അങ്ങനെ രണ്ട് ആഴ്ചക്കു ശേഷം ഇന്ന് ഞാൻ ഇന്റർവ്യൂന് പോവുകയാണ്… രാവിലെ തന്നെ കുളിച്ചൊരുങ്ങി well dressed ആയി. ഒരു ജന്റിൽമാൻ ലുക്കിൽ ഹോട്ടൽ samsam മിലേക്ക് യാത്രയായി അവിടെ ചെന്ന് കയറിയപ്പോൾ അവർ വിളിച്ചു പറഞ്ഞു റൂം നമ്പർ 203 ലേക്ക് പോയി ഇരിക്കാൻ അവർ ഓൺ ദെ വേ ആണെന്ന്.. ഞാൻ അവർ പറഞ്ഞ റൂമിന്റെ കീ വാങ്ങി ആ റൂമിലേക്ക് കയറി. ഡോർ ലോക്ക് ചെയ്തില്ല … നല്ല വൃത്തിയുള്ള ഹോട്ടൽ എന്ത് രസമാണ് കാണാൻ.. ഞാൻ കർട്ടൻ മാറ്റി നോക്കി താഴെ മനോഹരമായിട്ടാണ് ഒരുക്കിയിരിക്കുന്നത് പൂളും അടുത്ത് ചെറിയ ഒരു പാർക്കും ഒക്കെയായി…
“ടക്കോ ” എന്നൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ മുടിയൊക്കെ അലോങ്കോളമായി കിടക്കുന്ന ഒരു പെൺകുട്ടി ഡോർ തള്ളി തുറന്ന് അകത്തേക്ക് കയറിയതാണ്… അവളെ കണ്ട് ഞാൻ ആദ്യം ഒന്ന് പേടിച്ചു… എന്താണ് കാര്യം എന്ന് ചോദിക്കാൻ അവളുടെ അടുത്തേക്ക് ചെന്നതും ഡോർ തള്ളി തുറന്ന് ഒരു 55 വയസുള്ള ഒരു മനുഷ്യൻ എന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി ഞാൻ തെറിച്ചു പോയി ഭിത്തിയിൽ ഇടിച്ചു നിന്നു… ചവിട്ട് കൊണ്ട് ഇടത്തു അസ്സഹാനിയമായ വേദന… പിന്നീട് ഞാൻ കാണുന്നത് ആ കുട്ടിയുടെ കയ്യിൽ ഭലമായി പിടിച്ചു വലിക്കുന്ന അയാളെ ആണ്, അവൾ അയാളുടെ അടുത്ത് നിന്ന് കുതറി മാറാൻ ശ്രെമിക്കുന്നുണ്ട്… ഞാൻ ഭിത്തിയിൽ ചാരി എഴുനേറ്റ് നിന്നു.. അപ്പോൾ അയാൾ ഡോർ തുറന്ന് അവളെ കൊണ്ട് പകുതി പുറത്തേക്ക് ഇറങ്ങിയിരുന്നു ഞാൻ ഓടി ചെന്ന് അയാളുടെ മുതുകിൽ ചവിട്ടി അവളിൽ ഉള്ള പിടി വിട്ട് അയാൾ ചെന്ന് അടുത്ത റൂമിലെ ഡോറിൽ ഇടിച്ചു നല്ല ശബ്ദത്തോടെ ഉള്ള ഇടിയായിരുന്നു…അയാൾ വേഗം തിരിച്ചു വന്ന് എന്റെ കഴുത്തിൽ പിടിച്ചു എന്നെ പുറകിലേക്ക് കൊണ്ട് പോയി ഇടിച്ചു… ആ ഐഡിയിൽ എന്റെ കണ്ണുകൾ പതിയെ അടഞ്ഞു… പെട്ടന്ന് എന്നെ ആരോ കുലിക്കി വിളിച്ചു അത് ആ കുട്ടി ആയിരുന്നു… അയാൾ വീണ്ടും അവളെ വലിച്ചു കൊണ്ട് പോകാൻ നോക്കുകയാണ്… ഒരു രണ്ട് സെക്കന്റ് കൂടെ എനിക്ക് കാഴ്ച ഉണ്ടായിരുന്നു… അവസാനമായി ഞാൻ കണ്ടത് കുറെ പോലീസുകാർ റൂമിലേക്ക് ഇടിച്ചു കയറുന്നതാണ്.. ആരുടെയോ ഇടി കൊണ്ട് ആണ് എന്റെ ബോധം പോകുന്നത്.. മുഖത്ത് വെള്ളം തളിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്ന് നേരെ വന്നത്.ദേഹമാകെ വേദനിക്കുന്നു മുഖംമെല്ലാം മുറിഞ്ഞു ചുണ്ട് പൊട്ടി ചോര വരുന്നു. അപ്പോൾ ഞാൻ പോലീസ് സ്റ്റേഷനിൽ ആണ്.. ആരുടെയോ കരച്ചിലും കേക്കുന്നുണ്ട്… ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ ആണ് ആളെ കണ്ടത്.. അത് അവൾ ആണ്.. അന്ന് ഉമ്മ പറഞ്ഞിട്ട് ഞാൻ ഒഴിവാക്കിയവൾ.. അവളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി, ഇവളെ ആണ് ഞാൻ രക്ഷിക്കാൻ നോക്കിയത്…
