കമ്പത്തെ കല്യാണം (ജ്വാല ) 1301

അങ്ങനെ ഒകെ ഒക്കെ പറഞ്ഞു ഓട്ടോയിൽ കയറി, അവൻ ഓട്ടോ സ്റ്റാർട്ട് ചെയ്തതും അതിൽ നിന്ന് പാട്ട് പാടാൻ തുടങ്ങി,

 

വിജയ് യുടെ ഏതോ സിനിമയിലെ തട്ടു പൊളിപ്പൻ ഗാനം,

തികഞ്ഞ അഭ്യാസിയെ പോലെ ആൾക്കാരുടെ ഇടയിലൂടെ, വീതി കുറഞ്ഞ വഴിയിലൂടെ അയാൾ ഓട്ടോ ഓടിച്ച് ഒരു പള്ളിയുടെ അടുത്തായി നിർത്തി.

അപ്പോൾ ഇതാണ് പുതുപ്പള്ളി വാസൽ തെരുവ്,

ഇടുങ്ങിയ വഴിക്കരുകിൽ നിറയെ വീട്,
ആരോടാ ഒന്ന് ചോദിക്കുക, വഴിയരുകിൽ നിന്ന അപ്പൂപ്പനോട് തന്നേ ചോദിച്ചു,

ഇങ്കെ അബ്ബാസ് വീട് എങ്കെയെന്നു തെരിയുമോ?

തമ്പി എന്ത അബ്ബാസ്, യാര് പുള്ള?

എനിക്ക് തമിഴ് അറിയില്ലെന്ന് ഈ മറുതയോട് ആരെങ്കിലും ഒന്ന് പറയോ?

ഇങ്കെ… ഇന്നയ്ക്ക് കല്യാണം, അന്ത.. അബ്ബാസ്…

ഹോ!!! എങ്ങനൊക്കെയോ പറഞ്ഞു ഒപ്പിച്ചു…

അപ്പടിയാ…

അയാൾ ദൂരെ ഒരു വീട് കാണിച്ചു തന്നു. ഞാൻ അങ്ങോട്ടേക്ക് നടന്നു,
ഞാനാ കാണിച്ചു തന്ന വീടിന്റെ മുന്നിലെത്തി മൃദുവായി വാതിലിൽ മുട്ടി,

യാര്… അകത്ത് നിന്നും നയൻതാരയുടെ പോലെയൊരു ശബ്ദം…

ആഹാ.. എന്റെ മനസ്സിന്റെ ചില്ലു കൂട്ടിൽ കിടന്ന കോഴി പതുക്കെ തല പൊക്കി,

ഡാ… ഇത് നമ്മുടെ നാടല്ല തന്നെയും അല്ല  ബാപ്പായുടെ മുറപ്പെണ്ണിന്റെ വീടും..
നമ്മുടെ മനസ്സാക്ഷി വീണ്ടും മുന്നറിയിപ്പ് തന്നു,

ഒന്നു പോടെയ്…

“വകേലെ പെങ്ങളെ വഴിയിൽ വച്ചു പ്രേമിക്കാമടെ ”

അല്ലാ ഈ പഴഞ്ചോല് ഇങ്ങനെ ആയിരുന്നോ?

ഡേയ്.. താൻ ഇപ്പോൾ ഇത്ര വലിയ കാര്യമൊന്നും അന്വേഷിക്കേണ്ട, മനസ്സാക്ഷിക്ക് വാണിങ് കൊടുത്ത്, തിരിഞ്ഞപ്പോഴാണ് എന്റെ മുന്നിൽ വന്ന ചെല്ലക്കിളിയെ ഞാൻ കണ്ടത്.

25 Comments

  1. ????

