ഓപ്പറേഷൻ ഗ്രേറ്റ് വാൾ {അപ്പൂസ് } 2439

 

“അതുൽ, താങ്കൾ റൂബികോൺ തന്നെ നോക്കുന്നത് ആണ് നല്ലതെന്ന് എനിക്ക് തോന്നുന്നു.. ഉഷസ് ഞാൻ നോക്കിക്കോളാം….”

 

“ഷുവർ സർ….”

 

അല്പസമയം പരിപൂർണ നിശബ്ദത അവിടെ കളിയാടി…. ഹെഡ്‌ഫോൺ വച്ച ക്യാപ്ടനും ലെഫ്റ്റ്.കമാൻഡറും ഒരുമിച്ച് ഹെഡ്‌ഫോൺ വച്ചു സോണാർ റൂമിൽ നിൽകുമ്പോൾ മറ്റുള്ളവർക്ക് സംസാരിക്കാൻ പോയിട്ട് അനങ്ങാൻ ധൈര്യമുണ്ടായില്ല…

 

“ഏയ്‌… ഇറ്റ്സ് ചക്ര…. സീലെവലിൽ ഏതോ ചരക്ക് കപ്പലുമുണ്ടെന്നു തോന്നുന്നു….”

 

ആ നിശബ്ദതക്ക് ഭംഗം വരുത്തി ക്യാപ്റ്റന്റെ ശബ്ദം… കേട്ടു നിന്ന ഒട്ടനവധി ചെവികൾക്ക് അതൊരു ആശ്വാസ വാർത്തയുമായി….

 

പക്ഷെ അതുലിന്റെയും സോണാർ ഓപറേറ്റർ ആയ സുനിൽകുമാരിന്റെയും മുഖത്ത് സംശയം ഉള്ളത് പോലെ…

 

സുനിൽ കുമാർ നിശബ്ദനായി നിന്നെങ്കിലും അതുൽ അത് പ്രകടിപ്പിക്കുക തന്നെ ചെയ്തു….

 

“പക്ഷെ സർ,,, ചക്രയുടേതിലും വളരെയേറെ നോയ്സ് ഉള്ളത് പോലെ….”

 

“ആര് പറഞ്ഞു???? അതുൽ, രണ്ടു വർഷം ചക്രയുടെ ക്യാപ്റ്റൻ ആയിരുന്ന എന്നേക്കാൾ അറിവുണ്ടോ നിങ്ങൾക്ക്???”

 

“സോറി.. സർ….”

 

“ഇറ്റ്സ് ഓക്കെ… അതുൽ….”

 

ക്യാപ്റ്റൻ സോണാർ റൂമിൽ നിന്ന് പുറത്ത് കടന്നശേഷം തിരിഞ്ഞു അതുലിനെ നോക്കി പറഞ്ഞു…

 

“അതുൽ കം ടു മൈ ക്യാബിൻ…”

 

“യെസ്… സർ….”

 

അയാൾ സോണാർ ഓപ്പറേറ്ററെ നോക്കി…

 

“സുനിൽ,,.. ശ്രദ്ധിച്ച് നോക്കണം.. രണ്ടു ശബ്ദങ്ങളുടെയും ഫ്രീക്വൻസി നോട്ട് ചെയ്യണം… ഡിസ്റ്റൻസ്… സ്പീഡ്….മാനോവർ (കടലിൽ കപ്പലുകൾ ദിശ മാറുന്നത്) ചെയ്യുന്നു എങ്കിലത്… എല്ലാമുള്ള റിപ്പോർട്ട്…. ആ ശബ്ദം കഴിയുന്നത് വരെയുള്ള എല്ലാം… എല്ലാം എനിക്ക് വേണം…”

 

“ഒക്കെ സർ….”

 

“പിന്നെ….. അതൊന്നും ഷിപ്പ് ലോഗിൽ അല്ല…. ക്യാപ്റ്റൻസ് റിപ്പോർട്ടിൽ… അതിൽ മാത്രമേ ഉണ്ടാവാൻ പാടൂ…”

 

“ഷുവർ സർ ”

206 Comments

  1. Good theme Bro…
    Informative….
    Pls Continue

  2. ??
    കൊള്ളാലോ..നൈസ്

Comments are closed.