കഥാപാത്രം 100

Views : 1557

അങ്ങനെ അങ്ങനെ ഇരുട്ടിലൊളിച്ച, കാമക്കണ്ണുകളെ ഭയക്കുന്ന, ഒരു ഭീരുവായൊരു പെണ്ണാണ് ഞാനെന്ന് തുറന്നു കാട്ടി കൊടുത്തു …….

തിരികെ എന്നോട് അദ്ദേഹം കാട്ടിയ വാത്സല്യത്തിൽ വിതുമ്പിക്കരയുന്നൊരു കുഞ്ഞായി ഞാൻ ……
വാക്കുകളാൽ നൽകിയ ആശ്വാസ വാക്കുകൾ എനിക്ക് പുത്തുജീവനേകുന്നത് പോലെ……

ശവംനാറി പ്പൂവിന് മുല്ലപ്പൂ വാസന വന്നത് പോലെ ഞാനൊന്ന് കുളിരു കോരി …….

ഓരോ തവണയും അദ്ദേഹംഎന്നിൽ അത്ഭുതം വിടർത്തി …… വീണ്ടും വീണ്ടും ഓരോ സന്ദര്ഭങ്ങളും എന്നോട് ചോദിക്കുമ്പോഴും പറയാൻ അസ്വസ്ഥത തോന്നുമെങ്കിലും തുറന്ന് പറയുമ്പോഴും കേട്ട് കഴിഞ്ഞേനിക്ക് നൽകുന്ന ആശ്വാസവാക്കുകൾക്ക് വേണ്ടി മാത്രം, വാക്കുകളാൽ എനിക്ക് ചൊരിഞ്ഞു നൽകുന്ന പ്രണയ പരിലാളനകൾക്കായുള്ള കൊതി കൊണ്ട് മാത്രം, വീണ്ടും വീണ്ടും ഞാനെന്നെ തുറന്നു കാട്ടി…….

പിന്നീട് …… ദിവസങ്ങൾ പൊഴിയവേ അദ്ദേഹത്തിന്റെ അകൽച്ച എന്നിൽ വിഷാദത്തിന്റെ വിത്ത് പാകി …… വിതുമ്പലോടെ കാര്യമന്വേഷിച്ചപ്പോൾ ‘ഒരു കഥയ്ക്ക് വേണ്ടിയുള്ള പണിപ്പുരയിലാണ് പെണ്ണെ’ എന്നാ പുന്നാരവാക്കെനിക്ക് നൽകിയ ആശ്വാസം ചെറുതല്ല …….

ദിവസങ്ങൾ പൊഴിയവേ അകൽച്ചയെറി ഏറി വന്നപ്പോഴും തിരക്കിനെ കുറിച്ചോർത്ത് സ്വയം ആശ്വസിച്ചു…..

പിന്നീട് പലപ്പോഴും വിഷാദത്തിന്റെ ചുവയറിഞ്ഞു തുടങ്ങുമ്പോൾ വിതുമ്പലോടെ അയക്കുന്ന സന്ദേശങ്ങൾക്ക് മറുപടിയില്ലാതായി …….

സന്ദേശങ്ങളുടെ എണ്ണം കൂടിയ നാളിലൊരിക്കൽ ” നീയെന്നെ ശല്യം ചെയ്യുന്നു…. ” എന്നാ ഒറ്റവാക്കിലുള്ള സന്ദേശമെന്നേ തകർക്കുന്നതായി തോന്നി …….

അൽപ്പം ദിവസങ്ങൾക്കപ്പുറം അദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ടൊരു പുസ്തക പ്രസിദ്ധീകരണത്തെ കുറിച്ച് പലതവണ കേൾക്കാനിടയായി ……..

പ്രസിദ്ധീകരണശേഷം പഴയ അതെ ആർത്തിയോടെ ഞാനാ പുസ്തകം സ്വന്തമാക്കി ….. അതിലെ ഓരോ വാക്കുകളും എന്നിൽ വിതുമ്പളുകളായി ……. ഞാനെന്ന വ്യക്തിക്ക് മറ്റൊരു നാമം നൽകി കഥാപാത്രമാക്കിയിരിക്കുന്നത് കാൺകേ ഒരു നിമിഷം നിശബ്ദയായി ….. ഞാൻ നടന്ന കണ്ണുനീർ ചാലുകൾക്ക് സാഹിത്യം ചേർത്ത് അവയെ ഒരു കണ്ണീർപ്പുഴയായി അവതരിപ്പിച്ചിരിക്കുന്നു …… അവസാനം ജീവിതം ഒരു നിലയില്ലാ കയമായി ത്തീർന്ന് മരണത്തിന്റെ വിളി കാത്തു കഴിയുന്ന എന്നെ ഉയർത്തെഴുന്നേൽപ്പിന്റെ പ്രതീകമായി കാണിച്ചയാൾ കയ്യടി നേടിയിരിക്കുന്നു …….

ആ സ്തംഭനാവസ്ഥയിലും അയാൾ തുടക്കത്തിൽ ചേർത്തിരിക്കുന്ന വാചകമെന്നിൽ അലയടിച്ചു കൊണ്ടിരുന്നു…….

“ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം “

Recent Stories

The Author

Safu

32 Comments

  1. 4 ചുവരുകൾക്കിടയിൽ സ്വയം ഉരുകിത്തീരുന്ന ഒരുപാട് മനുഷ്യജീവനുകളുണ്ട് നമുക്ക് ചുറ്റും.. അവരുടെ ജീവിതത്തിൽ ഒരു നുള്ള് സന്തോഷത്തിന്റെ വിത്ത് പാകാൻ നമ്മളെക്കൊണ്ടാവുമെങ്കിൽ…

    കുറഞ്ഞ വാക്കുകൾ കൊണ്ട് ഒരു മായാജാലം തീർത്ത.. മനസ്സിനെ പിടിച്ചുലച്ച.. കണ്ണുകളെ ചെറു നനവണിയിച്ച വരികൾ…

    ഇതുപോലെ തന്നെ നല്ല വരികളിലൂടെ ഒരു വസന്തമാവാൻ സഫ്വാനക്ക് കഴിയട്ടെ

  2. Churungiya vakkukal kond hridayam nirappicha oru cherukatha
    Nejil oru bharam pole thonnunnu inganulla manushyarum undallo enn orkkumpo

    1. Ith ezhuthiya chechikkum
      Ith ethicha ADM inum ente ela aashamsakalum nerunnu
      Ineem ezhuthuka
      All the Best🙌🙌

  3. Machane…… Oru rekshem illatta….ingane oru page story kond nammude manasine ingane okke keeri murikkan patta paranja , unbelievable aanu ..thanks to ADM for sharing this story…ithrem nalla oru kadhak only 754 views only 🤔….safu bro pls keep going.. njan ningade story line follow cheyyathond aavum pakshe njan ini search cheyyum sure….

  4. ഭീഷമർ

    വളരെ നന്നായിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഒത്തിരി നന്ദി ❤️❤️❤️

  5. വളരെ നന്നായിട്ടുണ്ട് മികച്ച അവതരണം ❤❤❤

    1. നന്ദി ❤️ സ്നേഹം

  6. നന്നായിട്ടുണ്ട്

    1. വായനയ്ക്ക് നന്ദി ❤️❤️❤️

  7. സൂപ്പർ… നല്ല ഫീൽ ഉണ്ടായിരുന്നു…

    1. Thank You ❤️

  8. എന്താ പറയുക.. അസാധ്യ എഴുത്തും അവതരണവും…ഭാഷയും ശൈലിയും കഥയുടെ വൈകാരിക തലങ്ങളെ കൂടുതൽ ഡെപ്ത് ആക്കി…

    സ്വാർത്ഥത നിറഞ്ഞ മനുഷ്യൻ എന്നും അങ്ങനെയാണ്… അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി നമ്മളോട് സ്നേഹം നടിക്കും പിന്നീട് മറ്റൊരു ചില്ലയിലേക്ക് അണുവിട കുറ്റബോധം ഇല്ലാതെ പറന്ന് പോകും… പിന്നീട് നാം ശല്യമായി മാറും…നിത്യജീവിതത്തിൽ ഇത്തരം കാപട്യം നിറഞ്ഞ മനുഷ്യർ പലരുടെ ജീവിതത്തിലൂടെയും കടന്ന് പോയിട്ടുണ്ടാകും…

    ഇനിയും എഴുതുക… എല്ലാവിധ ഭാവുകങ്ങളും…💓💓💓

    1. Thank You so much 🥰❤️❤️❤️

  9. നന്നായിട്ടുണ്ട്…👏👏👏

    1. Thank You ❤️❤️❤️

  10. Excellent story… നന്നായിട്ടുണ്ട്… ഒരു പേജ് മാത്രമേ ഉള്ളു എങ്കിൽ എന്താ!! മനസ്സിൽ ആഴത്തിൽ ഫീൽ ചെയ്യുന്നുണ്ട്.. All the best bro ❤️

    1. Thank You 🥰❤️

  11. നല്ല എഴുത്ത് ബ്രോ ♥️

    1. Thank you 🥰❤️

  12. അശ്വിനി കുമാരൻ

    ❤️ Good bro.

    1. Thank you ❤️

  13. മണവാളൻ

    നന്നായിട്ടുണ്ട് ബ്രോ ❣️

    1. Thank You 🥰❤️

  14. Oh man good one❤️😪

    1. Thank You 🥰❤️

  15. ❤️❤️❤️❤️

    1. ❤️❤️❤️

  16. കോഴിക്കള്ളൻ

    അത്യുഗ്രം…. എന്നു പറഞ്ഞാൽ കുറഞ്ഞു പോകും
    മന്ത്രികത നിറഞ്ഞ വരികൾ, അതിലുപരി ഒരു പേജ് കൊണ്ടാണെങ്കിലും മനസ്സിൽ ഒരു വിങ്ങലുണ്ടാക്കാൻ കഴിഞ്ഞ തനിക്ക് ഇതിന്റെ അപ്പുറത്തേക്ക് ഒരുപാട് ദൂരം എഴുതാൻ പറ്റും

    ഒരു നല്ല ഫീൽഗുഡ് തുടർക്കഥ എഴുതിക്കൂടെ

    1. Thank you 🥰❤️
      തുടർക്കഥ എഴുതുന്നുണ്ട് … അഭിരാമി 🥰

  17. വളരെ നന്നായിട്ടുണ്ട്.ഇഷ്ടപ്പെട്ടു ഒരുപാട്🤗.

    1. Thank you. 🥰❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com