“നീ എങ്ങോട്ടാണ് പോകുന്നത്?” വാപ്പയുടെ ചോദ്യം..
“അറിയില്ല, എങ്ങോട്ടെങ്കിലും പോകുവാണ് ” ഞാൻ ഷൂ ഇട്ടുകൊണ്ട് ഉത്തരം പറഞ്ഞു…
“ഇപ്പൊ നീ ഒറ്റക്ക് ആണെന്ന് ആണോ നീ വിചാരിച്ചിരിക്കുന്നത്, അകത്തു നീ കല്യാണം കഴിച്ച ഒരാൾ ഇരിപ്പുണ്ട്, പോകുമ്പോൾ അതിനെയും കൂടെ കൊണ്ട് പൊക്കോ ” വാപ്പ എന്നെ നോക്കിയില്ല…
“അപ്പൊ ഞാൻ പോകുന്നതിൽ അല്ല അവളെ കൊണ്ട് പോകാത്തത്തിൽ ആണ് പ്രശ്നം അല്ലെ, ഇങ്ങോട്ട് വരുമ്പോൾ ഞാൻ കൊണ്ട് വന്നതല്ല അവളെ, എന്റെ സമ്മതത്തോട് കൂടി അല്ല അവളെ കല്യാണം കഴിച്ചത്, ആരാണോ ഇവിടെ കൊണ്ട് വന്നത് അവർ തന്നെ അവളെ നോക്കിയാൽ മതി ” ഞാൻ പോകുവാണെന്ന് കേട്ട് ഭീതിക്ക് പിറകിൽ ഒളിച്ചു നിന്ന ഉമ്മയെ നോക്കി ഞാൻ പറഞ്ഞു…
കുറച്ചു മുൻപോട്ട് നടന്നിട്ട് ഞാൻ തിരികെ വീട്ടിലേക്ക് നടന്നു…
“നിങ്ങൾ എനിക്ക് വാങ്ങി തന്ന കുറച്ചു ഡ്രെസ്സും, പിന്നെ എന്റെ അക്കൗണ്ടിൽ കിടക്കുന്ന കുറച്ചു പൈസയും ഇത് രണ്ടും ഞാൻ നിങ്ങൾക്ക് തിരിച്ചു തരും അതോർത്തു നിങ്ങൾ ആരും പേടിക്കണ്ട ” എന്ന് പറഞ്ഞു തിരിഞ്ഞു കണ്ണുകൾ തുടച്ചു നേരെ നടന്നു, എങ്ങോട്ട് പോകണം എന്ന് അറിയത്തെ ഉള്ള യാത്ര.. റോഡിന്റെ ഒരു സൈഡിലൂടെ നടന്നു നേരെ പോയത് റെയിൽവേ സ്റ്റേഷനിലേക്ക്.. രാവിലെ ഇറങ്ങിയ ഞാൻ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയപ്പോൾ ഉച്ച ആയിരുന്നു ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസം ആകുന്നു… വിശന്നു കണ്ണ് കാണാതെ ആയപ്പോൾ കയ്യിൽ ഇണ്ടായിരുന്നു പൈസക്ക് പൊറോട്ട വാങ്ങി കഴിച്ചു.. അവിടുന്ന് എങ്ങോട്ട് പോകണം എന്ന് അറിയില്ല ഞാൻ അവിടെ ഒരു ചെയറിൽ ഇരുന്നു..കുറെ നേരത്തെ ആലോചനക്ക് ശേഷം ഒരു തീരുമാനം എടുത്തു.. ഡൽഹിക്ക് പോവുക അവിടെ ഒരു കമ്പനിയിൽ ജോലിക്ക് കേറുക.. ഇനിയും വെറുതെ ഇരുന്നാൽ ശെരിയാകില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു..5.10 ന് കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് ഒരു ട്രെയിൻ ഉണ്ട്, ഇപ്പൊ സമയം 4 മണി ആയതേ ഉള്ളു…ഞാൻ നേരെ പോയി ടിക്കറ്റ് എടുത്തു…കഴിക്കാൻ കയറിയത് മുതൽ ഒരുപാട് കാളുകൾ ഫോണിൽ വന്നത്കൊണ്ട് ഞാൻ ഫോൺ ഓഫ് ആക്കി വെച്ചു… വേറെ പണിയൊന്നും ചെയ്യാനില്ലാതിരുന്നത്കൊണ്ട് ഞാൻ ഫോൺ ഓൺ ആക്കി…നെറ്റ് ഓൺ ആക്കിയതും കുറെ നമ്പറുകളിൽ നിന്ന് കുറെ മെസ്സേജുകൾ വന്നുകൊണ്ടിരിക്കുന്നു ഇരുന്നു..