൂസ്

    നീ എഴുതാടാ മോനുസേ… ❤❤ സപ്പോർട്ട്… ഉണ്ട്… ഒരിക്കലും നിർത്തരുത്…

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      കഴിയും വിധം നന്നാക്കി നിങ്ങളിൽ എത്തിക്കാൻ ശ്രമിക്കാം…. ????

  16. പൊളി ബാക്കി പെട്ടന്ന് പോരട്ടെ

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      പെട്ടെന്ന് തരാൻ ശ്രമിക്കാം….
      സ്നേഹം ???

Comments are closed.