ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട് 3
Operation Great Wall Part 3| Author : Pravasi
Previous Part
സ്പെഷ്യൽ നോട്ട് :: ഇതിൽ പറഞ്ഞിരിക്കുന്ന ചില സാങ്കേതിക വിദ്യകൾ/ ഇൻസ്റ്റല്ലേഷൻസ്… നിലവിൽ ഉള്ളതാവണമെന്നില്ല… ആൻഡ് എഗൈൻ… ഇത് ഒരു സ്റ്റോറി മാത്രമാണ്… അത് മനസ്സിൽ വച്ചു വായിക്കുക…
സംശയങ്ങൾ ധൈര്യമായി ചോദിക്കുക.
♥️♥️♥️♥️
സീൽ സൂക്ഷിച് ഇളക്കി ആ കവറിനുള്ളിൽ ഉള്ളത് പുറത്തെടുത്തു….നിർദ്ദേശങ്ങൾ അടങ്ങിയ എഴുത്തും കീ ബോക്‌സും വീണ്ടും മറ്റൊരു കവറും….
“ശത്രുകൾക്ക് ലോക്ക് ചെയ്യാൻ അവസരം നൽകുന്നതിന് മുമ്പ് മാത്രം തുറക്കുക…”
അല്പം ആകാംഷയോടെ നോക്കി എങ്കിലും നിർദ്ദേശങ്ങൾ പാലിക്കാം എന്ന് തന്നെ ഉറപ്പിച്ചു…
നിർദ്ദേശങ്ങൾ എടുത്തു വായിച്ചു….
എല്ലാം പതിവുള്ളവ തന്നേ… ആകെ വ്യത്യസ്തമായത് ഏതു സമയത്തും പോർട്ടിൽ നിന്ന് ഇരുന്നൂറ്റി നാല്പതു നോട്ടിക്കൽ മൈൽ ആണ് പോകാവുന്ന പരമാവധി അകലം എന്നതാണ്..
അത് നല്ല കോമഡി ആണല്ലോ…. അരിഹാന്ത് പോലൊരു ഷിപ് ഇത്രയും അടുത്തു ഒരിക്കലും കിടക്കില്ല എന്ന് അറിയാത്തവരാണോ ചൈനീസ് നേവി??
നിർദ്ദേശങ്ങൾ തിരിച്ചു വച്ച് കീ ബോക്സ് തുറന്നു…. മെയിൻ കീ ബോക്സ് നു പുറമെ കൺട്രോൾ റൂം കീ, മിസൈൽ ആം ബേ മാസ്റ്റർ കീ, ഇന്റിപെൻഡന്റ് കീ കളുടെ കൂട്ടം… റഡാർ റൂം കീകൾ ഒക്കെയുണ്ട്…. പിന്നെ ഒരു കീ എഴുതി വച്ചിട്ടുണ്ട്… ഫസ്റ്റ് റീഫിറ്റ് ആൻഡ് മിഡ് ലൈഫ് അപ്ഡേറ്റ് ബ്ലൂ പ്രിന്റ് കീ….
ആയുധങ്ങൾ ഇല്ലാത്ത മൂന്ന് ടോർപിടോ മാതൃമുള്ള കപ്പലിന് എന്തിന് മിസൈൽ ബേ കീ എന്ന് ആലോചിച്ചപ്പോൾ ഒന്ന് മാത്രം മനസിലായി…
താൻ അറിയാത്ത പലതും ഈ കപ്പലിൽ ഉണ്ട്… മിക്കവാറും ക്യാപ്റ്റനു മാത്രം അറിയാവുന്നത്… അയാൾ ആണേൽ പറയേണ്ടത് അല്ലെങ്കിൽ ഒന്നും വിട്ട് പറയില്ല…. സ്വന്തം ചെവികളെ പോലും വിശ്വാസമില്ലാത്ത ടീംസ് ആണ്…
എല്ലാം എടുത്തു വച്ചു പുറത്തേക്ക് ഇറങ്ങി…. എല്ലാവരും ഡൈനിങ് റൂമിലാണ്… അങ്ങോട്ട് ചെന്നപ്പോൾ എല്ലാവരും നിരന്നു ഇരിപ്പുണ്ട്… ക്യാപ്റ്റൻ ഒഴികെ… അദ്ദേഹം സ്വയം എല്ലാവർക്കും റം പകർന്നു കൊണ്ടിരിക്കുന്നു….
എല്ലാവരെയും ഫേസ് ചെയ്യുന്ന കസേര യിൽ ചുവന്ന റിബ്ബൻ കെട്ടിയിരിക്കുന്നു… അതിൽ വെളുത്ത അക്ഷരത്തിൽ എഴുതിയിട്ടുണ്ട്..
“ക്യാപ്റ്റൻസ് ആം…”
അതുൽ ക്യാപ്ടന് അരികിൽ ചെന്നു ഗ്ലാസ് ഡിസ്‌ട്രിബ്യൂട്ട് ചെയ്യാൻ കൈ വച്ചതും അയാൾ തടഞ്ഞു….
“സർ, ഇറ്റ്സ് മൈ ഡ്യൂട്ടി… താങ്കൾക്ക് ഇരിക്കാം….”
പാൻട്രി ബോയ് പറയുന്നത് പോലെ പറയുന്നത് കേട്ട് ഉള്ളിൽ വന്ന ചിരി അടക്കി പോയി എന്നത്തെയും പോലെ ആകെ ഒഴിവുള്ള ക്യാപ്റ്റന്റെ വലതു വശത്തെ സെക്കന്റ് ഓഫീസർ കസേരയിൽ ഇരിക്കാൻ നോക്കി…
“ക്യാപ്റ്റൻ സർ,,,”
പുറകിൽ നിന്നും ക്യാപ്റ്റൻ അജയ് താക്കൂർ ആണ് അങ്ങനെ വിളിച്ചത്….
എല്ലാം വായിച്ചിട്ട് കമന്റ് ഇടും ❤️
രോമാഞ്ചം
ഹായ് മാൻ,
വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️
ഹി മാൻ.. താങ്ക്സ്…
വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️