ആരുടെയും മെസ്സേജ് ഒന്നും നോക്കാൻ വയ്യാത്തത് കൊണ്ട് ഞാൻ ഫോൺ അപ്പോഴേ ഓഫ് ആക്കി… സമയം കളയാനായി അവിടെ നിന്ന് എഴുനേറ്റ് പുറത്തേക്ക് നടന്നു. പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ട് ഇരുന്നപ്പോൾ ആണ് ട്രെയിൻ വരുന്ന അനൗൺസ്‌മെന്റ് കേട്ടത്… ഞാൻ വേഗം വന്ന് ട്രെയിനിൽ കയറി… ട്രെയിനിൽ കയറി പോക്കറ്റിൽനിന്ന് ഫോൺ എടുക്കാൻ നോക്കി… പോക്കറ്റിൽ കൈ ഇട്ടപ്പോൾ പോക്കറ്റിൽ ഫോൺ ഇല്ല ഞാൻ അവിടെ മുഴുവൻ തപ്പി നോക്കി ഇല്ല.. ചിലപ്പോ ഇരുന്ന ഇടത്തു കാണും എന്ന് പറഞ്ഞു അവിടെ ചെന്ന് നോക്കാം എന്ന് കരുതി ഇറങ്ങിയപ്പോൾ ട്രെയിൻ പുറപ്പെടാറായി ഊത്ത് കേട്ടു… ഞാൻ ഒരു നിമിഷം ചിന്തിച്ചു ഫോൺ എടുക്കാൻ പോയാൽ ട്രെയിൻ മിസ്സ് ആകും… ട്രെയിനിൽ കയറിയാൽ ഫോൺ മിസ്സാകും, എത്താൻ വേണ്ടത്.. ഫോൺ പോയാൽ എനിക്ക് അത് കുറച്ചു കൂടെ നല്ലതാണെന്നു ഞാൻ കരുതി, കാരണം ആരും വിളിച്ചു ശല്യം ചെയ്യില്ലല്ലോ.. അങ്ങനെ ഞാൻ ഓടി ട്രെയിനിൽ കയറി സീറ്റിൽ ഇരുന്നു… ട്രെയിൻ മുൻപോട്ട് പോകുമ്പോൾ എന്റെ മനസ് പിന്നോട്ട് ചലിച്ചുകൊണ്ട് ഇരുന്നു… പണ്ട് മുതൽ നല്ല ഒരു സുഹൃത്ത് ആയി കണ്ടുകൊണ്ട് ഇരുന്ന ഉമ്മയും, ഇന്ന് വരെ വഴക്ക് പറഞ്ഞിട്ടില്ലാത്ത വാപ്പയും അവൾ കാരണം എനിക്ക് നഷ്ടമായി… കുഞ്ഞിന്നാൾ മുതൽ ഒന്നിച്ചു നടന്ന സുക്കവും ഇവൾ കാരണം തന്നെ ആണ് നഷ്ടമായത്.. പക്ഷെ എന്നെ ഏറ്റവും വിഷമിപ്പിച്ചത് ഉമ്മയുടെ വാക്കുകൾ ആയിരുന്നു..
“ഇനി നീ എന്താണെന്ന് വെച്ചാൽ കാണിക്ക്, ഉമ്മ എന്ന് വിളിച്ചു എന്റെ അടുത്തേക്ക് ഇനി വരണ്ട ” ആ വാക്കുകൾ എന്നെ കാർന്നു തിന്നുകയായിരുന്നു… ഒരു നിമിഷം കൊണ്ട് ആണ് എന്റെ ജീവിതം മാറിയത്…
നീറി നീറി ഞാൻ ആ ട്രെയിനിൽ കരയാതെ കരയുകയായിരുന്നു… ഇന്ന് മുതൽ ഞാൻ ഒറ്റക്ക് ആണ്, എനിക്ക് സ്വന്തം എന്ന് പറയാം ഇപ്പൊ ഉള്ളത് ഞാൻ മാത്രം ആയിരുന്നു… ആരോടും സംസാരിക്കാതെ ആ ട്രെയിനിന്റെ ഒരു സൈഡിൽ ഞാൻ കഴിച്ചു കൂട്ടി… അടുത്ത ദിവസം ഉച്ചക്ക് 1 മണി കഴിഞ്ഞ് ആണ് ഞാൻ ഡൽഹിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയത്… എങ്ങോട്ട് പോകണമെന്നോ എവിടെ നീക്കണമെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു… ബൈക്കുകളും കാറുകളും റോഡ് നിറഞ്ഞു നിക്കുന്നു
Bro still waiting
For the next part……
Superb story waiting for next part ❤❤❤
Super story next part waiting?
?????
❤❤❤
Delay കുറക്കാന്‍ നോക്ക് bro കൊറേ ആയില്ലേ ഇതിന്റെ first part വന്നിട്ട് sherikkum പറഞ്ഞാൽ eeh കഥയുടെ 1st part marann പോയിരുന്നു അവന്‍ തിരിച്ച് വീട്ടില്‍ പോവുന്നതും അവളെ സ്വീകരിക്കുന്നതും കാണാന്‍ കാത്തിരിക്കുന്നു
Nice ??
nalla kadha bro our good luck
????