കരിമഷി കണ്ണുള്ളോള് 2 [ചുള്ളൻ ചെക്കൻ] 203

“നിയൊക്കെ വിളിക്കുമ്പോ ഒന്നും നോക്കാതെ ഓടി വരുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ…ഒരു കാര്യം നീ ഉറപ്പിച്ചോ ഇത് ഇന്ന് അവളുടെ ഇക്കമാർ അറിയും.”

“അറിയട്ടെ അറിഞ്ഞാൽ അവർ അവളെ കൊല്ലാതൊന്നും ഇല്ല, എന്റെ മരണം വരെ അവൾക്ക് വേണ്ടി ഞാൻ കാത്ത് നിൽക്കും ” അവൻ പറഞ്ഞു, അവന്റെ ആ വാക്കുകളിൽ ഒരു ശക്തി ഉണ്ടായിരുന്നു..

“സന്ദോഷം ഉണ്ട്, ഇനി നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി ” എന്ന് പറഞ്ഞിട്ട് ഞാൻ വണ്ടി എടുത്ത് വീട്ടിലേക്ക് പോയി… അവൻ അങ്ങനെ ഒക്കെ പറഞ്ഞതിൽ എനിക്ക് വിഷമം ഉണ്ടായിരുന്നു പക്ഷെ അവനു അവളെ അത്രക്ക് ഇഷ്ടമായത്കൊണ്ട് ആണ് അവൻ അവളെ എതിർക്കാതെ ഇരുന്നത്.. ഒരു ആണിന് അവന്റെ പെണ്ണിന്റെ ദേഹത്ത് ചെറിയ ഒരു മുറിവ് വന്നാൽ സഹിക്കാൻ ആകില്ല, അപ്പൊ അവളുടെ ഇക്കമാർ അറിഞ്ഞു അവളെ തല്ലിയാൽ അവനു സഹിക്കാൻ പറ്റില്ല, അതുകൊണ്ട് അവളെ എതിർക്കാനേ അവനു കഴിയില്ല… വീട്ടിൽ ചെന്ന് കയറുമ്പോൾ എന്റെ മുഖം വല്ലാതെ ആയിരുന്നു.. ഉമ്മ അത് കാണുകയും ചെയ്തു അപ്പോൾ ഉമ്മ എന്നോട് ഒന്നും ചോദിച്ചില്ല… ഞാൻ പോയി ഒന്ന് കുളിച്ച്… എനിക്ക് അവളോട് ദേഷ്യവും അവൻ അങ്ങനെ പറഞ്ഞതിൽ ഉള്ള വിഷവും ആയിരുന്നു.. കുളിച്ചിറങ്ങി ഡ്രസ്സ്‌ മാറി ഞാൻ കാട്ടിലിലേക്ക് കിടന്നു, അവൾ എന്നോട് ചെയ്തതിന് പ്രേതികാരം ചെയ്യണം… അതായിരുന്നു കിടക്കുമ്പോൾ ഞാൻ ചിന്തിച്ചിരുന്നത്… എത്രയൊക്കെ ആലോചിച്ചിട്ടും എനിക്ക് ഒരു ഐഡിയയും കിട്ടിയില്ലായിരുന്നു… ആലോചിച്ച് ആലോചിച്ച് ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു… ആരുടെയോ താഴുകലിൽ ആണ് ഞാൻ ഉണർന്നത്… മ്ലാനമായി എന്തോ ചിന്തിച്ച് ഇരിക്കുന്ന ഉമ്മയെ ആണ് ഞാൻ കണ്ടത്… ഞാൻ ഉമ്മയെ നോക്കി ഒന്ന് ചിരിച്ചു.. ഉമ്മിയും എന്നെ നോക്കി ചിരിച്ചു പക്ഷെ ഒരു തെളിച്ചം ഇല്ല…

“എന്താ ഉമ്മ പ്രശ്നം.. മുഖം എന്താ വല്ലാതെ ഇരിക്കൂന്നേ ” ഞാൻ ചോദിച്ചു…

“പ്രശ്നം നീ തന്നെ ആണ്.. ഇന്ന് എന്തായിരുന്നു ടൗണിൽ പ്രശ്നം ” ഉമ്മ എന്നോട് ചോദിച്ചു…

“അത് ഉമ്മ എങ്ങനെ, സുക്കു പറഞ്ഞതാണോ ” ഞാൻ എഴുനേറ്റ് ഇരുന്നു ചോദിച്ചു…

”ആര് പറഞ്ഞതാണെന്ന് നീ അറിയണ്ട… നിനക്ക് എന്താ മോനെ പ്രശ്നം, ഇത്രയും നാളും ഒരു പ്രേശ്നവും ഇല്ലായിരുന്നല്ലോ.” ഉമ്മി വേവലാതിയോടെ ചോദിച്ചു…

