“പിന്നെ എന്താണ് ജോലിക്ക് ശ്രെമിക്കാത്തത് ” അയാൾ ചോദിച്ചു..
“ശ്രെമിച്ചതാണ് കിട്ടിയില്ല, കയ്യിൽ ഉണ്ടായിരുന്ന ക്യാഷ് തീർന്നു, എനിക്ക് ഒരു ജോലി കിട്ടിയേ പറ്റു എനിക്ക് ഒരു ജോലി തരുമോ പ്ലീസ് ” ഞാൻ അയാളോട് വീണ്ടും കേണ് പറഞ്ഞു…
“ഒരു ജോലി ഇണ്ട് നിനക്ക് ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല ” അയാൾ പറഞ്ഞു…
“ഇഷ്ടവും അനിഷ്ടവും ഒന്നും ഇപ്പൊ നോക്കുന്നില്ല ഒരു ജോലി വേണം അത് മാത്രം മതി ” ഞാൻ പറഞ്ഞു…
“ചോട്ടു ഞാൻ പുറത്തേക്ക് പോവുകയാണ്… കട നോക്കിക്കോണേ”എന്ന് അവിടുത്തെ പണിക്കാരനോട് പറഞ്ഞിട്ട് അയാൾ എന്നെ കൊണ്ട് അടുത്തുള്ള ഒരു ഹോട്ടലിലേക്ക് പോയ്… അത്യാവശ്യം നല്ല വലിപ്പം ഉള്ള ഹോട്ടൽ….
അയാൾ എന്നെയും കൊണ്ട് അവിടെ ഒരു ടേബിളിൽ ഇരുന്നു…
“2 ഛായ ” അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു..
എന്നിട്ട് അയാൾ എന്നെ നോക്കി…
“ജോലി എന്താണെന്ന് ഞാൻ പറഞ്ഞു തരാം, ഇവിടെ ആകെ ഉള്ളത് 2 വൈറ്റെർസ് ആണ്.. രണ്ട് ഷിഫ്റ്റ് ആയിട്ടാണ് അവർ നിക്കുന്നത്,നിനക്ക് ഇവിടുത്തെ വൈറ്റെർ ആക്കാൻ പറ്റുമോ ” അയാൾ നിർത്തി നിർത്തി ആണ് ചോദിച്ചത്
“ഞാൻ പലരോടും ജോലി അന്വേഷിച്ചു ചെന്നിട്ടുണ്ട്, ആദ്യമായിട്ടാണ് ഒരാൾ എന്നോട് ഇത്രയും മാന്യമായി സംസാരിക്കുന്നത്, വളരെ നന്നിയുണ്ട്… ഈ ജോലി മതി എനിക്ക് ” വേറെ വഴി ഒന്നും ഇല്ല എന്ന് അറിയാവുന്നത്കൊണ്ട്… അത്യാവശ്യമായി ഇങ്ങനെ ഒരു ജോലി വേണ്ടത് കൊണ്ടും.. ഒരു ജോലി വാങ്ങി തന്നതിന് ഞാൻ അയാളോട് സന്ദോഷത്തോടെ ഒരു നന്ദി പറഞ്ഞു…
അയാൾ എഴുനേറ്റ് മുതലാളിയുടെ അടുത്തേക്ക് ചെന്നു എന്നെ ചൂണ്ടി കാണിച്ചു എന്തൊക്കെയോ പറഞ്ഞു… എന്നിട്ട് എന്നെ അയാളുടെ അടുത്തേക്ക് വിളിച്ചു…
“ജോലി പറഞ്ഞു വെച്ചിട്ടുണ്ട് താമസ സൗകര്യം ഇതിന്റെ പിറകിൽ ഒരു വീട് ഇണ്ട് അതിൽ രണ്ട് റൂം മാത്രമേ ഉള്ളു ഇവിടുത്തെ പണിക്കാർ എല്ലാരും അവിടെ ആയിരിക്കും,പിന്നെ നിനക്ക് രാവിലെ മുതൽ വൈകുന്നേരം വരെ നിക്കുവാണേൽ 1200 രൂപ കിട്ടും ഒരു നേരം മാത്രം ആണേൽ 600 പിന്നെ ടിപ് കിട്ടുവാണേൽ അത് നിങ്ങൾക്ക് ഉള്ളതാണ് ” അയാൾ എന്റെ തോളിൽ തട്ടി പറഞ്ഞു…
സന്ദോഷം കൊണ്ട് ഞാൻ അയാളുടെ കയ്യിൽ പിടിച്ചു തല ആ കയ്യിൽ ചേർത്ത വെച്ച് കുറച്ചു നേരം ഇരുന്നു….
