ഓപ്പറേഷൻ ഗ്രേറ്റ് വാൾ {അപ്പൂസ് } 2439

 

ഞാനൊന്ന് വഴി മാറിയപ്പോൾ ക്യാപ്റ്റൻ അതിലൂടെ നോക്കി ലെൻസ്‌ അട്ജസ്റ്റ് ചെയ്തു തുടങ്ങി..

 

മൂന്ന് മിനിറ്റ് എടുത്തു അയാൾ ലെൻസ്‌ അഡ്ജസ്റ് ചെയ്യാനും ചുറ്റും വീക്ഷിക്കാനും…. ശേഷം എന്നെ വിളിച്ചു….

 

“ലുക്ക് നൗ അതുൽ..”

 

ശരിക്കും ഇറിറ്റെറ്റഡ് ആയിരുന്നു അയാളുടെ പ്രവർത്തികൾ കൊണ്ടു.. പക്ഷെ പുറമെ കാണിക്കാതെ എന്തിനോ എന്ന പോലെ ചെന്നു പെരിസ്കോപ്പിലൂടെ നോക്കി..

 

കുറച്ച് കടൽകാക്കകളെ അല്ലാതെ മറ്റൊന്നും കാണാതെ ശ്രദ്ധ തിരിക്കാൻ നേരം ആണ് ചെറിയൊരു നിഴൽ പോലെ അത് കണ്ടത്.. കടലിൽ നിന്നും ഒരടി മാത്രം ഉയരത്തിൽ പൊന്തി നിൽക്കുന്ന കറുത്ത പൈപ്പ്.. ഇത്ര നാളത്തെ അനുഭവസമ്പത്ത് മതി അത് മറ്റൊരു സബ് മറൈൻന്റെ പേരിസ്കോപ് തന്നെ ആണെന്ന് മനസിലാക്കാൻ..

 

“സർ, ഇറ്റ്സ് അനദർ സബ്.. പക്ഷെ എങ്ങനെ???”

 

“ഒരു ടീച്ചർക്കും നൽകാനാവാത്ത അറിവ്… അതാണ് എക്സ്പീരിയൻസ്….ഇറ്റ് ഈസ്‌ ബെസ്റ്റ് ടീച്ചർ….ആയ കാക്കകളെ കണ്ടൊ?? അവയ്ക്ക് ഇരിക്കാൻ ഒരു സ്ഥലം കണ്ടപ്പോൾ വട്ടമിട്ടു പറന്നു…. നമുക്ക് ഡിറ്റക്ട് ചെയ്യാനുമായി….”

 

“താങ്ക്സ് സർ… ഇനി??? ഷുഡ്‌ വി??”

 

“യെസ് മാൻ.. ബട്ട് ഡോണ്ട് വറി… ഈ ഏരിയയിൽ ചൈന എന്നല്ല ആരും ഒരു ഈച്ച പോലും കടലിനു മുകളിലേക്ക് വരില്ല…. സൊ കൂൾ.. സർഫേസ്…. അത് സിന്ധുകീർത്തി ആവും…”

 

കുറച്ചുറക്കെ ഗാംഭീര്യത്തോടെ ക്യാപ്റ്റൻ അലറി..

 

“ഐ റിപ്പീറ്റ്.. സർഫെസ് ദ ഷിപ്….”

 

അര മണിക്കൂർ എടുത്തു ഷിപ്പ് സർഫെസ് ചെയ്യാൻ.. എല്ലാം കഴിഞ്ഞു സേഫ് ആണെന്ന് ഉറപ്പാക്കി ഹാച്ച് ഡോർ തുറന്നു ശുദ്ധവായു ശ്വസിക്കുമ്പോൾ അത് വീക്ഷിക്കാനും ആശംസകൾ അർപ്പിക്കാനും രക്ഷക് എന്ന നേവിയുടെ ASW ഹെലികോപ്റ്റർ തൊട്ട് മുകളിൽ നിശ്ചലമായി നിൽക്കുന്നുണ്ട്…

 

(ആന്റി സബ് മറൈൻ വാർഫെയർ.. മുങ്ങികപ്പലുകളെ കണ്ടെത്താനും ശത്രു ആണെങ്കിൽ നശിപ്പിക്കാനും ഡിസൈൻ ചെയ്തേക്കുന്നവ ആണ് ASW ഹെലികോപ്റ്റർ)

 

അപ്പോളേക്കും ക്യാപ്റ്റനും ഹാച്ചിന് മുകളിൽ എത്തി.. പുറകെ വന്ന പാൻട്രി സർവന്റ് രണ്ടു ഗ്ലാസ് റമ്മും അതിന്റെ കുപ്പിയും ഇരുവർക്കും നീട്ടി..

 

ആ ഗ്ലാസ് ഉയർത്തി ഹെലികോപ്റ്ററിനു നേരെ കാണിച്ചപ്പോൾ അതിൽ നിന്നും ഒരു ഗ്ലാസ് പുറത്തേക്ക് നീട്ടി കാണിച്ചു..

 

ഉടൻ ക്യാപ്റ്റൻ ആ കുപ്പിയിലെ ബാക്കിയുള്ള റം കപ്പലിനു മുകളിലേക്ക് ഒഴിച്ചു.. അത് കണ്ട് ഹെലികോപ്റ്ററിൽ നിന്ന് കൂടി മദ്യം കപ്പലിന് മുകളിലേക്ക് ഒഴിച്ചു..

206 Comments

  1. Good theme Bro…
    Informative….
    Pls Continue

  2. ??
    കൊള്ളാലോ..നൈസ്

Comments are closed.