ഓപ്പറേഷൻ ഗ്രേറ്റ് വാൾ Part 3 {അപ്പൂസ്} 2614

അജയ്:”ആലോചിക്കട്ടെ…. തത്കാലം നമ്മൾ അവർ ചെയ്തത് പോലെ ഓരോ സബുകളിൽ നിന്നും മുപ്പത്തി അഞ്ചു മുതൽ നാല്പതു വരെ ദൂരപരിധിയിൽ റോന്ത് ചുറ്റട്ടെ… അവരുടെ ടോർപിടോക്ക് ഏതാണാവാത്തതും നമുക്ക് സാധിക്കുന്നതുമായ പരിധി… അവർക്ക് സ്ഥാനം മാറേണ്ടി വരും…”അതുൽ :”വെയിറ്റ് സർ….”

അതുൽ കൺട്രോൾ റൂമിലെ ബാറ്ററി ഇൻഡികേഷനിൽ നോക്കി പറഞ്ഞു…

അതുൽ :”നാല്പത്തി ഒന്ന് ശതമാനം… നാളെ രാത്രി വരെ മാത്രമേ നമുക്കതിന് കഴിയൂ സർ..”

അജയ് :”കഴിയുന്നത്ര…”

അതുൽ :”ഷുവർ…”

അജയ് :”ഡു നേസസ്സറി…. എനിക്കൊന്ന് വിശ്രമിക്കണം.. നാല് മണിക്കൂർ കഴിഞ്ഞു ഞാൻ വരാം… അത് വരേയ്ക്കും നോക്കുമല്ലോ ഇവളെ???”

അതുൽ :”ഉറപ്പായും സർ….”

ക്യാപ്റ്റൻ പറഞ്ഞത് പോലെ അവരുടെ ആക്രമണപരിധിയിൽ നിന്നും തൊട്ടുപുറത്തു കൂടി അരിഹാന്തിനെ ഇമിറ്റേറ്റ് ചെയ്ത് കൊണ്ടു അതുൽ ശംഘുഷ് നിയന്ത്രിച്ചു….

ക്യാപ്റ്റന്റെ വാക്കുകൾ സത്യമെന്ന് തെളിയിക്കും വിധം അവയെല്ലാം പിൻവലിഞ്ഞു സേഫ് ഡിസ്റ്റൻസിലേക്ക് നീങ്ങിക്കൊണ്ടിരുന്നു…..

രണ്ടു ഷിപ്പ് കഴിഞ്ഞു മൂന്നാമത്തേതിലേക്ക് നീങ്ങി കൊണ്ടിരിക്കുമ്പോൾ ക്യാപ്റ്റൻ അജയ് കയറി വന്നു….

“ഒക്കെ അതുൽ .. യു മെ ടെക്ക് റസ്റ്റ്‌…”

“ഇട്സ് ഒക്കെ സർ… എനിക്ക് ക്ഷീണമില്ല….”

“നോ…. സ്വന്തം ശരീരം ഇമ്പോര്ടന്റ്റ്‌ ആണ്.. ഗോ ആൻഡ് ടെക്ക് റസ്റ്റ്‌…. നൗ 4 pm… കം അറൌണ്ട് 11.30 ഒക്കെ…”

അത്ര റസ്റ്റ്‌ ആവശ്യമില്ലെങ്കിലും ക്യാപ്റ്റന്റെ വാക്ക് കേട്ട് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തു കൺട്രോൾ റൂമിൽ നിന്ന് സ്വന്തം മുറിയിലേക്ക് നടന്നു….

പതിനൊന്നു മണിക്ക് തന്നെ ചെല്ലുമ്പോൾ കൺട്രോൾ റൂം ലോക്ക് ആണ് പുറമെ നിന്ന്….

ബെൽ സ്വിച്ച് അമർത്തിയപ്പോൾ ക്യാപ്റ്റൻ അജയ് വന്നു നോക്കി എങ്കിലും പത്തു നിമിഷം എന്നു പറഞ്ഞു വീണ്ടും കൺട്രോൾ റൂം ലോക്ക് ചെയ്തു…

അദ്ദേഹം പറഞ്ഞതുപോലെ ഷാർപ്പ് പതിനൊന്നെ മുപ്പതിന് തന്നെ വീണ്ടും കൺട്രോൾ റൂം തുറന്നപോൾ അതുൽ അകത്തു കയറി… വീണ്ടുമാ റൂം ഡോർ ലോക്ക് ചെയ്തു ക്യാപ്റ്റൻ അജയ് പറഞ്ഞു….

94 Comments

  1. എല്ലാം വായിച്ചിട്ട് കമന്റ്‌ ഇടും ❤️

  2. രോമാഞ്ചം

  3. രുദ്രദേവ്

    ഹായ് മാൻ,
    വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️

    1. ഹി മാൻ.. താങ്ക്സ്…

      വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️

Comments are closed.