  2. കൈലാസനാഥൻ

    ജ്വാല,

    കെ.കെ റോഡ് വഴി യാത്രെ ചെയ്തിട്ടുള്ളവർക്ക് പെട്ടെന്ന് മനസ്സിലേക്ക് ആ പ്രദേശത്തിന്റെ മനോഹാരിതയൊക്കെ കടന്ന് വരും. കുമളിയിൽ നിന്ന് കമ്പത്തേക്കുള്ള യാത്രയിൽ മുന്തിരിത്തോട്ടം കൂടി വർണ്ണിച്ചിരുന്നെങ്കിൽ അതിനു മുമ്പുള്ള വനഭാഗങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ അതി മനോഹരമായിരുന്നു. ഒരു യാത്ര പോയ അനുഭൂതിയുണ്ടായി എന്നല്ലാതെ താങ്കളുടെ മറ്റു കഥകളുമായി താരതമ്യപ്പെടുത്തിയാൽ നിരാശാജനകം ആയിരുന്നു. കഥാന്ത്യം അത്ര സുഖകരമായില്ല. നല്ല കഥകളുമായി വീണ്ടും വരിക. ഭാവുകങ്ങൾ???

  3. ഹയ് ജ്വാല,
    ഇവിടെ ഒന്നും കാണാറില്ലല്ലോ… Health ഒക്കെ better ആയെന്ന് വിശ്വസിക്കുന്നു.

    റാഷി എന്ന character ഇന്റെ ഏകദേശ സ്വഭാവം ആദ്യ പേജില്‍ തന്നെ കുറഞ്ഞ വരികളിൽ നിങ്ങള്‍ക്ക് വിവരിക്കാൻ കഴിഞ്ഞിരിക്കുന്നു… ആ പ്രായത്തിലുള്ള അനേകം ചെറുപ്പക്കാരുടെ ചിന്താഗതികള്‍ അങ്ങനെതന്നെ ആയിരിക്കും എന്നാണ് തോന്നുന്നത്.

    കല്യാണം കൂടാൻ പോകുന്ന ആ യാത്രയില്‍ നടക്കുന്ന ഓരോ സംഭവങ്ങളെയും നിങ്ങൾ ശെരിക്കും രസകരമാക്കി —ആ കൗമാര പ്രണയിതാക്കളെ കണ്ട് അവന്റെ അസൂയയും… ആ വൃദ്ധ ജോഡികള്‍ തമ്മില്‍ പ്രകടിപ്പിക്കുന്ന കരുതലും സ്നേഹവും… ഒരുപാട്‌ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് വഴി മുടക്കിയുള്ള സമരവും… അവന്റെ വായിനോട്ടവും അങ്ങനെ പലതും രസകരവും ചിന്തിപ്പിക്കുന്ന തരത്തിലുള്ളതും ആയിരുന്നു.

    കഥ എനിക്ക് ശെരിക്കും ഇഷ്ട്ടപ്പെട്ടു. എന്നാലും അവസാനം ഒരു ഫിനിഷിങ് ഇല്ലാതെ പോയി. കുറച്ചുകൂടി എന്തെങ്കിലും എഴുതിച്ചേര്‍ത്തു ഒരു ഫിനിഷിങ് ടച്ച് കൊണ്ട് വരാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

    ഇനിയും നിങ്ങള്‍ക്ക് ഒരുപാട്‌ എഴുതാന്‍ കഴിയട്ടെ.
    സ്നേഹത്തോടെ ഒരു വായനക്കാരന്‍❤️❤️

    1. സിറിൽ ബ്രോ,
      വളരെ സന്തോഷം വായനയ്ക്ക്, ഏറെക്കാലം എഴുതാതിരുന്നതും, റിസേർച്ചിനും ഇടയിൽ മാനസിക സങ്കർഷം കുറയ്ക്കാൻ കുത്തിക്കുറിച്ച ഒന്നാണ്,
      എന്തായാലൂം സമയം കണ്ട് പുതിയ ഒരു കഥയുമായി വരാം…

  4. രുദ്ര രാവണൻ

  5. ഒരുപാട് ആയല്ലോ കണ്ടിട്ട്……സുഖം തന്നെ എന്ന് വിശ്വസിക്കുന്നു…. ?

    രാവിലെ തന്നെ എഴുന്നേറ്റ് മൂഞ്ചൻ ആണല്ലോ അവൻ പോയത്… ? നല്ല രസത്തിൽ വായിച്ചു പോയി…. ബാക്കി ഉണ്ടോ…. ഇനി
    കാത്തിരിക്കുന്നു.. ❤❤

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ദാർത്,
      ജോലിയുടെയും, പഠനത്തിന്റെയും ഒക്കെ ഇടയിൽ നിന്ന് കുത്തിക്കുറിച്ചതാണ്, നല്ലൊരു എഴുത്തുമായി വരാം..
      സ്നേഹപൂർവ്വം… ?