“ഒരുപാട് നന്ദി ഉണ്ട്, ഈ സഹായം ഞാൻ ഒരിക്കലും മറക്കില്ല ” അയാൾ ചെയ്ത് തന്ന സന്ദോഷത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞു..
“മറന്നാലും സാരമില്ല ഡ്രസ്സ് എടുക്കുമ്പോൾ അവിടെ എന്റെ ഷോപ്പിൽ വന്ന് എടുക്കണം ” അയാൾ പല്ലുകൾ മുഴുവൻ കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു… ഞങ്ങൾ ഛായ കുടിച്ചു ഇരുന്നു കഴിഞ്ഞു അയാൾ പോയി… ഈ ജോലി കിട്ടിയില്ലായിരുന്നേൽ തിരിച്ചു നാട്ടിൽ പോകേണ്ടി വന്നേനെ, പോയിരുന്നേൽ അതിലും വലിയ നാണക്കേട് വേറെ ഇല്ല..അങ്ങനെ ഞാൻ മുതലാളിയോട് പറഞ്ഞിട്ട് റൂമിലേക്ക് പോയി.. വൃത്തി ആ വീടിന്റെ അടുത്തുകൂടെ പോലും പോയിട്ടില്ല… ആ വീടിനുള്ളിലേക്ക് കയറിയതും എനിക്ക് ശ്വാസം കിട്ടാത്തത് പോലെ… ഞാൻ അത് സഹിച്ചു റൂമിലേക്ക് പോയി.. വല്ലാത്ത സ്മെല് ഇട്ട ഡ്രെസ്സുകൾ എല്ലാം കൂട്ടി ഇട്ടിരിക്കുന്നു സോക്സ് എല്ലാം കൂട്ടി ഇട്ടിരിക്കുന്നു, എനിക്ക് ഛർദിക്കാൻ വന്നു ഞാൻ ആ റൂമിൽ നിന്ന് ഓടി പുറത്തേക്ക് ഇറങ്ങി… പുറത്തേക്ക് ഇറങ്ങി കുറച്ച് ശ്വാസം എടുത്തപ്പോൾ വല്ലാത്ത ഒരു ആശ്വാസം… ഞാൻ കുറച്ചു നേരം നല്ലതുപോലെ ശ്വാസം വലിച്ചു വിട്ടു എന്നിട്ട് ഞാൻ വീണ്ടും അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ മനസ് അതിനു സമ്മതിക്കുന്നില്ല.. ഞാൻ തിരിച്ചു ഹോട്ടലിൽ തന്നെ വന്നു… എന്നിട്ട് മുതലായിയോട് സംസാരിച്ചു…
“എനിക്ക് ആ റൂം പറ്റില്ല വേറെ റൂം കിട്ടുമോ? ”
ഞാൻ മുതലായിയോട് ചോദിച്ചു…
“ഇവിടുത്തെ ആൾക്കാർക്ക് കിടക്കാൻ ആ ഒരു സ്ഥാലം മാത്രമേ ഉള്ളു.. ഒരു വീട് ഉണ്ട് റെന്റ് ഒക്കെ അയാളോട് ചോദിച്ചാൽ മതി ” അയാൾ പറഞ്ഞു…
“റെന്റ് ഒന്നും കുഴപ്പം ഇല്ല ആരാണ് ആൾ?” ഞാൻ ചോദിച്ചു…
Bro still waiting
For the next part……
Superb story waiting for next part ❤❤❤
Super story next part waiting?
?????
❤❤❤
Delay കുറക്കാന് നോക്ക് bro കൊറേ ആയില്ലേ ഇതിന്റെ first part വന്നിട്ട് sherikkum പറഞ്ഞാൽ eeh കഥയുടെ 1st part marann പോയിരുന്നു അവന് തിരിച്ച് വീട്ടില് പോവുന്നതും അവളെ സ്വീകരിക്കുന്നതും കാണാന് കാത്തിരിക്കുന്നു
Nice ??
nalla kadha bro our good luck
????