ഒരു പോലീസുകാരൻ എന്റെ അടുത്തേക്ക് വന്നു…
“നിന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞിട്ടുണ്ട്, അവർ ഇപ്പൊ ഇങ്ങ് എത്തും ഇന്ന് തന്നെ നിങ്ങളുടെ കല്യാണം ” അത് വെടക്ക് ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു…
“എന്താ, എന്താ പറഞ്ഞെ, ആരുടെ കല്യാണം… ” ഞാൻ ഒന്നും മനസിലാക്കാതെ ചോദിച്ചു…
“നിങ്ങളുടെ ” അയാളുടെ മുഖത്ത് സംശയം നിഴലിച്ചു…
“ഞനങ്ങളുടെയോ, ഇവളെ എനിക്ക് അറിയുക കൂടി ഇല്ല, പിന്നെ എന്തിന്റെ പേരിലാണ് എന്റെ കല്യാണം നടത്തുന്നത് ” എന്റെ ചോദ്യത്തിന് ഒരു അടി ആയിരുന്നു മറുപടി…
“അറിയത്തില്ലന്നോ, അവൾ പറഞ്ഞല്ലോ നിങ്ങൾ തമ്മിൽ പ്രേമത്തിൽ ആണെന്ന്, പിന്നെ ആ പുറത്ത് നിക്കുന്ന ആളും പറഞ്ഞു അവൾ നിന്നെ കാണാൻ ആണ് ആ റൂമിൽ വന്നതെന്ന്, ഇതിൽ നിന്ന് നിനക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ല ” അയാൾ തറപ്പിച്ചു പറഞ്ഞു…
ഞാൻ അവളെ ഒന്ന് നോക്കി അവൾ ഇപ്പോഴും മുഖം പൊത്തി കരയുകയാണ്.. പെട്ടന്ന് ഒരു സ്വിഫ്റ്റ് കാർ വന്നു നിന്നു അതിൽ നിന്ന് ഒരു സ്ത്രി ഇറങ്ങി വരുന്നു അതിന്റെ പിറകെ ഒരു പുരിഷനയും… ആ സ്ത്രി ഓടി വന്ന് അവിടെ ഇരുന്നു കരയുന്ന അവളുടെ കൈ പിടിച്ചു മാറ്റി അവളെ കവിളിൽ വിരൽ പതിയുന്ന രീതിയിൽ ഉള്ള അടി കൊടുത്തു… ആ അടിയുടെ ശബ്ദവും അവളുടെ കരച്ചിലും ആ സ്റ്റേഷൻ മുഴുവൻ കേട്ടു പെട്ടന്ന് ഒരു ലേഡി കോൺസ്ട്രേബിൾ വന്ന് അവരെ പിടിച്ചു മാറ്റി… അപ്പോൾ Si അങ്ങോട്ട് വന്നു…
“നിങ്ങൾ ആണോ ഇവരുടെ അമ്മ?” Si ആ സ്ത്രിയോട് ചോദിച്ചു…
“അല്ല ഞാൻ ഇവളുടെ അമ്മേടെ അനിയത്തി ആണ് ” അവർ ദേഷ്യത്തിൽ മറുപടി പറഞ്ഞു…
“ഇവളുടെ അമ്മ എന്തെ?” Si അടുത്ത ചോദ്യം ചോദിച്ചു…
“അവളുടെ അമ്മ അവളുടെ കുഞ്ഞിലേ മരിച്ചതാണ് ” അവർ പറഞ്ഞു…
“ഇവൾക്ക് അച്ഛനില്ലേ ”
Bro still waiting
For the next part……
Superb story waiting for next part ❤❤❤
Super story next part waiting?
?????
❤❤❤
Delay കുറക്കാന് നോക്ക് bro കൊറേ ആയില്ലേ ഇതിന്റെ first part വന്നിട്ട് sherikkum പറഞ്ഞാൽ eeh കഥയുടെ 1st part marann പോയിരുന്നു അവന് തിരിച്ച് വീട്ടില് പോവുന്നതും അവളെ സ്വീകരിക്കുന്നതും കാണാന് കാത്തിരിക്കുന്നു
Nice ??
nalla kadha bro our good luck
????