കൊണ്ടിരുന്നു ഞങ്ങളോട് സംസാരിച്ചു നിൽക്കാൻ സമയം ഇല്ലാത്തതുകൊണ്ട് രമേശ് ഓർഡർ എടുക്കാൻ ആയിപോയി… മുതലാളി എന്നെയും അവരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു… ഞാനും ഓർഡർ എടുത്ത് കിച്ചണിൽ പോയി പറഞ്ഞു സാധനം വാങ്ങിയ അവരുടെ അടുത്ത് കൊണ്ട് കൊടുത്തു… സമയം കുറച്ച് കുറച്ച് കഴിയുമ്പോഴും ആളുകളുടെ എണ്ണം കൂടി കൂടി വന്നുകൊണ്ടിരുന്നു… അങ്ങനെ ആയപ്പോൾ ഒരാളുടെ ഓർഡർ എടുക്കുന്ന സാധനം വേറെ ആൾക്ക് കൊടുക്കുക, ഓർഡർ എടുക്കാതിരിക്കുക, ബില്ല് കൊടുക്കാതിരിക്കുക ബില്ല് മാറ്റി കൊടുക്കുക, അങ്ങനെയുള്ള കുറെ പ്രശ്നങ്ങൾ എന്റെ ഭാഗത്ത് സംഭവിച്ചു കൊണ്ടിരുന്നു… ആദ്യം കുറെ തവണ മുതലാളി ഇത് നോക്കി നിന്നു എങ്കിലും പിന്നീട് കുറെ കഴിഞ്ഞപ്പോൾ അവൾ എന്നെ തെറി വിളിക്കാൻ തുടങ്ങി… എനിക്ക് അത് ശീലം ഇല്ലാത്തതുകൊണ്ട് എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു… പെട്ടെന്നാണ് ഞാൻ എന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്തത്… പെട്ടന്ന് ഞാൻ ശാന്തമായി… ഞാൻ വീണ്ടും ജോലിയിൽ ശ്രദ്ധിക്കാൻ തുടങ്ങി.. പക്ഷേ വീണ്ടും പ്രശ്നങ്ങൾ വന്നുകൊണ്ടിരുന്നു… 11 മണിയോടെ അടുത്തപ്പോൾ ആളുകൾ കുറഞ്ഞു തുടങ്ങി… ആരും ഇല്ലാത്ത സമയം നോക്കി ഞാൻ വർക്കേഴ്സ് ഇരിക്കുന്ന സ്ഥലത്തേക്ക് പോയിരുന്നു.. രമേശ് അങ്ങോട്ട് വന്നു…
“ ഞാൻതന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു തന്റെ പ്രശ്നം എന്തെന്ന് വെച്ചാൽ തന്റെ ചിന്ത ഇവിടെ എങ്ങും അല്ല താൻ ജോലിയിൽ മാത്രം ശ്രദ്ധിക്കൂ,” രമേശ് എന്റെ അടുത്ത് പറഞ്ഞു
“ ഞാൻ ശ്രമിക്കുന്നുണ്ട് ഞാൻ മാക്സിമം ജോലിയിൽ മാത്രം ശ്രദ്ധിച്ചാണ് ചെയ്യുന്നത് ” ഞാൻ എന്റെ ഭാഗത്തെ ന്യായം വ്യക്തമാക്കാൻ ശ്രമിച്ചു…
“ ഇല്ല തന്റെ പ്രശ്നങ്ങളെപ്പറ്റി ആലോചിക്കുകയായിരുന്നു താൻ ഞാനും ആദ്യം ഇങ്ങനെയായിരുന്നു പക്ഷേ പിന്നീട് ഞാൻ അതിനു മാറ്റം വരുത്തുകയായിരുന്നു ” അവൻ പറഞ്ഞത് ശരി തന്നെയായിരുന്നു എന്റെ മനസ്സ് ഇവിടെയെങ്ങും അല്ലായിരുന്നു… ഞാൻ അവനെ ശ്രദ്ധിച്ചിരുന്നു അവൻ എന്തോരം സ്പീഡിലാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്…
