പാർക്കാതെ വന്ത കാതൽ -5💕💕💕 [ശങ്കർ പി ഇളയിടം] 117

Views : 3244

പാക്കാതെ വന്ത കാതൽ 5

Author : ശങ്കർ പി ഇളയിടം

[ Previous Part ]

 

“ആ ഇനിയിപ്പോ ആ പെണ്ണിനെ ജീവനോടെ കിട്ടുമോ ആവോ….?”

അതു കേട്ടതും കിച്ചു ഒരു  നിമിഷം നിശ്ചലനായി നിന്നു ..പാറുവിനു എന്തെങ്കിലും  സംഭവിച്ചിട്ടുണ്ടാകുമോ …അവന്റെ ഉപബോധമനസ്
അവനോടു ചോദിച്ചു കൊണ്ടിരുന്നു ….

കിച്ചു  പാറുവിനെ സംബന്ധിക്കുന്ന കാര്യങ്ങൾ എല്ലാം ആ  പോലീസുകാരനോട് വിശദീകരിച്ചു .. കിച്ചു പറഞ്ഞ കാര്യങ്ങൾ  കേട്ടതും
പെട്ടന്ന് രണ്ട് പോലീസ്കാർ കിച്ചുവിനോടൊപ്പം പുറപ്പെടാൻ തയ്യാറായി ..

” എടോ ഡ്രൈവർ ചായ കുടിക്കാൻ പോയല്ലോ താൻ ആ ജീപ്പിലൊട്ടൊരുന്നോ.. “

കിച്ചു ആ വാഹനത്തിന്റെ പുറകിൽ കയറി ഇരുന്നു…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
തീയറ്ററിൽ നിന്നും ഫിലിം കണ്ടു കഴിഞ്ഞതും   കൂട്ടുകാരന്റെ വീട്ടിലേക്കു  പോകാമെന്നു അയാൾ അവളോട് പറഞ്ഞു . ..അവിടേക്കു പോകാൻ താല്പര്യമില്ലാതെ അവന്റെ വീട്ടിലേക്കു തന്നെ  പോയാൽ മതിയെന്ന്  പാറു  പറഞ്ഞെങ്കിലും  വീട്ടിൽ രജിസ്റ്റർ മാരേജ്ക്കഴിഞ്ഞു  കൊണ്ടു പോകാമെന്ന അവന്റെ  സ്നേഹത്തോടെയുള്ള കുതന്ത്രത്തിൽ അവൾ വീണു പോയിരുന്നു …

കൂട്ടുകാരന്റെ വീട്ടിലേക്കു ചെന്നു കയറിയതും  പാറുവിനു അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു ഉൾഭയം തോന്നിയെങ്കിലും  കിച്ചുവാണല്ലോ  കൂടെയുള്ളത് എന്ന വിശ്വാസത്തിൽ  അവൾ  അതു പുറത്തു കാട്ടാതെ അയാളുടെ ഒപ്പം റൂമിലേക്ക്‌ കയറി ….
പാറുവിനോട് ഫ്രഷ് ആകാൻ പറഞ്ഞുകൊണ്ട് അയാൾ  ഭക്ഷണം വാങ്ങിവരാം എന്നു പറഞ്ഞു കൊണ്ട് പുറത്തേക്കു പോയി …

ഇടക്കെപ്പോഴോ  പിന്നിൽ നിന്നും ആരുടെയോ കാൽ പെരുമാറ്റം കേട്ടതും അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി …

കൈയിൽലെരിഞ്ഞു കൊണ്ടിരിക്കുന്ന സിഗരറ്റ് ആഞ്ഞുവലിച്ചു കൊണ്ട്  അവളുടെ മുന്നിൽ അയാൾ വന്നു നിന്നു ..അതിലെ പുക അവൾക്കു നേരെ ഊതുമ്പോൾ  മദ്യത്തിന്റെ  രൂക്ഷഗന്ധവും  അവൾക്കനുഭവപെട്ടു കൊണ്ടിരുന്നു

മനസ്സിൽ  എന്തെന്നില്ലാതോരാധി  നിറയുന്നതായി  അവൾ  അറിഞ്ഞു ..

Recent Stories

The Author

ശങ്കർ പി ഇളയിടം

8 Comments

  1. Oh god ! Mood poyi mood poyi☹️ vegam nxt part itto elland eth theerathe eni orakam varilla😇

    1. ശങ്കർ പി ഇളയിടം

      ❤❤

  2. ട്രാജഡിയാണല്ലേ

  3. 😢😢😢😢😢

  4. 💔💔💔💔

  5. 😥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com