കരിമഷി കണ്ണുള്ളോള് 2 [ചുള്ളൻ ചെക്കൻ] 203

വണ്ടിയിൽ നിന്ന് വരുന്ന പുക ആകാശത്തേക്ക് പോകുന്നു… ഞാൻ നേരെ ചെന്നത് അടുത്തുള്ള ATM ലേക്ക് ആയിരുന്നു.. ആദ്യം ഞാൻ ബാലൻസ് ചെക്ക് ചെയ്തു ഒന്നര ലക്ഷത്തോളം ഉണ്ട്, ആവശ്യങ്ങൾക്കായി ആരോടും ചോദിക്കാതിരിക്കാൻ വേണ്ടി വാപ്പ തന്നെ ഓരോ മാസവും ഇട്ട് തരുന്നതാണ് ക്യാഷ് ഞാൻ അധികം ഒന്നും ചിലവാക്കാറില്ലാത്തത് കൊണ്ട് അത് അങ്ങനെ തന്നെ കിടന്നു… ഞാൻ അതിൽ നിന്ന് ഒരു 30,000 എടുത്തു..

അടുത്തുള്ള ഒരു ഫോൺ ഷോപ്പിൽ കയറി poco X3 pro വാങ്ങി അവിടെ അതിന് 15,000 രൂപയെ ഉണ്ടായിരുന്നുള്ളു… പുതിയ ഒരു സിം എടുത്തു… പഴയ നമ്പർ എടുത്താൽ ആരെങ്കിലും വിളിച്ചു സംസാരിച്ചു എനിക്ക് തിരിച്ചു പോകാൻ തോന്നരുത് അതുകൊണ്ട് ആയിരുന്നു ഞാൻ പുതിയ സിം എടുത്തത്… ഞാൻ എന്റെ പഴയ email തിരിച്ചെടുത്തു…

ഗൂഗിളിൽ തന്നെ അടുത്തുള്ള നല്ല ഹോട്ടൽ റൂംസ് നോക്കി… Hotel lahorimal എന്നൊരു ഹോട്ടൽ.. അത്യാവശ്യം നല്ല സൗകര്യങ്ങൾ ഉള്ള ഒരു ഹോട്ടൽ ആയിരുന്നു അത്… ഞാൻ അവിടെ ഒരു റൂം എടുത്തു റൂമിൽ പോയി യാത്ര ക്ഷേണം കൊണ്ട് ഒന്ന് കുളിച്ചിട്ട് നല്ല ഒരു ഉറക്കം ഉറങ്ങി…ഉറക്കം എഴുനേറ്റ് കഴിഞ്ഞു ഫുഡ് കഴിച്ചു… ഫോൺ എടുത്തു ഗൂഗിളിൽ കയറി കുറെ കമ്പനീസ് നോക്കി, നല്ല ചില കമ്പനികളിലേക്ക് ജോലിക്കുള്ള അപേക്ഷ കൊടുത്തു…
.
.
ദിവസങ്ങൾ കടന്നുപോയി…വേറെയും കമ്പനിയിലേക്ക് അപേക്ഷിച്ചുകൊണ്ട് ഇരുന്നു..

