കരിമഷി കണ്ണുള്ളോള് 2 [ചുള്ളൻ ചെക്കൻ] 203

ശ്കതമായ കാറ്റടിച്ചു എനിക്ക് തണുക്കാൻ തുടങ്ങി പെട്ടന്ന് ഒരു തുള്ളി വെള്ളം എന്റെ മുഖത്ത് വീണു.. ഞാൻ കണ്ണുകൾ തുറന്നു… അപ്പോൾ ശക്തമായ മഴ പെയ്തു.. സ്വിച് ഓഫ്‌ ആയിരുന്ന ഫോൺ ഓൺ ആക്കി നോക്കി സമയം 1 മണി… ചുറ്റിനും ഇരുട്ട് മാത്രം കണ്ണ് കാണുന്നത് പോലും ഇല്ല.. ഫോണിന്റെ ലൈറ്റ് അടിച്ചു ഞാൻ കുറച്ചു താഴേക്ക് ഇറങ്ങി അവിടെ ഒരു ഷെഡ് ഉണ്ട് ഞാൻ തപ്പി തടഞ്ഞു അങ്ങോട്ടേക്ക് നീങ്ങി ഷെഡ്‌ഡിനടിയിൽ ഇരുന്നു.. ശക്തമായ കാറ്റ് അടിക്കുന്നുണ്ട് മഴ വെള്ളം എന്റെ മുകളിലേക്ക് തന്നെ വന്ന് വീഴുന്നു… പക്ഷെ ക്ഷീണം കാരണം ഞാൻ അവിടെ ചാരി ഇരുന്നു ഉറങ്ങി പോയി.. ആരോ വന്ന് തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്..
ആരാണെന്ന് അറിയില്ല ഞാൻ തല തിരിച്ചു നോക്കി അത് വിറക് വെക്കുന്ന സ്ഥാലം ആയിരുന്നു…

“ എന്താ ഇവിടെ ” അയാൾ എന്നോട് ചോദിച്ചു…

“ഞാൻ ഇന്നലെ വൈകുന്നേരം വന്നതാണ് മലയുടെ മുകളിൽ അവിടെ കിടന്ന് ഉറങ്ങി പോയി മഴ പെയ്തപ്പോൾ ഇങ്ങോട്ട് കയറി നിന്നതാണ് ” ഞാൻ ഉത്തരം പറഞ്ഞു…

“ആ പെട്ടന്ന് സ്ഥാലം കാലിയക്കാൻ നോക്ക് ” അയാൾ പറഞ്ഞിട്ട് നടന്നു അകന്നു..

ഞാൻ കൈ കുത്തി എഴുനേറ്റു കാലുകൾ തറയിൽ കുത്താൻ പറ്റുന്നില്ല കാൽ നീരടിച്ചത് പോലെ വല്ലാത്ത വേദന… ഞാൻ മുടന്തി മുടന്തി വണ്ടിയിൽ കയറി ഇടത് കാലയത്കൊണ്ട് ബ്രേക്കിന്റെ പ്രശ്നം നല്ലതുപോലെ ഉണ്ടായിരുന്നു… ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഞാൻ ഒരു അപകടവും ഇല്ലത്തെ വീട്ടിലേക്ക് തിരിച്ചെത്തി.. വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ എല്ലാരും പുറത്തേക്ക് വന്നു.. ഉമ്മയുടെ സഹോദരങ്ങളും വാപ്പയുടെ സഹോദരങ്ങളും വീട്ടിൽ തന്നെ ഉണ്ടായിരുന്നു..

“എവിടെ ആയിരുന്നെടാ ” ഉമ്മ ഓടി വന്ന് എന്റെ അടുത്ത് ചോദിച്ചു…

“ഒരു സ്ഥലം വരെ പോയി രാത്രി ആയതുകൊണ്ട് തിരിച്ചു വരാൻ നിന്നില്ല…” ഞാൻ മറുപടി പറഞ്ഞിട്ട് അകത്തേക്ക് പോയി റൂമിൽ അവൾ ഇരിപ്പുണ്ട് മുട്ടിൽ തലവെച്ചു കിടക്കുകയായിരുന്നു… ഞാൻ അവിടെ കയറി എനിക്ക് ഇടാനുള്ള ഡ്രസ്സ്‌ എടുത്തു.. എന്നിട്ട് ആ റൂമിൽ നിന്ന് ഇറങ്ങി… ആരുടെയോ സാനിധ്യം മനസിലാക്കിയ അവൾ തല പൊക്കി ഒന്ന് നോക്കി ഞാൻ ആണെന്ന് കണ്ടപ്പോൾ വീണ്ടും തല താഴ്ത്തി ഇരുന്നു.. ഞാൻ ആ റൂമിൽ നിന്ന് തിരിച്ചിറങ്ങി അടുത്ത റൂമിലേക്ക് കയറി ഡോർ അടച്ചു… എല്ലാവരും അത് നോക്കി തന്നെ നിൽകുകയായിരുന്നു…. ഞാൻ ഷവറിനു താഴെ കുറേ സമയം നിന്നു… തല ഒന്ന് തണുത്തപ്പോൾ ഞാൻ ഡ്രസ്സ്‌ ചെയ്ത് ആ റൂമിൽ തന്നെ ഇരുന്നു… അപ്പോളേക്കും ഉമ്മ റൂമിലേക്ക് കയറി വന്നു…