“ താൻ മറ്റുള്ള ചിന്തകളെല്ലാം മാറ്റിവെച്ച് ജോലിയിലും ഓർഡറും മാത്രം ശ്രദ്ധിക്കുക ” എന്നു പറഞ്ഞു രമേശ് അടുത്ത ഓർഡർ എടുക്കാൻ ആയിപോയി… മാനസികമായ ഈ ജോലിയും വെറുത്തിരുന്ന ഞാൻ, ഈ ജോലി പോയാൽ മറ്റൊരു ജോലി കിട്ടാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് അതിൽ തന്നെ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു… 12 മണിയോടെ അടുത്തപ്പോൾ ആളുകൾ വീണ്ടും വന്നു തുടങ്ങി കൊണ്ടിരുന്നു നല്ല തിരക്കായിരുന്നു ഉച്ചസമയത്ത്… രതീഷ്, രമേശ് ഇരട്ട സഹോദരന്മാർ ആയിരുന്നു രണ്ടുപേരും രണ്ടു ഷിഫ്റ്റ് ആയിട്ടാണ് പണിയെടുത്തു കൊണ്ടിരുന്നത്… 12 മണി ആയപ്പോൾ രമേശ് തിരിച്ച് വീട്ടിലേക്കും രതീഷ് തിരിച്ചു ഹോട്ടലിലേക്ക് വന്നു… രതീഷിനെ പരിചയപ്പെട്ടു… ആളുകൾ വന്നു തുടങ്ങി കൊണ്ടിരുന്ന കൊണ്ട് അധികം നേരം ഞങ്ങൾക്ക് സംസാരിക്കാനായില്ല ഞങ്ങൾ നേരെ ഓർഡർ എടുക്കാനായി ഓരോരുത്തരെ അടുത്തേക്ക് ആയിപ്പോയി… രാവിലെ ഉണ്ടായിരുന്ന അത്രയും പ്രശ്നങ്ങൾ ഒന്നും എന്റെ ഭാഗത്തുനിന്ന് സംഭവിക്കില്ലായിരുന്നു… അത് എനിക്ക് ആത്മവിശ്വാസം തന്നു… മൂന്നുമണിയോടെ ആയപ്പോൾ ആളുകൾ എല്ലാം ഒഴിഞ്ഞു അപ്പോഴാണ് ഞങ്ങൾ ഉച്ചയ്ക്കത്തെ ഭക്ഷണം കഴിച്ചത്… 6 മണിയോടടുത്ത് അപ്പോൾ ഞാൻ വല്ലാതെ തളർന്നു തുടങ്ങിയിരുന്നു… ഒരുപാട് നാളുകൾക്ക് ശേഷമാണ് ദേഹം ഇത്രയും അനങ്ങുന്നത്…
പണ്ട് ഫുട്ബോൾ കളിക്കാൻ പോകുമ്പോൾ ആയിരുന്നു ദേഹം അങ്ങിയിരുന്നത്.. എട്ടുമണിവരെ ആയിരുന്നു എനിക്ക് ഡ്യൂട്ടി പറഞ്ഞിരുന്നത്… ആറരയോടെ എടുത്തപ്പോഴേക്കും ഞാൻ തളർന്നു പോയിരുന്നു.. എത്രയൊക്കെ ശ്രമിച്ചിട്ടും എനിക്ക് ഒന്നും ചെയ്യാൻ പറ്റാതെ ആയി… ഇത് കണ്ട് മുതലാളി എന്നോട് റൂമിലേക്ക് പൊക്കോളാൻ ആയി പറഞ്ഞു… സാദൃശ്യമുള്ള ഭക്ഷണവുമായി ഞാൻ തിരികെ വീട്ടിലേക്ക് വന്നു.. വിശാലമനസ്കൻ ആയ മുതലാളി 1200 രൂപ എനിക്ക് തന്നിരുന്നു.. അതുമായി സന്തോഷത്തിലാണ് ഞാൻ വീട്ടിലേക്ക് വന്നത്.. ആദ്യമായി ഞാൻ അധ്വാനിച്ചുണ്ടാക്കിയ പൈസയായിരുന്നു അതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണല്ലോ …
വീട്ടിലേക്ക് വന്ന് അധികം താമസിക്കാതെ തന്നെ ഞാൻ നേരെ പോയി കുളിച്ചു ഭക്ഷണം കഴിച്ചു കിടന്നുറങ്ങി…
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
Bro still waiting
For the next part……
Superb story waiting for next part ❤❤❤
Super story next part waiting?
?????
❤❤❤
Delay കുറക്കാന് നോക്ക് bro കൊറേ ആയില്ലേ ഇതിന്റെ first part വന്നിട്ട് sherikkum പറഞ്ഞാൽ eeh കഥയുടെ 1st part marann പോയിരുന്നു അവന് തിരിച്ച് വീട്ടില് പോവുന്നതും അവളെ സ്വീകരിക്കുന്നതും കാണാന് കാത്തിരിക്കുന്നു
Nice ??
nalla kadha bro our good luck
????