അത്ഭുതം കൊണ്ടു അദ്ദേഹത്തെ നോക്കുമ്പോൾ ഒരു ചെറു പുഞ്ചിരി ആ മുഖത്ത് വിടർന്നു… വീണ്ടുമദ്ദേഹത്തെ പുണർന്നു കൊണ്ടു ഹെലികോപ്റ്ററിലേക്ക് കയറുമ്പോൾ മനസ്സിൽ മൊത്തം ക്യാപ്റ്റനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു…മാരീജ് ലൈഫ് പരാജയം ആയതും… ഏറെ നിർബന്ധിച്ചിട്ടും വീണ്ടുമൊരു കൊമ്പ്രമൈസ് നു സമ്മതിക്കാത്തതും ഒക്കെ മനസ്സിൽ തെളിഞ്ഞു…. എന്തായാലും സ്വയം തോന്നി അത് തിരുത്തിയല്ലോ….
അപ്പോളേക്കും ഹെലികോപ്റ്റർ പതിയെ ഉയർന്നു പൊന്തി തിരിച്ചു പറന്നു തുടങ്ങി…. ശംഖുഷ് ഇനിയും മൂന്ന് മണിക്കൂർ സർഫെസ് ചെയ്തു ഉണ്ടാവും…
ചെന്നിറങ്ങിയപ്പോൾ പിറ്റേന്ന് പത്ത് മണിക്ക് V. A യെ കാണണം എന്ന ഇൻഫർമേഷൻ നൽകി അതുലിനെ വിശ്രമത്തിന് അയച്ചു…..
നെക്സ്റ്റ് ഡേ അറ്റ് 9.45 am…
അതുലിനെ കാത്തു നിന്ന ഓഫിസർ അയാളെയും കൊണ്ടു ഹെഡ് ഓഫിസിന്റെ അതിസുരക്ഷാ മേഖലയുടെ ഉള്ളിലേക്ക്.
ചെന്നു തട്ടി വിളിച്ചെങ്കിലും അല്പം വെയിറ്റ് ചെയ്യാൻ നിർദ്ദേശം ലഭിച്ചു…
ആ അല്പം എന്നത് നീണ്ടു നീണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞു ഒന്നേ പത്തിനാണ് ആ ഡോർ തുറന്നത്…
ഇന്ത്യൻ നേവിയുടെ തലവൻ അഡ്മിറൽ മുതൽ വൈസ് അഡ്മിറൽ, റിയർ അഡ്മിറൽമാർ അങ്ങനെ ഒരു നീണ്ട നിര ആ ടേബിളിനു ചുറ്റും നിരന്നിട്ടുണ്ട്… എല്ലാം ഗൗരവം നിറഞ്ഞ മുഖങ്ങൾ…. എല്ലാവർക്കുമായി അഭിവാദനം നൽകിയപ്പോൾ ഒരു മുഖത്ത് പോലും പുഞ്ചിരി വിടരുന്നില്ല…
അതുൽ തനിക്കായി നീട്ടിയ സീറ്റിലേക്ക് ഇരുന്നു…
V. A. : “ക്യാപ്റ്റൻ അജയ് നൽകിയ ട്രെയിനിങ് താങ്കളെ നല്ലൊരു സെയിലർ ആക്കിയിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്…”
അതുൽ :”താങ്ക്സ് സർ…”
അഡ്മിറൽ :”ആർ യു റെഡി റ്റു ലീഡ് അരിഹാന്ത് റ്റുഡേ റ്റു സീ???”
അതുൽ വാ തുറക്കും മുമ്പ് അഡ്മിറൽ കൈ കാണിച്ചു നിശബ്ദനാക്കി അല്പം ശബ്ദമുയർത്തി പറഞ്ഞു..
അഡ്മിറൽ : “ഫോർ എ വാർ… ചൈനയുമായി ഒരു യുദ്ധത്തിന്???”
ചുറ്റുമുള്ള കണ്ണുകൾ എല്ലാം അതുലിനു നേരെ തിരിഞ്ഞപ്പോളും ദൃഢനിശ്ചയത്തിൽ അതുൽ പറഞ്ഞു….
“എന്നിൽ ഏല്പിക്കുന്ന ഏതു കടമകളും ഭാരതത്തിന് വേണ്ടി നിർവഹിക്കാൻ നേവി സ്റ്റാഫ് എന്ന നിലയിൽ ഞാൻ തയ്യാറാണ്….”
V. A. “എങ്കിൽ തയ്യാറാകൂ… ഇന്ന് രാത്രി തന്നെ പുറപ്പെടാൻ…”
എല്ലാം വായിച്ചിട്ട് കമന്റ് ഇടും
രോമാഞ്ചം
ഹായ് മാൻ,
വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️
ഹി മാൻ.. താങ്ക്സ്…
വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️