“നിർത്തിക്കോ നിന്റെ ഷോ ഒക്കെ, എന്റെ വാക്ക് കേക്കാതെ നീ ഇങ്ങനെ ഒക്കെ ചെയ്തില്ലേ.. ഇനി നീ എന്താണെന്ന് വെച്ചാൽ കാണിക്ക്, ഉമ്മ എന്ന് വിളിച്ചു എന്റെ അടുത്തേക്ക് ഇനി വരണ്ട” ഉമ്മ എടുത്തടിച്ചത് പോലെ പറഞ്ഞു…

“ഞാൻ എന്ത് ചെയ്തു എന്നാണ് ഉമ്മ ഈ പറയുന്നത്?” ഉമ്മ പറഞ്ഞതൊന്നും മനസിലാക്കാതെ ഞാൻ ചോദിച്ചു…

“അത് അവൾ അല്ലെ നീ കുറച്ചു നാൾ പിറകെ നടന്നവൾ ” ഉമ്മ ചോദിച്ചു…

“ആണ്, പക്ഷെ ” ഞാൻ പറയാൻ തുടങ്ങിയതും ഉമ്മ മിണ്ടരുത് എന്ന് കാണിച്ചു…

“ഇനി നിനക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാം നിന്നോട് ഒന്നും ഞാൻ ചോദിച്ചു വരത്തില്ല ” ഉമ്മ പറഞ്ഞിട്ട് റൂമിൽ നിന്ന് പുറത്തേക്ക് പോയി.. സാധാരണ എത്ര വലിയ തെറ്റ് ആണെങ്കിലും മാപ്പ് തരുന്ന ഉമ്മയാണ് ആ പോയത്.. ഞാൻ അപ്പോൾ തന്നെ ഉമ്മയുടെ റൂമിലേക്ക് പോയി…

“ഉമ്മ ഞാൻ പറയുന്നത് ഒന്ന് കേട്ടിട്ട് പോരെ തീരുമാനിക്കാൻ ”ഞാൻ ഉമ്മാടെ കാലിലേക്ക് വീണു പറഞ്ഞു…

“തീരുമാനിക്കണ്ടത് ഞാൻ തീരുമാനിച്ചിട്ടുണ്ട്.. നിനക്ക് നിന്റെ ഇഷ്ടം പോലെ ജീവിക്കാം ” കാലിൽ വീണു കിടക്കുന്ന എന്നെ നോക്കുക പോലും ചെയ്യാതെ ആണ് ഉമ്മ അത് പറഞ്ഞത്… എന്നെ അത് ചെറുതായി ഒന്നും അല്ല വേദനിപ്പിച്ചത്…. ഞാൻ നേരെ റൂമിലേക്ക് ചെന്ന് അലമാര തുറന്ന് അതിൽ നിന്ന് ബാഗ് എടുത്തു… അതിലേക്ക് കുറച്ച് ഡ്രസ്സ്‌ എടുത്തു വെച്ചു… അവൾ അവിടെ ബെഡിൽ ഇരിപ്പുണ്ട് പക്ഷെ അവൾ എന്നോട് ഒന്നും ചോദിച്ചില്ല… ഡ്രസ്സ്‌ എല്ലാം പറക്കി വെച്ചു ഞാൻ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്ന് ഒരു ചോദ്യം…

“എങ്ങോട്ട് പോകുവാ ഇക്കാ ” കരഞ്ഞു കലങ്ങിയ കണ്ണുമായി ആയിരുന്നു അവളുടെ ചോദ്യം…

“നിന്നെ എന്ന് കണ്ടോ അന്ന് തൊട്ട് എനിക്ക് ഓരോരോ പ്രശ്നങ്ങൾ ആണ്.. അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ വേണ്ടി ആണ് ഇന്നലെ അവിടെ ഞാൻ വന്നത്.. അവിടെയും നീ വന്നു, അന്ന് അത്രയും പേരുടെ മുന്നിൽ വെച്ച് നാണം കെടുത്തുന്നതിന് മുൻപ് ആയിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കിലും ചിലപ്പോൾ ഞാൻ നിന്നെ സ്വീകരിച്ചേനെ, പക്ഷെ ഇനി ഇല്ല ഞാൻ പോവുവാ എങ്ങോട്ടെങ്കിലും ഈ വീട്ടിൽ ഇപ്പൊ എനിക്ക് ആരും ഇല്ല, വാപ്പ ഇന്നലെ എന്നെ ഒഴിവാക്കി, നിന്നെ ചതിച്ചു എന്ന് പറഞ്ഞു എന്റെ ഉമ്മയും, ഇപ്പൊ ഇത് എന്റെ വീട് അല്ല, ഞാൻ പോകുവാ ” അത്രയും പറഞ്ഞു നിറഞ്ഞ കണ്ണ് തുടച്ചു ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ എല്ലാരുടെയും നോട്ടം എന്നിലേക്ക് ആയി…

9 Comments

  1. Bro still waiting
    For the next part……

  2. Superb story waiting for next part ❤❤❤

  3. Super story next part waiting?

  4. ?????

  5. Delay കുറക്കാന്‍ നോക്ക് bro കൊറേ ആയില്ലേ ഇതിന്റെ first part വന്നിട്ട് sherikkum പറഞ്ഞാൽ eeh കഥയുടെ 1st part marann പോയിരുന്നു അവന്‍ തിരിച്ച് വീട്ടില്‍ പോവുന്നതും അവളെ സ്വീകരിക്കുന്നതും കാണാന്‍ കാത്തിരിക്കുന്നു

  6. nalla kadha bro our good luck

Comments are closed.