ഒരു കമ്പനിയിൽ നിന്നും റിപ്ലൈ കിട്ടുന്നില്ല… ജീവിതം ആസ്വദിച്ചത് കൊണ്ട് 2 മാസം കൊണ്ട് തന്നെ കയ്യിലുള്ള ക്യാഷ് തീരാറായിരുന്നു,കയ്യിൽ മിച്ചമുള്ളത് 10,000 രൂപ മാത്രം ആയിരുന്നു… വീട്ടിലേക്ക് വിളിച്ചാലോ എന്ന് ഞാൻ പല തവണ ചിന്തിച്ചു.. പക്ഷെ മനസ് എന്നെ അനുവദിക്കുന്നില്ല.. അങ്ങനെ ഞാൻ ഒരു തീരുമാനം എടുത്തു എന്ത് ജോലി കിട്ടിയാലും പോകാമെന്നു..അങ്ങനെ ഞാൻ ജോലി അന്വേഷിച്ചു നടക്കാൻ തുടങ്ങി… ഹിന്ദി ഒക്കെ അറിയാവുന്നത്കൊണ്ട് സംസാരിക്കാൻ വലിയ ബുദ്ധിമുട്ട് ഇല്ലായിരുന്നു… പക്ഷെ ജോലി മാത്രം കിട്ടിയില്ല… പിന്നെയും ദിവസങ്ങൾ കടന്നുപോയി കയ്യിൽ 1000 രൂപ മാത്രം… രാവിലെ ഇറങ്ങിയാൽ ജോലി അന്വേഷിച്ചു നടക്കുക രാത്രി തിരിച്ചു വന്ന് റൂമിൽ കയറും ഇതായിരുന്നു എന്റെ ദിനം പ്രേതിയുള്ള ജോലികൾ….ഇതും കൂടെ തീർന്നാൽ നിക്കുന്ന റൂമിൽ നിന്ന് ഇറങ്ങേണ്ടി വരും പട്ടിണി കിടക്കുകയും വേണം.. പക്ഷെ എന്റെ മുൻപിൽ ആകെ ഉള്ള വഴി ജോലി തെണ്ടൽ തന്നെ ആയിരുന്നു, എന്നത്തേയും പോലെ അന്നും തെണ്ടാൻ ആയി ഇറങ്ങി ആദ്യം ചെന്ന് കയറിയത് ഒരു ആന്റിക് ഷോപ്പിൽ ആയിരുന്നു… ജോലി ചോദിച്ചു അയാളുടെ കാൽ പിടിച്ചു അയാൾ എന്നെ ചവിട്ടി പുറത്താക്കി… പിന്നെയും നടന്നു എങ്ങോട്ടെന്നില്ല എല്ലായിടത്തും കയറി ജോലി ചോദിക്കും അവർ എന്നെ ആട്ടി ഓടിക്കുമായിരുന്നു അങ്ങനെ അന്നത്തെ ദിവസവും കടന്ന് പോയി… ആ റൂമിന് റെന്റ് കൊടുക്കാൻ ഇല്ലാത്തതിനാൽ അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു… ഇപ്പോൾ സ്വന്തം എന്ന് പറയാൻ ഒരു ഫോണും പിന്നെ കുറച്ചു ഡ്രെസ്സും മാത്രമേ ഉണ്ടായിരുന്നുള്ളു… ഞാൻ ആ ഫോൺ ഒരു ഷോപ്പിൽ കൊണ്ട് കൊടുത്ത് ഒരു ചെറിയാ ഫോൺ വാങ്ങി അതിൽ സിം ഇട്ടു… എന്റെ പ്രേധിക്ഷകൾ എല്ലാം നശിച്ചു തുടയിരുന്നു, ജീവിതം മടുത്തു.. അന്ന് ഞാൻ ചെന്ന് കയറിയത് ഒരു ചെറിയ തുണി കടയിൽ ആയിരുന്നു…

{ഹിന്ദിയിൽ ആണ് സംഭാഷണം, ഞാൻ മലയാളത്തിൽ പറയാം }

“ഇവിടെ എനിക്ക് എന്തെങ്കിലും ജോലി തരണം പ്ലീസ് ” ഞാൻ അയാളോട് കേണ് പറഞ്ഞു…

“ഇവിടെ ജോലി ഒന്നും ഇല്ലല്ലോ” അയാൾ മാന്യമായ രീതിൽ പറഞ്ഞു…

“അങ്ങനെ പറയല്ലേ, എന്തെങ്കിലും ഒരു ജോലി തന്നാൽ മതി ” ഞാൻ അയാളോട് പറഞ്ഞു…

“നീ എത്ര വരെ പഠിച്ചതാണ്?” അയാൾ ചോദിച്ചു…

“B tech automobile engineering കഴിഞ്ഞതാണ് ”

9 Comments

  1. Bro still waiting
    For the next part……

  2. Superb story waiting for next part ❤❤❤

  3. Super story next part waiting?

  4. ?????

  5. Delay കുറക്കാന്‍ നോക്ക് bro കൊറേ ആയില്ലേ ഇതിന്റെ first part വന്നിട്ട് sherikkum പറഞ്ഞാൽ eeh കഥയുടെ 1st part marann പോയിരുന്നു അവന്‍ തിരിച്ച് വീട്ടില്‍ പോവുന്നതും അവളെ സ്വീകരിക്കുന്നതും കാണാന്‍ കാത്തിരിക്കുന്നു

  6. nalla kadha bro our good luck

Comments are closed.