“ഉമ്മ എനിക്ക് അറിയില്ല ഞാൻ പ്രേശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രെമിക്കുന്ന ഒരാൾ ആണ്, പക്ഷെ ഇപ്പൊ കുറച്ച് നാൾ ആയി പ്രേശ്നങ്ങൾ എന്നെ തേടി വന്നൊണ്ട് ഇരിക്കുവാ ” ഞാൻ ഉമ്മയുടെ കയ്യിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു

“ഇന്ന് എന്തായിരുന്നു പ്രശ്നം?” ഉമ്മ ചോദിച്ചു…

“അത് ഉമ്മി രാവിലെ സുക്കു വന്ന് വിളിച്ചോണ്ട് പോയി എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന് അവനെ കണ്ടപ്പോളെ എനിക്ക് മനസിലായി,……… ഇതാണ് അവിടെ നടന്നത് ” ഞാൻ കയ്യിൽ കിടന്നുകൊണ്ട് തന്നെ പറഞ്ഞു….

“നിന്റെ ഭാഗത്ത്‌ തന്നെ ആണ് തെറ്റ് നീ അവളുടെ വാപ്പാക്ക് പറയരുതായിരുന്നു ” ഉമ്മി പറഞ്ഞു…

“പെട്ടന്ന് പറ്റിപോയതാണ് ” ഞാൻ പറഞ്ഞു…

“പ്രേതികാരം ചെയ്യാൻ പോവാണെന്ന് നീ അവളോട് പറഞ്ഞില്ലേ, അതൊന്നും വേണ്ട കേട്ടോ.. നമ്മളായിട്ട് മറ്റൊരാളുടെ ജീവിതത്തിന് എന്തേലും പറ്റിയാൽ അതിന് മാപ്പ് കിട്ടില്ല.. നീ ഇങ്ങനെ വെറുതെ നിക്കുന്നത്കൊണ്ട് ആണ്.. നീ ഒരു ജോബിന് ട്രൈ ചെയ്യ് കിട്ടുവാണേൽ പോകാം ” ഉമ്മയുടെ വാക്കിനു അപ്പുറം ഒരു കാര്യം ഇല്ലാത്തത്കൊണ്ട് ഞാൻ അത് അനുസരിച്ചു.. B tech automobile engineering പഠിച്ചു ഇറങ്ങിയ ഞാൻ ജോലിക്കായി ഒരുപാട് ശ്രെമിച്ചിരുന്നു… കിട്ടിയതുമാണ് പക്ഷെ പുറത്തേക്ക് ആണ് കിട്ടിയിരുന്നത്… വീട്ടുകാരെ വിട്ട് നിൽക്കാൻ പ്രയാസം ഉള്ളത്കൊണ്ട് ഞാൻ വീട്ടിൽ ജോലി കിട്ടിയ കാര്യം പറഞ്ഞിട്ടില്ലായിരുന്നു.. ഇനി എവിടെ ജോലി കിട്ടുന്നോ അവിടെ പോകാൻ തന്നെ ഞാൻ തീരുമാനിച്ചു…വീട്ടിൽ ഇരുന്നു തന്നെ ഞാൻ ജോലിക്കായി അപേക്ഷിച്ചു.. ഡൽഹിയിൽ ഉള്ള ഒരു പ്രൈവറ്റ് കമ്പനിയിലേക്ക് ആണ് ഞാൻ അയച്ചത്..2 ആഴ്ചക്കു ശേഷം ഒരു മെയിൽ വന്നു..
എന്നെ ഇന്റർവ്യൂ എടുക്കാൻ അവർ ഇവിടെ അടുത്തുള്ള ഒരു ഹോട്ടലിൽ ഉണ്ടാകും എന്ന് ആയിരുന്നു ആ മെയിലിൽ… വീട്ടിൽ ഇത് പറഞ്ഞപ്പോൾ പ്രേധിക്ഷിച്ചത് പോലെ തന്നെ വാപ്പ എതിർപ്പുമായി വന്നു.. ഉമ്മക്ക് ഇഷ്ടം ഇല്ലെങ്കിലും എന്റെ നല്ലതിന് ഓർത്തു ഉമ്മ തന്നെ വാപ്പയെ കൊണ്ട് സമ്മതിപ്പിച്ചു…

9 Comments

  1. Bro still waiting
    For the next part……

  2. Superb story waiting for next part ❤❤❤

  3. Super story next part waiting?

  4. ?????

  5. Delay കുറക്കാന്‍ നോക്ക് bro കൊറേ ആയില്ലേ ഇതിന്റെ first part വന്നിട്ട് sherikkum പറഞ്ഞാൽ eeh കഥയുടെ 1st part marann പോയിരുന്നു അവന്‍ തിരിച്ച് വീട്ടില്‍ പോവുന്നതും അവളെ സ്വീകരിക്കുന്നതും കാണാന്‍ കാത്തിരിക്കുന്നു

  6. nalla kadha bro our good luck

Comments are closed.