ക്യാപ്റ്റൻ അജയ് എഴുനേറ്റ് മാപ്പിൽ ഏഴു സബ്മറൈനുകളുടെയും സ്ഥാനം അടയാളപെടുത്തി….അജയ് :ലുക്ക് അതുൽ… ഇപ്പോൾ എന്തെങ്കിലും???
അതുൽ : സർ….. സർ അവയെല്ലാം ഏകദേശം ഒരേ വൃത്തതിന്റെ ഭാഗം പോലെ… അവയെല്ലാം എന്തെങ്കിലും തിരയുകയാവാം…
അജയ് : യെസ്.. അതുൽ നൗ യൂ ഗോട്ട് പോയിന്റ്…. അവയ്ക്ക് നടുവിലാണ് INS രക്ഷക്….
INS രക്ഷക്…. അത് ഒരു അണ്ടർ വാട്ടർ പോന്റുൺ ആണ്…. ഇന്ത്യ മിസൈലുകൾ എല്ലാം ടെസ്റ്റ് ചെയ്യുന്നത് ഒറീസയിലെ വീലർ ദ്വീപിൽ നിന്നാണ്…. പക്ഷേ SLBM എന്ന് വച്ചാൽ സബ്മറൈൻ ലോഞ്ഡ് ബാലിസ്റ്റിക് മിസൈൽ… അല്ലെങ്കിൽ പുതിയൊരു ടോർപിടോ കൂടി കടലിനടിയിൽ വച്ചു ടെസ്റ്റ് ചെയ്ത ശേഷം മാത്രമേ അന്തർവാഹിനികളിൽ നിന്ന് ടെസ്റ്റ് പോലും ചെയ്യൂ….
അങ്ങനെ കടലിനടിയിൽ നിന്നും മിസൈലുകൾ ടെസ്റ്റ് ചെയ്യാൻ ഉണ്ടാക്കിയിരിക്കുന്ന ടെസ്റ്റിംഗ് സെന്റർ ആണ് INS രക്ഷക്…
അതുൽ : “പക്ഷേ… നമ്മുടെ K4 ഉം K5 ഉം ടെസ്റ്റിങ് കഴിഞ്ഞു നേവിയിൽ ഇൻഡക്റ്റ് ചെയ്തത് ആണല്ലോ…. ഈവൻ ആറായിരം കിലോമീറ്റർ ദൂരപരിധി വരെ ബ്രെക്ക് ചെയ്തു കഴിഞ്ഞല്ലോ നമ്മൾ,”
Ajay:”അവരുടെ എയിം രക്ഷക് ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ അതുൽ…”
Athul:”പിന്നെ…”
ക്യാപ്റ്റൻ പോയി കൺട്രോൾ റൂമിന്റെ ഡോർ എല്ലാം ലോക്ക് ചെയ്തു തിരിച്ചു വന്നു പറഞ്ഞു
അജയ് :”ഞാനീ പറയുന്നത്… ഒരിടത്തും പബ്ലിഷ് ആവരുത്…”
Ajay:”ഷുവർ സർ….”
Ajay:”മിക്കവാറും അവരുടെ ലക്ഷ്യം കലാം അണ്ടർ വാട്ടർ ലോഞ്ചിങ് ആൻഡ് സ്റ്റോറേജ് സെന്റർ ഫോർ SLBM…. അതിലും വ്യക്തമായി പറഞ്ഞാൽ UWLBM.. അണ്ടർ വാട്ടർ ലോഞ്ഡ് ബാലിസ്റ്റിക് മിസൈൽ…”
അതുൽ ചെറുതായി അതിശയപ്പെട്ടു എന്നത് സത്യം… നേവിയിലെ പലരും പലപ്പോഴും പറയുന്ന വാക്കാണ് കലാം അണ്ടർ വാട്ടർ മിസൈൽ സെന്റർ…
പക്ഷേ ആർക്കും കാണുന്നതിനോ…. ഒരാൾക്ക് പോലും ഒഫീഷ്യൽ ഇൻഫോമേഷനോ അതിനെ കുറിച്ച് ഇല്ല… സത്യമോ മിഥ്യയോ എന്നറിയാത്ത ഒരു ജലകന്യക പോലെ അത് എന്നും ദുരൂഹതയുടെ മറവിൽ ഒളിച്ചു കിടന്നു….
അണ്ടർ വാട്ടർ മിസൈൽ ലോഞ്ജ് സെന്റർ എന്നത് വലിയൊരു സബ്മറൈൻ പോലെ തന്നെയാണ്…
ആറ്റോമിക് സബ്മറൈൻ ടെക്നോളജി ഇന്ത്യക്ക് നേടാൻ കഴിയില്ല എന്ന ഭയം വന്നപ്പോൾ ഉടലെടുത്ത ആശയമാണ് ഇത്… കടലിനടിയിൽ മിസൈലുകൾ സ്റ്റോർ ചെയ്യാനും ആവശ്യം വരുമ്പോൾ ഉപയോഗിക്കാനും ഉള്ള സെന്റർ…
എല്ലാം വായിച്ചിട്ട് കമന്റ് ഇടും ❤️
രോമാഞ്ചം
ഹായ് മാൻ,
വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️
ഹി മാൻ.. താങ്ക്സ്…
വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️