  6. Welcome back, super star Jwala
    Kazhinja aazhcha Cumbum vazhi poyirunnu, kandillallo ??

  7. ?MR_Aᴢʀᴀᴇʟ?

    വീണ്ടും ഒരു കഥയുമായി വന്നതിൽ സന്തോഷം ❤❤❤

  8. Cherukan ആണ് ഒളിച്ചോടി പോയിരുന്നതെങ്കിൽ നമ്മുടെ ഹീറോ യെ കൊണ്ട്‌ അവളെ kettikam ആയിരുന്നു (“അങ്ങനെ analo നാട്ടു നടപ്പ് ) ഇവിടെ ഇപ്പൊ എന്ന ചെയ്യും ??

    1. നിനക്ക് അല്ലേ arrow യെ അറിയാവുന്നത് ആരോ ഇനി തിരിച്ചു വരുമോ കടും കെട്ട് അടുത്ത പാർട്ട്‌ ഇടുമോ??

      1. Personal contacts onnum illa bro

  9. വളരെ വ്യത്യസ്ഥമായ കഥ, ഒരു കല്യാണം കൂടാനുള്ള യാത്രയിൽ നടന്ന സംഭവം നർമ്മത്തിൽ എഴുതിയിരിക്കുന്നു.
    വായിക്കാൻ രസമുള്ള നല്ലൊരു ചെറുകഥ.

  10. തിരക്കുകൾ ഒഴിഞ്ഞു തിരിച്ചു വന്നതിൽ സന്തോഷം.,., സമയം കണ്ട് വായിക്കാം.,.,.
    ഇനി ഇവിടൊക്കെ തന്നെ കാണുവല്ലോല്ലേ.,.,.?
    സ്നേഹത്തോടെ.,.,

  11. ഇത് തുടക്കമാണോ… അല്ലെങ്കിൽ ഒടുക്കമാണോ…?? ??

  12. ജ്വാല…

    കുറേ ആയി കണ്ടിട്ട്… കഥ ഒരു അനാഥ പ്രേതം പോലെ നിർത്തിയത് ആണോ അതോ പേസ്റ്റ് ചെയ്തത് വരാഞ്ഞിട്ടാണോ… എന്തായാലും ബാക്കി വരും എന്ന് മാത്രം പ്രതീക്ഷിക്കുന്നു… കല്യാണം കൂടാൻ പോയിട്ട് ഏതെങ്കിലും ഒരു കല്യാണം കൂടാതെ എങ്ങനാ… ഒന്നും പറ്റിയില്ലെ്കിൽ ഒന്ന് അവനെങ്കിലും ആവാം… എന്തായാലും വീട്ടിൽ കേറ്റുമെന്ന് തോന്നുന്നില്ല… അപ്പോ ബാക്കി എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു…

    ♥️♥️♥️♥️♥️♥️♥️♥️

  13. സംഭവം കളറായി..

    ആ തേയിലക്കാരി മൊഞ്ചത്തിയെ ഇനി കണ്ടു മുട്ടുവോ എന്തോ…

    Waiting ❤️?

  14. Rajeev (കുന്നംകുളം)

    Welcome back ?

    1. സന്തോഷം രാജീവേട്ടാ,…

  15. ? കല്യാണം കൂടാൻ പോയ കഥ കൊള്ളാം. നല്ല രസമുണ്ടായിരുന്നു വായിക്കാൻ.
    പിന്നെ സുഖം അല്ലെ ജ്വാല കുറെ ആയി കണ്ടിട്ട് ❤️

    1. ഇന്ദൂസ്,
      സമയ പരിമിതികൾ കാരണമാണ് കൂടുതൽ ആക്ടീവ് ആകാൻ കഴിയാത്തത്. സന്തോഷം വായനയ്ക്ക്…

  16. വായിക്കാം ?

    എന്തെല്ലാം വിശേഷം.. സുഖല്ലേ,. ?

    1. സുഖമാണ്,
      ഒരു തട്ടി കൂട്ട് കഥ സയ്യദ് ഭായ്, സമയം കണ്ട് വായിച്ചോളൂ…

Comments are closed.