ഓപ്പറേഷൻ ഗ്രേറ്റ് വാൾ Part 3 {അപ്പൂസ്} 2614

“കളിയാക്കല്ലേ സർ….”

“കളിയാക്കാൻ ഇത് നാട്ടിലെ സുഹൃത്ത് കൂട്ടം അല്ലല്ലോ…..കളിയല്ല ക്യാപ്റ്റൻ അതുൽ, താങ്കളാണ് ഈ ഷിപ്പിന്റെ ക്യാപ്റ്റൻ….”

ചിരി കലർന്ന കൗതുകത്തോടെ ക്യാപ്റ്റനെ നോക്കിയപ്പോൾ അയാൾ തന്നെ പിടിച്ചു ക്യാപ്റ്റന്റെ സീറ്റിലേക്ക് അതുലിനെ പിടിച്ചിരുത്തി….

സത്യമോ മിഥ്യയോ എന്നറിയാതെ സംശയിച്ചു നിൽക്കുമ്പോൾ ക്യാപ്റ്റൻ കണ്ണുകാണിച്ചത് കണ്ട എല്ലാവരും എണീറ്റ് ഒഫീഷ്യൽ സല്യൂട്ട് നൽകി…

“സംശയിക്കണ്ട… യൂ ആർ ക്യാപ്റ്റൻ അജയ്…. ആൻഡ് യൂ വിൽ ലീഡ് ഹേർ ഫോർ എ വൈൽ… ഞാൻ ആംസ് ആൻഡ് റഡാർ കൺട്രോളർ മാത്രം ആയിരിക്കും…”

“ബട്ട് സർ…”

“ഗിവ് ഫസ്റ്റ് കമാൻഡ് സർ….”

എല്ലാവർക്കും ഇരിക്കാൻ ഉള്ള നിർദ്ദേശം… അതായിരുന്നു ഫസ്റ്റ് കമാൻഡ്.. അപ്പോളേക്കും എല്ലാവർക്കും ക്യാപ്റ്റൻ തന്നെ മദ്യം വിളമ്പി… അതിനൊപ്പം ചിക്കൻ സോസേജ്ഉം…

പിന്നെ ചീട്ട് കളി… എല്ലാവരുടെയും ഉള്ളിലുള്ള പിരിമുറുക്കങ്ങൾ പതിയെ മാറി ശാന്തമായ മാനസികനിലയിലേക്ക് എല്ലാവരും എത്തി… ഇപ്പോൾ ആർക്കും വരാൻ പോകുന്ന ആക്രമണത്തെ കുറിച്ച് ചിന്ത പോലുമില്ല…

ഒരു കളി തീരാൻ നേരം ക്യാപ്റ്റൻ അജയ് ഒരു ചെറു കടലാസ് എഴുതി അതുലിനു നേരെ ഇട്ടു..

“ഞാനിപ്പോൾ പോവുന്നു… കം റ്റു കൺട്രോൾ റൂം ആഫ്റ്റർ തെർട്ടി മിനിറ്റ്സ്”

“ഒക്കെ ടീംസ്…. ഞാൻ പോവുന്നു… ഉറക്കം വരുന്നു… ഗുഡ്നൈറ്റ്…”

ഒരു കൊട്ടുവാ ഇട്ടു അങ്ങനെ പറഞ്ഞു കൊണ്ടു പതിയെ ക്യാപ്റ്റൻ എണീറ്റു…

ക്യാപ്റ്റൻ അജയ് പറഞ്ഞത് പോലെ അല്പം കഴിഞ്ഞു ശുഭരാത്രി നേർന്നുകൊണ്ട് അതുലും എഴുനേറ്റു…

കൺട്രോൾ റൂമിനു മുൻപിൽ ഇരിപ്പുണ്ട് ക്യാപ്റ്റൻ… അതുൽ കൂടി ചെന്നാലേ ഡോർ തുറക്കാൻ പറ്റൂ… രണ്ടു പേരുടെ കയ്യിലെ ചാവിയും വേണം…ആദ്യ ലോക്ക് തുറക്കാൻ….

“കാത്തിരുന്നു മുഷിഞ്ഞോ സർ??”

“ഏയ്‌ മാൻ… ഞാൻ അല്പം കൂടി കഴിഞ്ഞേ പ്രതീക്ഷിച്ചുള്ളു…”

കൺട്രോൾ റൂം തുറക്കുന്നതിനിടെ അദ്ദേഹം മറുപടി നൽകി…

94 Comments

  1. എല്ലാം വായിച്ചിട്ട് കമന്റ്‌ ഇടും ❤️

  2. രോമാഞ്ചം

  3. രുദ്രദേവ്

    ഹായ് മാൻ,
    വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️

    1. ഹി മാൻ.. താങ്ക്സ്…

      വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️

Comments are closed.