പതിനൊന്നെ നാല്പതിനു അരിഹാന്ത് കടലിൽ ഡൈവ് ചെയ്തു ഇരുപത്തി അഞ്ചു മീറ്റർ താഴ്ചയിലും ഞങ്ങളിൽ നിന്നു നാല്പതു മീറ്റർ മാത്രം അകലെയും എത്തി ഫുൾ സൈലന്റ് ആയി…അതേ സമയം തന്നെ ഞങളുടെ കപ്പലിലെ ഡെൽറ്റ വേവ് ലെങ്ത് ഇഗ്‌നൈറ്റർ ഉം ഹോട്ട് വാട്ടർ ഇന്ജെക്ട്ടരും ഒരുമിച്ചു പ്രവർത്തനം ആരംഭിച്ചു….
ഡെൽറ്റ വേവ് ലെങ്ത് ഇഗ്‌നൈറ്റർ ആട്ടോമിക് സബ്മറൈൻ നു തുല്യമായ ആവൃത്തിയിലുള്ള ശബ്ദം സൃഷ്ടിച്ചപ്പോൾ ഹോട്ട് വാട്ടർ എജെക്ട്ടർ അവളുടെ ടോർപിടോ ട്യൂബ് വഴി എക്സ്ട്രീം ഹോട്ട് വെള്ളം കടലിലേക്ക് തള്ളിക്കൊണ്ടിരുന്നു…..
ആണവ അന്തർ വാഹിനികൾ പ്രവർത്തിക്കുമ്പോൾ അവയുടെ പ്രവർത്തനം മൂലം വളരെയേറെ ചൂട് ഉണ്ടാവുകയും കടലിലേക്ക് ട്രാൻസ്മിട്ട് ചെയ്യപ്പെടുകയും ചെയ്യും… ഹീറ്റ് സിഗ്‌നേച്ചർ ഡിറ്റക്ട് ചെയ്യുന്ന റഡാറുകൾ അത് കണ്ടെത്തിയേക്കാം… അത് കൊണ്ടു അത് ഇമിറ്റെറ്റ് ചെയ്യാൻ ആയിരുന്നു ഹോട്ട് വാട്ടർ എജക്ട്ടർ….
നിശബ്ദയായി അരിഹാന്ത് ഐഎൻഎസ് വർഷയുടെ ഉള്ളിലെ ചിലന്തി വല പോലെ ഉണ്ടാക്കിയിട്ടുള്ള അറകൾക്ക് നേരെ നീങ്ങി…. ഞങ്ങൾ ശബ്ദം ഉണ്ടാക്കി കൊണ്ടു ഉൾകടലിലോട്ടും….
INS അരിഹാന്ത് നേവിയിലേക്ക് ഇൻഡക്ട് ചെയ്തതായി പരസ്യമാക്കാത്തതിനാൽ അപ്പോളും ഞങ്ങൾക്ക് എളുപ്പത്തിൽ അരിഹാന്തിന്റെ സീ ട്രയൽ എന്ന വണ്ണം എക്സ്ട്രീം മാനോവർ ചെയ്യാൻ സാധിച്ചു….
അവളുടെ പരമാവധി കഴിവിൽ തിരിച്ചും ജലനിരപ്പിനു ഇരുപത് മീറ്റർ വരെ ഉയർത്തിയും വീണ്ടും നാനൂറു മീറ്റർ വരെ താഴ്ത്തിയും ഞങ്ങൾ വിദേശ കപ്പലുകളുടെ ശ്രദ്ധ ആകർഷിക്കാൻ നോക്കി…
പക്ഷേ നിരാശ ആയിരുന്നു ഫലം…. ഒരൊറ്റ സബിന്റെ നേരിയ സിഗ്നൽ കിട്ടി എന്നതൊഴിച്ചാൽ വേറെ പുരോഗതി ഒന്നുമില്ലാതെ ഒരു ദിവസം കടന്നു പോയി….
അതുലും ക്യാപ്റ്റൻ അജയ് ഉം ഷിഫ്റ്റ് വച്ചായിരുന്നു ഡ്യൂട്ടി….
അടുത്ത ദിവസം…. അതായത് അരിഹാന്തിനെ ഇമിറ്റേറ്റ് ചെയ്തു തുടങ്ങി രണ്ടാം ദിവസം…..
രാവിലെ പത്ത് മണി ആയിട്ടുണ്ട്….
സോണാർ ഓപറേറ്റർ അനിരുദ്ധ് രണ്ടു സബ് മറൈനുകളുടെ സാന്നിധ്യം കണ്ടെത്തി… ഒരെണ്ണം അന്പത്തി ആറു കിലോമീറ്ററൂം ഒരെണ്ണം എൺപതും അകലെ….
പക്ഷേ ചൈനയുടെ ടോർപിടോകൾ പരമാവധി 32 കിലോമീറ്റർ മാത്രമാണ് പരിധി… അത്കൊണ്ട് തത്കാലം ഒരു ആക്രമണം ഭയക്കേണ്ട കാര്യമില്ല….
ക്യാപ്റ്റൻ അജയ് റെസ്റ്റിനു പോയിറ്റ് രണ്ടു മണിക്കൂർ ആയിട്ടേ ഒള്ളു…
അദ്ദേഹത്തെ വിളിക്കാതെ തന്നെ,, ചൈനീസ് സബുകളുടെ ഇടയിലേക്ക് കപ്പലിനെ അതുൽ നയിച്ചു….
പക്ഷേ അൽപനേരം കഴിഞ്ഞതും എൺപതു കിലോമീറ്റർ ദൂരെ ഉള്ള കപ്പൽ റഡാറിൽ നിന്ന് അപ്രത്യക്ഷമായി…
എല്ലാം വായിച്ചിട്ട് കമന്റ് ഇടും ❤️
രോമാഞ്ചം
ഹായ് മാൻ,
വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️
ഹി മാൻ.. താങ്ക്സ്…
വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️