ഏറ്റവും വലിയ പല രാജ്യങ്ങൾക്കും അതൊരു മോഹം മാത്രമായി അവശേഷിച്ചപ്പോൾ ഇന്ത്യ അത് നടപ്പിലാക്കി… അതിന് വേണ്ടി ഏറ്റവുമധികം പരിശ്രമിച്ച അബ്ദുൽ കലാമിന്റെ പേരും നൽകി…താരതമ്യേന ആഴം കുറഞ്ഞ സൗത്ത് ചൈന സീയിൽ ചൈന അവകാശം സ്ഥാപിക്കാൻ നോക്കുന്നതും ഈ ഉദ്ദേശത്തിൽ ആണെന്ന് പറയുന്നുണ്ട്..
അതുൽ :”സർ, കലാം സെന്റർ എന്ന് പറയുന്നത് സത്യമാണോ??”
അജയ് :”യെസ്… അതുൽ… ഞാൻ പ്രൊമോഷൻ വേണമെന്ന് ഉടക്കി പിരിഞ്ഞുപോയത് ഓർമ ഉണ്ടോ??? അതൊരു പ്ലേ ആയിരുന്നു… മൂന്ന് വർഷം ഞാനിതിൽ ഉണ്ടായിരുന്നു… എയ്റ്റ് ഹൻഡ്രഡ് മീറ്റർ താഴെ ആ കപ്പലുകൾക്ക് ഇടയിൽ അതുണ്ട്…”
ക്യാപ്റ്റൻ ഇന്ന് ആദ്യമായി അത് വെളിപ്പെടുത്തിയിരിക്കുന്നു… അതുൽ അക്ഷരാർത്ഥത്തിൽ കണ്ണു മിഴിച്ചു ഇരുന്നപ്പോൾ ക്യാപ്റ്റൻ പറഞ്ഞു
അജയ് :”അവരുടെ എല്ലാ കപ്പലിലും ഗ്രൗണ്ട് ഇമേജിങ് റഡാർ ഉണ്ടാവും…”
ഗ്രൗണ്ട് ഇമേജിങ് റഡാർ ഒരു കിലോമീറ്റർ വരെ ശേഷി ഉള്ളവയാണ്…. അവ അയക്കുന്ന സിഗ്നലുകൾ താഴെ കടലിനടിയിൽ തട്ടി തിരിച്ചു ചെല്ലുന്നത് വച്ചു കടലിനടിയിലെന്തൊക്കെ ഉണ്ടെങ്കിലും അവർക്ക് വ്യക്തമാവും… ഒരു കെട്ടിടമുണ്ടെങ്കിൽ അതിന്റെ നീളം വീതി ഉയരം എല്ലാം അടക്കം….
അതുൽ :”എങ്കിലവർ അത് കണ്ടെത്തി കാണില്ലേ ഇത്രയും സമയം കൊണ്ടു???”
അജയ് :”എഴുപത്തി ഏഴ് വിവിധ വലിപ്പമുള്ള അറകൾ… നാല് ലോഞ്ജ് പാഡ്…. രണ്ടു ലോഡിങ് പ്ലാറ്റ് ഫോം… എഴ് കൺട്രോൾ സെന്ററുകൾ…. രണ്ടു കമ്യുണിക്കേഷൻ സെന്ററുകൾ…. ഇതാണ് അവിടെ ഉള്ളത്..”
അതുൽ :”ഇത്രയും ഉണ്ടെങ്കിൽ വളരെ സിമ്പിൾ അല്ലേ ഡിറ്റക്ട് ചെയ്യാൻ…”
അജയ് :”അല്ല അതുൽ…. ഒരുമിച്ചല്ല ഇവയൊന്നും….. നാല്പത്തി ഒന്ന് കിലോമീറ്റർ പരിധിയിൽ അവ വ്യാപിച്ചു കിടക്കുന്നു….
പോരാഞ്ഞു അറകളും ടെസ്റ്റിങ് സെന്ററും ഒരിക്കലും തിരിച്ചറിയാൻ ആവില്ല… അതുപോലെ കൺട്രോൾ സെന്ററുകൾ … ഇവയൊന്നും നേരിട്ട് ആക്സസ് ഇല്ലാത്തവ ആണ്… ഒരിക്കലും ഡിറ്റക്ട് ചെയ്യാൻ ആവില്ല..
പക്ഷേ മൂന്ന് മീറ്റർ മാത്രം ഉയരമുള്ള കമ്യുണികേഷൻ ടവർ… മൂന്നും പല രൂപത്തിൽ… എങ്കിലും ചെറിയ സാധ്യത ഉണ്ട്… അത്പോലെ ലോഡിങ് പ്ലാറ്റ് ഫോം… ലോഞ്ജ് സെന്റർ.. ഇവ രണ്ടിനും ചെറിയ സാധ്യതകളുണ്ട്….”
അതുൽ :”സർ.. ഇപ്പോളുമവിടെ ആയുധങ്ങളും ആളുകളുമുണ്ടോ???”
അജയ് :”എന്റെ അറിവിൽ നാല്പതു മിസൈൽ എങ്കിലും അവിടെ ഉണ്ട്…. അതിന് വേണ്ട ഓപ്പറേഷൻ ടീം…”
അതുൽ:”എങ്കിൽ ഇനി എന്ത് ചെയ്യും സർ?? അറിയിക്കണ്ടേ HO യിൽ?? ”
എല്ലാം വായിച്ചിട്ട് കമന്റ് ഇടും ❤️
രോമാഞ്ചം
ഹായ് മാൻ,
വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️
ഹി മാൻ.. താങ്ക്സ്…
വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️